twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിവാഹ വാര്‍ഷികം ആഘോഷിക്കുന്നത് അവിടെയാണ്! ഭാര്യയ്ക്കും അതാണ് ഇഷ്ടമെന്നും പാഷാണം ഷാജി!

    |

    ബിഗ് ബോസിലേക്കെത്തിയതോടെയാണ് സാജു നവോദയയെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതല്‍ മനസ്സിലാക്കിയത്. പാഷാണം ഷാജിയെന്നാണ് ഈ താരത്തെ എല്ലാവരും വിളിക്കുന്നത് താനും ആ പേര് തന്നെയാണ് പറയുന്നതെന്ന് താരവും പറയുന്നു. പാസ്‌പോര്‍ട്ടിലും ആ പേര് തന്നെയാക്കിയാലോ എന്നതാണ് ഇപ്പോഴത്തെ ചിന്തയെന്നും ഷാജി പറയുന്നു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

    ക്യാമറയ്ക്ക് മുന്നില്‍ പൊട്ടിച്ചിരിപ്പിക്കുന്ന കൗണ്ടറുകളുമായാണ് ഷാജി എത്താറുള്ളത്. പണ്ടൊക്കെ ഓണക്കാലത്ത് സദ്യ കഴിഞ്ഞാലുടന്‍ കലാപരിപാടികളില്‍ എല്ലാം സജീവമായി പങ്കെടുക്കാറുണ്ടെന്ന് താരം പറയുന്നു. അത്തരത്തിലുള്ള കാര്യങ്ങളൊന്നും ഇപ്പോഴില്ല. തിരക്കിനിടയില്‍ ഓണസദ്യ കഴിക്കുന്നത് അര്‍ധരാത്രിയാവും. ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി സജീവമാണ് ഷാജിയും ഭാര്യ രശ്മിയും അതേക്കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു.

