For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിർത്തെടാ വണ്ടി, ഞാനൊരു പെണ്ണാണ്!; സുബി സുരേഷിന്റെ ക്ഷമ നശിച്ചു; സംഭവം വിശദീകരിച്ച് സാജു കൊടിയൻ

  |

  മിമിക്രി കലാ രം​ഗത്ത് ശ്രദ്ധേയനാണ് താരമാണ് സാജു കൊടിയൻ. കോമഡി സ്കിറ്റുകളിലൂടെ ജനപ്രീതി ആർജിച്ച സാജു ഒരുപിടി സിനിമകളിലും അഭിനയിച്ചു. ചാനൽ ഷോകളിലും സ്റ്റേജ് ഷോകളിലുമാണ് സാജു കൂടുതലും തിളങ്ങിയത്. ഹിറ്റ് ആയ നിരവധി കഥാപാത്രങ്ങൾ സാജു സൃഷ്ടിച്ചു. കലാഭവൻ മണി, സുബി സുരേഷ് തുടങ്ങിയ താരങ്ങൾക്കൊപ്പമെല്ലാം ഉയർന്ന് വന്ന താരമാണ് സാജു കൊടിയൻ.

  സുബിക്കൊപ്പം നിരവധി ഷോകൾ സാജു ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ കലാഭവൻ മണി, നാദിർഷ, സുബി സുരേഷ് എന്നിവരെ പറ്റി സാജു മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ലൈഫ് നെറ്റ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

  Also Read: 'മഞ്ജുവിനെ തിരികെ തന്നെ കാവ്യയ്ക്ക് നന്ദി, ആരേയും കുറ്റപ്പെടുത്താതെ ചിരിയില്‍ എല്ലാം ഒതുക്കുന്നു'; ആരാധകര്‍

  'നാദിർഷയെ ഇക്കാക്ക എന്നാണ് വിളിക്കുന്നത്. എന്നെ ആദ്യമായിട്ട് ​ഗൾഫിൽ കൊണ്ട് പോവുന്നത് നാദിർഷിക്ക ആണ്. ആദ്യമായി ഏഷ്യാനെറ്റിൽ കൊണ്ട് പോയതും നാദിർഷിക്ക ആണ്. നല്ല കെെപ്പുണ്യം ഉള്ള ആളാണ്. കാരണം കൊണ്ട് പോയ രണ്ട് സ്ഥലത്തും വെന്നിക്കൊടി പാറിച്ചു. ആ വർഷം ഞാൻ 30 വിദേശ ഷോയ്ക്ക് പോയി'

  'സുബി എനിക്ക് പിറക്കാതെ പോയ പെങ്ങളാണ്. ഒരിക്കൽ ഞങ്ങൾ ഒരു ഷോയ്ക്ക് പോവുകയാണ്. വണ്ടിയിൽ വെച്ച് സുബി പറഞ്ഞു എനിക്കൊന്ന് ബാത്ത് റൂമിൽ പോവണം എന്ന്. ഞങ്ങൾ ആണുങ്ങളല്ലേ അത് മൈന്റ് ചെയ്തില്ല. കുറച്ച് കഴിഞ്ഞപ്പോൾ സുബി വീണ്ടും പറഞ്ഞു, എനിക്ക് ബാത്ത് റൂമിൽ പോവണം എന്ന്. സാധാരണ ഏതെങ്കിലും വീടിനടുത്ത് നിർത്തി അവരോട് ചോദിച്ചാണ് ബാത്ത് റൂമിൽ പോവാറ്'

  Saju Kodiyan And Subi Suresh

  'നമ്മളിത് മൈൻഡ് ചെയ്യുന്നില്ല. ഞങ്ങൾ സംസാരമായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ സുബി നിർത്തെടാ എന്ന് പറഞ്ഞു. വണ്ടി ചവിട്ടി നിർത്തി, എന്തേ എന്ന് ചോദിച്ചു. ഞാനൊരു പെണ്ണാണ് എന്ന് പറഞ്ഞു. അപ്പോഴാണ് ഞങ്ങൾ മനസ്സിലാക്കിയത് ശരിയാണല്ലോ ഇവൾക്ക് നമ്മളെ പോലെ പറ്റില്ലല്ലോ എന്ന്'

  'കലാഭവൻ മണിച്ചേട്ടനുമായി ഒരുപാട് ഓർമ്മകൾ ഉണ്ട്. ‍ഞങ്ങൾ ഒരുമിച്ച് ഒരു കട്ടിലിൽ കെട്ടിപ്പിടിച്ച് ഉറങ്ങിയവരാണ്. യുകെയിൽ പ്രോ​ഗ്രാമിന് പോവുമ്പോൾ ഹോട്ടലിൽ ഞങ്ങളെ താമസിപ്പിക്കാൻ കാശ് ചെലവാണ്. രണ്ട് മൂന്ന് മാസം മുമ്പ് ചെയ്യണം. അന്ന് ഓരോ വീടുകളിലേക്കും രണ്ട് പേരെ കൊണ്ട് പോവുകയാണ് ചെയ്തിരുന്നത്'

  Also Read: തൊണ്ണൂറാം വയസ്സിലും കൊടുമുടിപോലെ നിൽക്കുന്ന മധു സാർ, അദ്ദേഹം മാത്രമാണ് റോൾ മോഡൽ; കാരണം പറഞ്ഞ് ജോഷി

  'ഒരു സ്ഥലത്ത് പോയപ്പോൾ മണിച്ചേട്ടൻ പറഞ്ഞു, ഒരു കാര്യം ചെയ്ത് ഒരു വീട്ടിലെ രണ്ട് പേർ വേറൊരു വീട്ടിലേക്ക് പോ. എന്നിട്ട് ആ വീടിങ്ങ് തന്നേക്ക്. ഞങ്ങളവിടെ കിടന്നോളാം എന്ന്. അവർ പറഞ്ഞു, അവിടെ രണ്ട് ബെഡേ ഉള്ളൂ എന്ന്. കുഴപ്പമില്ലെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ രണ്ട് ബെഡ്റൂമിൽ ഞങ്ങൾ പത്ത് പന്ത്രണ്ട് പേർ അടിച്ച് പൊളിച്ചു. പുള്ളിയുടെ കുക്കിം​ഗ് അടിപൊളി ആയിരുന്നു,' സാജു കൊടിയൻ പറഞ്ഞു.

  Kalabhavan Mani

  കലാഭവൻ മണിയോടൊപ്പം നിരവധി ഷോകളിൽ സാജു കൊടിയൻ പങ്കെടുത്തിട്ടുണ്ട്. സിനിമാ ലോകത്തെ എല്ലാവരുമായും അടുത്ത ബന്ധമുണ്ടായിരുന്ന കലാഭവൻ മണി 2016 ലാണ് മരിക്കുന്നത്. സിനിമാ ലോകത്തെ നിരവധി പേർ കലാഭവൻ മണിയുടെ ഓർമ്മകൾ പങ്കുവെക്കാറുണ്ട്.

  Read more about: subi suresh
  English summary
  Saju Kodiyan Open Up About His Experience With Subi Suresh; Actors Words Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X