'ഫിറോസ്ക്ക ഉണ്ടായിരുന്നപ്പോൾ ചെയ്യാൻ പറ്റാതിരുന്നത് ഇപ്പോൾ ചെയ്യുന്നു, സുഹൃത്തുക്കൾ കാരണം പ്രശ്നങ്ങളുണ്ടായി'

ബി​​ഗ് ബോസ് മലയാളം സീസൺ ത്രീയിൽ പങ്കെടുത്ത് പ്രശസ്തരായ ദമ്പതികളായ ഫിറോസ് ഖാനും സജ്നയും വേർപിരി‍ഞ്ഞുവെന്ന വാർത്ത ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ആദ്യ വിവാഹം രണ്ടുപേരുടെയും പരാജയപ്പെട്ടിരുന്നു. ശേഷമാണ് ഇരുവരും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും വിവാഹിതരായതും. ഫിറോസിനെ വിവാഹം കഴിക്കുമ്പോൾ സജ്നയ്ക്ക് ഒരു മകളുണ്ടായിരുന്നു. പിന്നീട് ഫിറോസുമായുള്ള ബന്ധത്തിൽ ഒരു മകൻ കൂടി പിറന്നു.

ഇരുവരും ഒരുമിച്ച് ബി​ഗ് ബോസിൽ മത്സരിക്കാൻ എത്തിയപ്പോൾ മക്കൾ പുറത്ത് ഒറ്റയ്ക്കാണല്ലോയെന്ന ടെൻഷനായിരുന്നു ഇരുവർക്കും. ഫിറോസുമായി വേർപിരിഞ്ഞശേഷം കുഞ്ഞുങ്ങളുടെ ഉത്തരവാദിത്വം സജ്നയാണ് ഏറ്റെടുത്തിരിക്കുന്നത്. ഒരുമിച്ച് ഇനി മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് മനസിലായതോടെയാണ് വേർപിരിയാൻ തീരുമാനിച്ചതെന്നാണ് ഡിവോഴ്സിനെ കുറിച്ച് ചോദിച്ചപ്പോൾ സജ്ന പ്രതികരിച്ചത്.

Sajna Firoz

ബി​​ഗ് ബോസ് സീസൺ ത്രി ഫിനാലെയിൽ വരാൻ വരെ യോ​ഗ്യതയുള്ള മത്സരാർത്ഥികൾ‌ ആയിരുന്നുവെങ്കിലും അച്ചടക്കലംഘനം ഇരുവരുടെയും
ഭാ​ഗത്ത് നിന്ന് ഉണ്ടായതുകൊണ്ടാണ് ഷോയിൽ നിന്നും പുറത്താക്കപ്പെട്ടത്. താൻ ഒട്ടനവധി സീരിയലുകളിൽ അഭിനയിച്ചിട്ടും കിട്ടാത്ത പ്രശസ്തി ബി​ഗ് ബോസിൽ മത്സരാർത്ഥിയായ ശേഷം ലഭിച്ചുവെന്നാണ് സജ്നയും പറയാറുള്ളത്.

ഇനിയൊരു വിവാ​ഹം തന്റെ ജീവിതത്തിൽ ഉണ്ടാകില്ലെന്നും മക്കളെ ഒരു കരപറ്റിക്കുകയെന്നതും ഉമ്മയെ നോക്കുക എന്നതുമാണ് തന്റെ ഇനിയുള്ള ലക്ഷ്യമെന്നും പറയുകയാണ് ഇപ്പോൾ സജ്ന. വെറൈറ്റി മീഡിയയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സജ്നയുടെ വെളിപ്പെടുത്തൽ.

തന്റെയും ഫിറോസിന്റെയും ഇടയിൽ സുഹൃത്തുക്കൾ കാരണം പ്രശ്നങ്ങളുണ്ടായിയെന്നും സജ്ന പറയുന്നു. 'എത്രയെന്ന് വെച്ചാണ് കാര്യങ്ങൾ മറയ്ക്കുന്നത്. എന്റെ കൂടെയുള്ള വീഡിയോകൾ ഫിറോസിക്ക മാറ്റി വേറെ ലേഡീസുമായുള്ള വീഡിയോ ഇടാൻ തുടങ്ങിയപ്പോൾ തന്നെ ചർച്ചയായിരുന്നു. ഞാൻ പേര് മാറ്റിയത് ആർക്കും അറിയില്ലായിരുന്നു.'