    കുട്ടിക്കാലത്തെ ആഘോഷം

    കുട്ടിക്കാലത്തെ ആഘോഷം

    ചെ​​​​​​​റു​​​​​​​പ്പ​​​​​​​ത്തി​​​ൽ​​​ ​​​സ​​​​​​​ദ്യ​​​ ​​​ക​​​​​​​ഴി​​​​​​​ഞ്ഞാ​​​​​​​ലു​​​​​​​ട​​​ൻ​​​ ​​​സൈ​​​​​​​ക്കി​​​​​​​ളു​​​​​​​മെ​​​​​​​ടു​​​​​​​ത്തി​​​​​​​റ​​​​​​​ങ്ങും.​​​ ​​​ക്ള​​​​​​​ബു​​​​​​​ക​​​ൾ​​​ ​​​തോ​​​​​​​റും​​​ ​​​മ​​​​​​​ത്സ​​​​​​​ര​​​​​​​ത്തി​​​ൽ​​​ ​​​പ​​​​​​​ങ്കെ​​​​​​​ടു​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​ണ് ​​​പ​​​​​​​രി​​​​​​​പാ​​​​​​​ടി.​​​ ​​​ആ​​​ ​​​സു​​​​​​​ഖ​​​​​​​മൊ​​​​​​​ന്നും​​​ ​​​ഇ​​​​​​​പ്പോ​​​​​​​ഴി​​​​​​​ല്ല.​​​ ​​​റ​​​​​​​സി​​​​​​​ഡ​​​​​​​ന്റ്സ് ​​​അ​​​​​​​സോ​​​​​​​സി​​​​​​​യേ​​​​​​​ഷ​​​​​​​ന്റെ​​​ ​​​ഓ​​​​​​​ണാ​​​​​​​ഘോ​​​​​​​ഷ​​​​​​​മൊ​​​​​​​ന്നും​​​ ​​​ക്ള​​​​​​​ബു​​​​​​​ക​​​​​​​ളു​​​​​​​മാ​​​​​​​യി​​​ ​​​താ​​​​​​​ര​​​​​​​ത​​​​​​​മ്യ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്താ​​​ൻ​​​ ​​​പ​​​​​​​റ്റി​​​​​​​ല്ല.​ ​ക​​​​​​​ല്യാ​​​​​​​ണ​​​​​​​മൊ​​​​​​​ക്കെ​​​ ​​​ക​​​​​​​ഴി​​​​​​​ഞ്ഞ​​​​​​​പ്പോ​​​ൾ​​​ ​​​തി​​​​​​​രു​​​​​​​വോ​​​​​​​ണ​​​​​​​ത്തി​​​​​​​ന് ​​​രാ​​​​​​​വി​​​​​​​ലെ​​​ ​​​ത​​​​​​​റ​​​​​​​വാ​​​​​​​ട്ടി​​​​​​​ലെ​​​​​​​ത്തി​​​ ​​​അ​​​​​​​മ്മ​​​​​​​യെ​​​ ​​​ക​​​​​​​ണ്ട് ​​​ഭാ​​​​​​​ര്യ​​​​​​​യെ​​​ ​​​അ​​​​​​​വി​​​​​​​ടെ​​​​​​​യാ​​​​​​​ക്കി​​​ ​​​പ​​​​​​​രി​​​​​​​പാ​​​​​​​ടി​​​​​​​ക്ക് ​​​പോ​​​​​​​കും.​​​ ​​​ഓ​​​ണ​​​ ​​​സ​​​​​​​ദ്യ​​​ ​​​ക​​​​​​​ഴി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത് ​​​രാ​​​​​​​ത്രി​​​ ​​​പ​​​​​​​ന്ത്ര​​​​​​​ണ്ട് ​​​മ​​​​​​​ണി​​​​​​​ക്കാ​​​​​​​യി​​​​​​​രി​​​​​​​ക്കും.​​​ ​​​ക്ള​​​​​​​ബു​​​​​​​ക​​​​​​​ളു​​​​​​​ടെ​​​ ​​​പ​​​​​​​രി​​​​​​​പാ​​​​​​​ടി​​​​​​​യാ​​​​​​​ണെ​​​​​​​ങ്കി​​​ൽ​​​ ​​​പ​​​ല​​​ ​​​സ്ഥ​​​​​​​ല​​​​​​​ത്ത് ​​​നി​​​​​​​ന്നാ​​​​​​​യി​​​​​​​രി​​​​​​​ക്കും​​​ ​​​ക​​​​​​​റി​​​​​​​ക​​​ൾ​​​ ​​​വ​​​​​​​രു​​​​​​​ന്ന​​​​​​​ത്.​​​ ​​​സെ​​​​​​​ക്ര​​​​​​​ട്ട​​​​​​​റി​​​​​​​യു​​​​​​​ടെ​​​ ​​​വീ​​​​​​​ട്ടി​​​ൽ​​​ ​​​നി​​​​​​​ന്ന് ​​​അ​​​​​​​വി​​​​​​​യ​​​ൽ,​​​​​​​ ​​​ഖ​​​​​​​ജാ​​​ൻ​​​​​​​ജി​​​​​​​യു​​​​​​​ടെ​​​ ​​​വീ​​​​​​​ട്ടി​​​ൽ​​​ ​​​നി​​​​​​​ന്ന് ​​​ഉ​​​​​​​പ്പേ​​​​​​​രി​​​ ​​​അ​​​​​​​ങ്ങ​​​​​​​നെ​​.​​​ ​​​‌​​​​​​​ഞ​​​​​​​ങ്ങ​​​ൾ​​​ ​​​ക​​​​​​​ഴി​​​​​​​ക്കു​​​​​​​മ്പോ​​​​​​​ഴേ​​​​​​​ക്കും​​​ ​​​എ​​​​​​​ല്ലാം​​​ ​​​അ​​​​​​​വി​​​​​​​യ​​​ൽ​​​ ​​​പ​​​​​​​രു​​​​​​​വ​​​​​​​ത്തി​​​​​​​ലാ​​​​​​​യി​​​​​​​ട്ടു​​​​​​​ണ്ടാ​​​​​​​കും.​​​ ​​​

    ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍

    ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍

    ഞ​​​​​​​ങ്ങ​​​ൾ​​​ ​​​പ​​​​​​​ത്തു​​​​​​​മ​​​​​​​ക്ക​​​​​​​ളാ​​​​​​​ണ്.​​​ ​​​വി​ശേ​ഷ​ദി​വ​സ​ങ്ങ​ളി​ൽ​ ​​​എ​​​​​​​ല്ലാ​​​​​​​വ​​​​​​​രും​​​ ​​​ത​​​​​​​റ​​​​​​​വാ​​​​​​​ട്ടി​​​ൽ​​​ ​​​വ​​​​​​​രും.​​​ ​​​അ​​​​​​​ച്‌​ഛ​​​​​​​ന്റെ​​​​​​​യും​​​ ​​​അ​​​​​​​മ്മ​​​​​​​യു​​​​​​​ടെ​​​​​​​യും​​​ ​​​ഒ​​​​​​​പ്പ​​​​​​​മി​​​​​​​രു​​​​​​​ന്ന് ​​​ഭ​​​​​​​ക്ഷ​​​​​​​ണം​​​ ​​​ക​​​​​​​ഴി​​​​​​​ക്കും.​​​ ​​​കു​​​​​​​റ​​​​​​​ച്ചു​​​​​​​നാ​​​​​​​ളാ​​​​​​​യി​​​ ​​​മി​​​​​​​ക്ക​​​ ​​​വി​​​​​​​ശേ​​​ഷ​​​ ​​​ദി​​​​​​​വ​​​​​​​സ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലും​​​ ​​​വേ​​​​​​​ണ്ട​​​​​​​പ്പെ​​​​​​​ട്ട​​​ ​​​മ​​​​​​​റ്റു​​​ ​​​ചി​​​​​​​ല​​​ർ​​​ ​​​കൂ​​​​​​​ടി​​​ ​​​ഞ​​​​​​​ങ്ങ​​​ൾ​​​​​​​ക്കൊ​​​​​​​പ്പ​​​​​​​മു​​​​​​​ണ്ടാ​​​​​​​കും.​​​ ​​​കാ​​​​​​​ര​​​​​​​ണം​​​ ​​​ചാ​​​​​​​രി​​​​​​​റ്റി​​​ ​​​പ്ര​​​​​​​വ​​​ർ​​​​​​​ത്ത​​​​​​​ന​​​​​​​ത്തി​​​​​​​നാ​​​​​​​യാ​​​​​​​ണ് ​​​ഞാ​​​​​​​നും​​​ ​​​ഭാ​​​​​​​ര്യ​​​ ​​​ര​​​​​​​ശ്‌​മി​​​​​​​യും​​​ ​​​ഏ​​​​​​​റ്റ​​​​​​​വും​​​ ​​​അ​​​​​​​ധി​​​​​​​കം​​​ ​​​സ​​​​​​​മ​​​​​​​യം​​​ ​​​ചെ​​​​​​​ല​​​​​​​വ​​​​​​​ഴി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്.​​​ ​​​​​​ ​​​വി​​​​​​​വാ​​​​​​​ഹ​​​​​​​വാ​​​ർ​​​​​​​ഷി​​​​​​​കം​​​ ​​​പോ​​​​​​​ലു​​​​​​​ള്ള​​​ ​​​ആ​​​​​​​ഘോ​​​​​​​ഷ​​​​​​​ങ്ങ​​​​​​​ളെ​​​​​​​ല്ലാം​​​ ​​​അ​​​​​​​നാ​​​​​​​ഥാ​​​​​​​ല​​​​​​​യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലെ​​​ ​​​കു​​​​​​​ട്ടി​​​​​​​ക​​​ൾ​​​​​​​ക്കൊ​​​​​​​പ്പ​​​​​​​മാ​​​​​​​ണ്.