'ഇതുവരെ ഞങ്ങൾ ഒരുമിച്ചായിരുന്നല്ലോ. അതുകൊണ്ട് തന്നെ സജ്ന നൂർ എന്ന എന്റെ പുതിയ സോഷ്യൽമീഡിയ പേജ് അധികം ആർക്കും അറിയില്ല. എന്റെയും ഫിറോസിക്കയുടെയും വേർപിരിയലിന് കാരണമായതിൽ സുഹൃത്തുക്കളുമുണ്ട്. അവർ കാരണം ഞങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. മാത്രമല്ല ഇനിയെരു വിവാ​ഹം വേണ്ടെന്ന തീരുമാനത്തിലാണ് ഞാൻ.'

Sajna Firoz

'ഫിറോസിൽ മാത്രം ഞാൻ ഒതുങ്ങിപ്പോയിരുന്നു. അതിൽ നിന്നും പുറത്ത് വന്നപ്പോൾ ലോകം എങ്ങനെയൊക്കെയാണെന്നും എനിക്കും ചുറ്റും ഏതൊക്കെ ആളുകളുണ്ടെന്നും എനിക്ക് മനസിലായി. ഫിറോസിക്ക ഉണ്ടായിരുന്നപ്പോൾ ചെയ്യാൻ പറ്റാത്തിരുന്ന കാര്യങ്ങൾ ഇപ്പോൾ ഞാൻ ചെയ്യുന്നു. അതിനെല്ലാം എനിക്ക് ഒരു ഫ്രീഡമുണ്ട്. തട്ടമിടാതെ നടക്കുന്ന വിഷയത്തിൽ കുറ്റപ്പെടുത്തൽ ഉണ്ടായിട്ടുണ്ട്. എനിക്ക് എല്ലാ മതത്തിലും വിശ്വാസമുണ്ട്.'

'അടുത്തിടെ എനിക്ക് ഒരു തമിഴ് സിനിമയിൽ നിന്നും അവസരം വന്നു. അവർ എന്നോട് ഒരു തുക പറ‍ഞ്ഞു. ശേഷം ഈ എമൗണ്ടിൽ‌ അഡ്ജസ്റ്റ്മെന്റ് ഓക്കെയാണോയെന്ന് ചോദിച്ചു. ഉടൻ ഞാൻ അത് വേണ്ടെന്ന് വെച്ചു. ഞാൻ ഇതുവരെ അഭിനയിച്ചിട്ടുള്ളത് നല്ല സംവിധായകർക്കും ടീമിനൊപ്പമാണ്. ഇനിയും അങ്ങനെ തന്നെയാകും.'

'ചില പ്രൊഡ്യൂസർമാർ പൈസ ഇറക്കുന്നത് പോലും എങ്ങനെയെങ്കിലും ഒരു പെണ്ണിനെ കിട്ടിയാലോയെന്ന് കരുതിയാണ്. ഇപ്പോൾ എനിക്ക് ഒരുപാട് പ്രപ്പോസലുകൾ വരുന്നുണ്ട്. ഇക്കയുള്ളപ്പോഴും വരാറുണ്ടായിരുന്നു. അവരുടെ ഉദ്ദേ​ശം എനിക്ക് അറിയാം. ഇനി ഒരാൾ ലൈഫിലേക്ക് വേണ്ടെന്ന് ഞാൻ തീരുമാനിച്ചു.'

'വർഷങ്ങൾക്ക് മുമ്പ് ഈ ലൈഫ് വേണ്ടായെന്ന് തീരുമാനിച്ച് ഞാൻ കൈ ഞരമ്പ് മുറിച്ചിരുന്നു. 12 സ്റ്റിച്ചുണ്ടായിരുന്നു. ഫിറോസുമായുള്ള കല്യാണ സമയത്താണ് അത് ചെയ്തത്. അഭിനയം തുടരണമെന്നാണ് ആ​ഗ്രഹം. ഒപ്പം ഓൺലൈൻ ബൊട്ടീക് ആരംഭിക്കാനും പദ്ധതിയുണ്ട്. ഒറ്റ, ഡിഎൻഎ എന്നിവയിൽ അഭിനയിച്ചു. തമിഴ് സിനിമകളിൽ നിന്നും അവസരം വരുന്നുണ്ട്' സജ്ന പറഞ്ഞു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X