    ലുലുമാളില്‍ മാത്രമല്ല പോവേണ്ടത്

    ലുലുമാളില്‍ മാത്രമല്ല പോവേണ്ടത്

    വീ​​​​​​​ടി​​​​​​​ന​​​​​​​ടു​​​​​​​ത്തൊ​​​​​​​രു​​​ ​​​അ​​​​​​​ഗ​​​​​​​തി​​​ ​​​മ​​​​​​​ന്ദി​​​​​​​ര​​​​​​​മു​​​​​​​ണ്ട്.​​​ ​​​അ​​​​​​​വി​​​​​​​ടെ​​​ ​​​ആ​​​​​​​ഴ്‌​ച​​​​​​​യി​​​ൽ​​​ ​​​ര​​​​​​​ണ്ട് ​​​ദി​​​​​​​വ​​​​​​​സം​​​ ​​​ഭ​​​​​​​ക്ഷ​​​​​​​ണം​​​ ​​​കൊ​​​​​​​ടു​​​​​​​ക്കും.​​​ ​​​ഗ​​​​​​​വ​​​ൺ​​​​​​​മെ​​​​​​​ന്റ് ​​​ആ​​​​​​​ശു​​​​​​​പ​​​​​​​ത്രി​​​​​​​യി​​​​​​​ലും​​​ ​​​ര​​​​​​​ണ്ട് ​​​ദി​​​​​​​വ​​​​​​​സം​​​ ​​​ഭ​​​​​​​ക്ഷ​​​​​​​ണം​​​ ​​​കൊ​​​​​​​ടു​​​​​​​ക്കാ​​​ൻ​​​ ​​​തീ​​​​​​​രു​​​​​​​മാ​​​​​​​നി​​​​​​​ച്ചി​​​​​​​ട്ടു​​​​​​​ണ്ട്.​​​ ​​​ഇ​​​​​​​തി​​​​​​​നു​​​ ​​​മാ​​​​​​​ത്ര​​​​​​​മാ​​​​​​​യി​​​ ​​​ഒ​​​​​​​രു​​​ ​​​വീ​​​​​​​ട് ​​​എ​​​​​​​ടു​​​​​​​ത്തു.​​​ ​​​ഭ​​​​​​​ക്ഷ​​​​​​​ണ​​​​​​​മു​​​​​​​ണ്ടാ​​​​​​​ക്കാ​​​ൻ​​​ ​​​ഒ​​​​​​​രു​​​ ​​​ചേ​​​​​​​ച്ചി​​​​​​​യെ​​​​​​​യും​​​ ​​​ചു​​​​​​​മ​​​​​​​ത​​​​​​​ല​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യി​​​​​​​ട്ടു​​​​​​​ണ്ട്.​​​ ​​​ന​​​​​​​മ്മു​​​​​​​ടെ​​​ ​​​മ​​​​​​​ക്ക​​​ൾ​​​ ​​​ക​​​​​​​ള​​​​​​​യു​​​​​​​ന്ന​​​ ​​​ഭ​​​​​​​ക്ഷ​​​​​​​ണം​​​ ​​​ക​​​​​​​ഴി​​​​​​​ച്ചാ​​​ൽ​​​ ​​​വി​​​​​​​ശ​​​​​​​പ്പു​​​​​​​മാ​​​​​​​റു​​​​​​​ന്ന​​​ ​​​നി​​​​​​​ര​​​​​​​വ​​​​​​​ധി​​​ ​​​കു​​​​​​​ട്ടി​​​​​​​ക​​​ൾ​​​ ​​​ചു​​​​​​​റ്റു​​​​​​​മു​​​​​​​ണ്ട്.​​​ ​​​ഭ​​​​​​​ക്ഷ​​​​​​​ണം​​​ ​​​പാ​​​​​​​ഴാ​​​​​​​ക്ക​​​​​​​രു​​​​​​​തെ​​​​​​​ന്ന് ​​​മ​​​​​​​ന​​​​​​​സി​​​​​​​ലാ​​​​​​​ക്കാ​​​ൻ​​​ ​​​മ​​​​​​​ക്ക​​​​​​​ളെ​​​ ​​​അ​​​​​​​ങ്ങ​​​​​​​നെ​​​​​​​യു​​​​​​​ള്ള​​​ ​​​സ്ഥ​​​​​​​ല​​​​​​​ങ്ങ​​​​​​​ളി​​​ൽ​​​ ​​​കൊ​​​​​​​ണ്ടു​​​​​​​പോ​​​​​​​ക​​​​​​​ണം.​​​ ​​​അ​​​​​​​ല്ലാ​​​​​​​തെ​​​ ​​​ലു​​​​​​​ലു​​​​​​​മാ​​​​​​​ളി​​​ൽ​​​ ​​​മാ​​​​​​​ത്ര​​​​​​​മ​​​​​​​ല്ല​​​ ​​​പോ​​​​​​​കേ​​​​​​​ണ്ട​​​​​​​ത്.​​​

    ലോണെടുത്താണ് വീട് വെച്ചത്

    ലോണെടുത്താണ് വീട് വെച്ചത്

    ഇ​​​​​​​തൊ​​​​​​​ക്കെ​​​ ​​​അ​​​​​​​റി​​​​​​​ഞ്ഞ് ​​​ഒ​​​​​​​രു​​​​​​​പാ​​​​​​​ട് ​​​ആ​​​​​​​ളു​​​​​​​ക​​​ൾ​​​ ​​​വീ​​​​​​​ട് ​​​വ​​​​​​​ച്ച് ​​​കൊ​​​​​​​ടു​​​​​​​ക്കു​​​​​​​മോ,​​​ ​​​ക​​​​​​​ല്യാ​​​​​​​ണം​​​ ​​​ന​​​​​​​ട​​​​​​​ത്തി​​​​​​​കൊ​​​​​​​ടു​​​​​​​ക്കു​​​​​​​മോ​​​ ​​​എ​​​​​​​ന്നൊ​​​​​​​ക്കെ​​​ ​​​ചോ​​​​​​​ദി​​​​​​​ച്ച് ​​​വ​​​​​​​രാ​​​​​​​റു​​​​​​​ണ്ട്.​​​ ​​​അ​​​​​​​ത്ര​​​​​​​യ്‌​​​​​​​ക്കൊ​​​​​​​ന്നു​​​​​​​മാ​​​​​​​യി​​​​​​​ട്ടി​​​​​​​ല്ല.​​​ ​​​ഞാ​​​ൻ​​​ ​​​വീ​​​​​​​ട് ​​​വ​​​​​​​ച്ച​​​​​​​തു​​​ ​​​ത​​​​​​​ന്നെ​​​ ​​​ലോ​​​​​​​ണെ​​​​​​​ടു​​​​​​​ത്തി​​​​​​​ട്ടാ​​​​​​​ണ്.​​​ ​​​അ​​​​​​​ത​​​​​​​ട​​​​​​​യ്‌​​​​​​​ക്കാ​​​ൻ​​​​​​​ പെ​​​​​​​ടു​​​​​​​ന്ന​​​ ​​​പാ​​​​​​​ട് ​​​എ​​​​​​​നി​​​​​​​ക്ക് ​​​മാ​​​​​​​ത്ര​​​​​​​മേ​​​ ​​​അ​​​​​​​റി​​​​​​​യൂ.​​​ ​​​സി​​​​​​​നി​​​​​​​മ​​​​​​​യി​​​ൽ​​​ ​​​അ​​​​​​​ഭി​​​​​​​ന​​​​​​​യി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ന് ​​​അ​​​​​​​ഞ്ചും​​​ ​​​പ​​​​​​​ത്തും​​​ ​​​ല​​​​​​​ക്ഷ​​​​​​​മൊ​​​​​​​ക്കെ​​​ ​​​പ്ര​​​​​​​തി​​​​​​​ഫ​​​​​​​ലം​​​ ​​​വാ​​​​​​​ങ്ങു​​​​​​​ന്നു​​​​​​​ണ്ടെ​​​​​​​ന്നാ​​​​​​​ണ് ​​​പ​​​​​​​ല​​​​​​​രും​​​ ​​​ക​​​​​​​രു​​​​​​​തു​​​​​​​ന്ന​​​​​​​ത്.​​​ ​​​നി​​​ർ​​​​​​​മ്മാ​​​​​​​താ​​​​​​​ക്ക​​​ൾ​​​ ​​​ഒ​​​​​​​രു​​​ ​​​പ്ര​​​​​​​തി​​​​​​​ഫ​​​​​​​ലം​​​ ​​​പ​​​​​​​റ​​​​​​​യു​​​​​​​ന്നു​​​ ​​​ന​​​​​​​മ്മ​​​ൾ​​​ ​​​പോ​​​​​​​യി​​​ ​​​അ​​​​​​​ഭി​​​​​​​ന​​​​​​​യി​​​​​​​ക്കു​​​​​​​ന്നു.​​​​​​​അ​​​​​​​ത്ര​​​​​​​യേ​​​​​​​യു​​​​​​​ള്ളു.​​​ ​

    പേര് മറന്നുപോയി

    പേര് മറന്നുപോയി

    പാ​​​​​​​ഷാ​​​​​​​ണം​​​ ​​​എ​​​​​​​ന്ന് ​​​വി​​​​​​​ളി​​​​​​​ച്ചാ​​​​​​​ലേ​​​ ​​​ഇപ്പോള്‍​​​ ​​​തി​​​​​​​രി​​​​​​​ഞ്ഞു​​​ ​​​നോ​​​​​​​ക്കു​​​​​​​ക​​​​​​​യു​​​​​​​ള്ളൂ.​​​ ​​​സാ​​​​​​​ജു​​​ ​​​എ​​​​​​​ന്ന​​​ ​​​പേ​​​​​​​ര് ​​​മ​​​​​​​റ​​​​​​​ന്നേ​​​ ​​​പോ​​​​​​​യി.​​​ ​​​'​​​​​​​സാ​​​​​​​ജൂ​​​​​​​"...​​​ ​​​എ​​​​​​​ന്നാ​​​​​​​രെ​​​​​​​ങ്കി​​​​​​​ലും​​​ ​​​വി​​​​​​​ളി​​​​​​​ച്ചാ​​​ൽ​​​ ​​​മ​​​​​​​ന​​​​​​​സി​​​​​​​ലാ​​​​​​​കി​​​​​​​ല്ല.​​​ ​​​പ​​​​​​​ല​​​​​​​പ്പോ​​​​​​​ഴും​​​ ​​​ദേ​​​ ​​​വി​​​​​​​ളി​​​​​​​ക്കു​​​​​​​ന്നു​​​ ​​​എ​​​​​​​ന്ന് ​​​ഭാ​​​​​​​ര്യ​​​ ​​​പ​​​​​​​റ​​​​​​​യു​​​​​​​മ്പോ​​​​​​​ഴാ​​​​​​​ണ് ​​​കാ​​​​​​​ര്യം​​​ ​​​പി​​​​​​​ടി​​​​​​​കി​​​​​​​ട്ടു​​​​​​​ക.​​​ ​​​പ​​​​​​​ക്ഷേ,​​​ ​​​'​​​​​​​എ​​​​​​​ടേ​​​ ​​​പാ​​​​​​​ഷാ​​​​​​​ണം​​​"​​​ ​​​എ​​​​​​​ന്ന് ​​​വി​​​​​​​ളി​​​​​​​ച്ചാ​​​ൽ​​​ ​​​അ​​​​​​​പ്പോ​​​​​​​ത്ത​​​​​​​ന്നെ​​​ ​​​തി​​​​​​​രി​​​​​​​ഞ്ഞു​​​​​​​നോ​​​​​​​ക്കും.​​​ ​​​സാ​​​​​​​ജൂ​​​​​​​ന്നു​​​​​​​ള്ള​​​ ​​​പേ​​​​​​​ര് ​​​ക​​​​​​​ള​​​​​​​ഞ്ഞി​​​​​​​ട്ട് ​​​പാ​​​​​​​സ്‌​​​​​​​പോ​​​ർ​​​​​​​ട്ടി​​​ൽ​​​ ​​​വ​​​​​​​രെ​​​ ​​​പാ​​​​​​​ഷ​​​​​​​ണം​​​ ​​​എ​​​​​​​ന്നാ​​​​​​​ക്കാ​​​ൻ​​​ ​​​പ​​​​​​​റ്റു​​​​​​​മോ​​​​​​​യെ​​​​​​​ന്ന​​​ ​​​ആ​​​​​​​ലോ​​​​​​​ച​​​​​​​ന​​​​​​​യി​​​​​​​ലാ​​​​​​​ണ്.​​​ ​​​അ​​​​​​​മ്മ​​​​​​​യു​​​​​​​ടെ​​​ ​​​മെ​​​​​​​മ്പ​​​ർ​​​​​​​ഷി​​​​​​​പ്പ് ​​​വ​​​​​​​രെ​​​ ​​​പാ​​​​​​​ഷാ​​​​​​​ണം​​​ ​​​ഷാ​​​​​​​ജി​​​ ​​​എ​​​​​​​ന്ന​​​ ​​​പേ​​​​​​​രി​​​​​​​ലാ​​​​​​​ണെന്നും താരം പറയുന്നു.

     പേര് കാരണം

    പേര് കാരണം

    ചി​​​ല​​​ ​​​ആ​​​​​​​ളു​​​​​​​ക​​​ൾ​​​​​​​ക്ക് ​​​എ​​​​​​​ന്തോ​​​ ​​​ഒ​​​​​​​രു​​​ ​​​ഷാ​​​​​​​ജി​​​​​​​യാ​​​​​​​ണ​​​​​​​ന്നേ​​​ ​​​അ​​​​​​​റി​​​​​​​യൂ.​​​ ​​​'​​​​​​​ഹ​​​​​​​ലോ​​​ ​​​ഭാ​​​​​​​സ്‌​ക​​​​​​​ര​​​ൻ​​​ ​​​ഷാ​​​​​​​ജി​​​"​​​ ​​​എ​​​​​​​ന്ന് ​​​വി​​​​​​​ളി​​​​​​​ക്കു​​​​​​​ന്ന​​​​​​​വ​​​​​​​രു​​​​​​​ണ്ട്.​​​ ​​​ഒ​​​​​​​രി​​​​​​​ക്ക​​​ൽ​​​ ​​​ഞാ​​​​​​​നും​​​ ​​​ഭാ​​​​​​​ര്യ​​​​​​​യും​​​ ​​​കൂ​​​​​​​ടി​​​ ​​​ഹോ​​​​​​​സ്‌​​​​​​​പി​​​​​​​റ്റ​​​​​​​ലി​​​ൽ​​​ ​​​പോ​​​​​​​യി.​​​ ​​​തീ​​​​​​​രെ​​​​​​​സു​​​​​​​ഖ​​​​​​​മി​​​​​​​ല്ലാ​​​​​​​തെ​​​ ​​​ഡോ​​​​​​​ക്‌​​​​​​​ട​​​​​​​റു​​​​​​​ടെ​​​ ​​​മു​​​​​​​റി​​​​​​​യി​​​​​​​ലേ​​​​​​​ക്ക് ​​​പോ​​​യ​​​ ​​​ഒ​​​​​​​രു​​​ ​​​ചേ​​​​​​​ട്ട​​​ൻ​​​ ​​​തി​​​​​​​രി​​​​​​​ച്ചു​​​​​​​വ​​​​​​​ന്നി​​​​​​​ട്ട് ​​​ചോ​​​​​​​ദി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​ ​​​ആ​​​​​​​രാ​​​​​​​യി​​​​​​​ത് ​​​പാ​​​​​​​താ​​​​​​​ളം​​​ ​​​ഷാ​​​​​​​ജി​​​​​​​യ​​​​​​​ല്ലേ​​​​​​​ന്ന്.​​​ ​​​ഏ​​​​​​​ത് ​​​പേ​​​​​​​ര് ​​​വി​​​​​​​ളി​​​​​​​ച്ചാ​​​​​​​ലെ​​​​​​​ന്താ​​​ ​​​ആ​​​​​​​ളു​​​​​​​ക​​​ൾ​​​ ​​​തി​​​​​​​രി​​​​​​​ച്ച​​​​​​​റി​​​​​​​യു​​​​​​​ന്നു​​​​​​​ണ്ട​​​​​​​ല്ലോ.​​​ ​​​എ​​​​​​​ന്റെ​​​ ​​​ജീ​​​​​​​വി​​​​​​​ത​​​​​​​ത്തി​​​ൽ​​​ ​​​ന​​​​​​​ല്ല​​​​​​​തെ​​​ന്തെ​​​​​​​ങ്കി​​​​​​​ലും​​​ ​​​ഉ​​​​​​​ണ്ടാ​​​​​​​യി​​​​​​​ട്ടു​​​​​​​ണ്ടെ​​​​​​​ങ്കി​​​ൽ​​​ ​​​ഈ​​​ ​​​പേ​​​​​​​രു​​​​​​​കാ​​​​​​​ര​​​​​​​ണം​​​ ​​​സം​​​​​​​ഭ​​​​​​​വി​​​​​​​ച്ച​​​​​​​താ​​​​​​​ണ്.

    ഞങ്ങളുടെ പ്ലാനിംഗ്

    ഞങ്ങളുടെ പ്ലാനിംഗ്

    ​​സി​​​​​​​നി​​​​​​​മ​​​​​​​യാ​​​​​​​ണ് ​​​ല​​​​​​​ക്ഷ്യം.​​​ ​​​ഇ​​​​​​​നി​​​ ​​​വേ​​​​​​​റെ​​​ ​​​വ​​​​​​​ഴി​​​​​​​ക്കൊ​​​​​​​ന്നും​​​ ​​​സ​​​​​​​ഞ്ച​​​​​​​രി​​​​​​​ക്കാ​​​ൻ​​​ ​​​ക​​​​​​​ഴി​​​​​​​യി​​​​​​​ല്ല.​​​ ​​​ഒ​​​​​​​രാ​​​​​​​ഴ്‌​​​ച​​​ ​​​വീ​​​​​​​ട്ടി​​​ൽ​​​ ​​​നി​​​​​​​ന്നാ​​​ൽ​​​ ​​​സ​​​​​​​ഹാ​​​​​​​യ​​​​​​​ങ്ങ​​​ൾ​​​​​​​ക്കാ​​​​​​​യി​​​ ​​​മാ​​​​​​​ത്രം​​​ 10000​​​ ​​​രൂ​​​പ​​​ ​​​വേ​​​​​​​ണം.​​​ ​​​പ​​​​​​​ക​​​​​​​രം​​​ ​​​ഞ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ​​​ ​​​ചെ​​​​​​​ല​​​​​​​വി​​​ൽ​​​ ​​​കു​​​​​​​റ​​​​​​​യ്‌​​​​​​​‌​​​​​​​ക്കും.​​​ ​​​ഞാ​​​​​​​നും​​​ ​​​ഭാ​​​​​​​ര്യ​​​​​​​യു​​​​​​​മാ​​​​​​​യി​​​​​​​ട്ടു​​​​​​​ള്ള​​​ ​​​ഒ​​​​​​​രു​​​ ​​​പ്ളാ​​​​​​​നിം​​​​​​​ഗാ​​​​​​​ണ​​​​​​​ത്.​​​ ​​​എ​​​​​​​ന്റെ​​​ ​​​വീ​​​​​​​ട്ടി​​​​​​​ലും​​​ ​​​ഭാ​​​​​​​ര്യ​​​​​​​യു​​​​​​​ടെ​​​ ​​​വീ​​​​​​​ട്ടി​​​​​​​ലു​​​​​​​മു​​​​​​​ള്ള​​​​​​​വ​​​​​​​രെ​​​​​​​ല്ലാം​​​ ​​​പാ​​​​​​​വ​​​​​​​ങ്ങ​​​​​​​ളാ​​​​​​​ണ്.​​​ ​​​അ​​​​​​​വ​​​​​​​രെ​​​​​​​യൊ​​​​​​​ക്കെ​​​ ​​​സ​​​​​​​ഹാ​​​​​​​യി​​​​​​​ക്ക​​​​​​​ണം.​​​ ​​​പ​​​​​​​ണ​​​​​​​ക്കാ​​​​​​​ര​​​​​​​നാ​​​​​​​യി​​​​​​​ട്ട​​​​​​​ല്ല.​​​ ​​​എ​​​​​​​ങ്കി​​​​​​​ലും​​​ ​​​ഞാ​​​ൻ​​​ ​​​ജീ​​​​​​​വി​​​​​​​ക്കു​​​​​​​ന്ന​​​​​​​തു​​​​​​​പോ​​​​​​​ലെ​​​ ​​​അ​​​​​​​വ​​​​​​​രും​​​ ​​​ജീ​​​​​​​വി​​​​​​​ക്ക​​​​​​​ണ​​​​​​​മെ​​​​​​​ന്നു​​​​​​​ണ്ട്.​​​ ​​​ചെ​​​​​​​റി​​​യ​​​ ​​​സ്വ​​​​​​​പ്‌​ന​​​​​​​ങ്ങ​​​​​​​ളും​​​ ​​​ല​​​​​​​ക്ഷ്യ​​​​​​​ങ്ങ​​​​​​​ളു​​​​​​​മാ​​​​​​​യി​​​ ​​​ഇ​​​​​​​ങ്ങ​​​​​​​നെ​​​ ​​​ജീ​​​​​​​വി​​​​​​​ച്ചു​​​ ​​​പോ​​​​​​​ക​​​​​​​ണ​​​​​​​മെ​​​​​​​ന്നാ​​​​​​​ണ് ​​​ആ​​​​​​​ഗ്ര​​​​​​​ഹമെന്നും ഷാജി പറയുന്നു.

    English summary
    Saju Navodaya aka Paashanam Shaji reveals about the name changes in his life
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X