പാഷാണം ഷാജിയെ ഞെട്ടിച്ച് ഭാര്യ! പിറന്നാള്‍ സമ്മാനം പൊളിച്ചു! ഇതൊരു ഒന്നൊന്നര പണിയായോ? കാണൂ!

പിറന്നാള്‍ ദിനത്തില്‍ അപ്രതീക്ഷിത സമ്മാനങ്ങള്‍ നല്‍കാന്‍ നമ്മളെപ്പോഴും ശ്രമിക്കാറുണ്ട്. പ്രിയപ്പെട്ടവരില്‍ നിന്നും അത്തരത്തിലൊരു സമ്മാനം ലഭിച്ചാല്‍ എങ്ങനെയിരിക്കും, ഏറെ സന്തോഷം തോന്നില്ലേ, ഇക്കാര്യത്തില്‍ താരങ്ങളും സാധാരണക്കാരെപ്പോലെയാണ്. അപ്രതീക്ഷിതമായി ലഭിച്ച സമ്മാനത്തിന് മുന്നില്‍ പകച്ച് നില്‍ക്കുന്ന സാജു നവോദയായാണ് കഴിഞ്ഞ ദിവസം നമ്മള്‍ കണ്ടത്. സാജു നവോദയ എന്നതിനേക്കാളുപരി പാഷാണം ഷാജി എന്നു പറഞ്ഞാലാണ് അദ്ദേഹത്തെ മനസ്സിലാവുക. മിമിക്രി വേദികളിലെ സ്ഥിരം കഥാപാത്രമായ ഷാജിയെ അദ്ദേഹത്തെ ജീവിതത്തിലും ഒപ്പം ചേര്‍ക്കുകയായിരുന്നു. ഈ പേരില്‍ അറിയപ്പെടാനാണ് തനിക്ക് താല്‍പര്യമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേ പേരിലാണ് ഈ താരം അറിയപ്പെടുന്നതും. പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന് ലഭിച്ച സര്‍പ്രൈസിനെക്കിറിച്ചാണ് ഇപ്പോള്‍ ആരാധകരും ചര്‍ച്ച ചെയ്യുന്നത്.

പുലര്‍ച്ചെ വിളിച്ചുണര്‍ത്തി കേക്ക് നല്‍കിയതിനോടൊപ്പം പുത്തന്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ താക്കോലും നല്‍കിയാണ് ഭാര്യ സാജുവിനെ അമ്പരപ്പിച്ചത്. സസുഹൃത്തുക്കള്‍ക്ക് പണി കൊടുക്കാന്‍ എന്നും മുന്നിലുണ്ടാവാറുള്ള താരം തനിക്ക് ലഭിച്ച അപ്രതീക്ഷിത സമ്മാനത്തിന് മുന്നില്‍ പകച്ച് നില്‍ക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ഇതിലും മികച്ചൊരു സമ്മാനം തനിക്ക് ലഭിക്കില്ലെന്നും എങ്ങനെ ഒപ്പിച്ചുവെന്നുമൊക്കെയാണ് താരം ചോദിക്കുന്നത്, സാജുവിന്റെയും കുടുംബത്തിന്റെയും കൂടുതല്‍ വിശേഷങ്ങളറിയാന്‍ തുടര്‍ന്നുവായിക്കൂ.

പാഷാണം ഷാജിക്ക് സര്‍പ്രൈസ്

പാഷാണം ഷാജിക്ക് സര്‍പ്രൈസ്

ബുള്ളറ്റിനോട് പ്രത്യേക താല്‍പര്യമുണ്ട് സാജുവിന്, ഇക്കാര്യത്തെക്കുറിച്ച് ഭാര്യയും കൃത്യമായി മനസ്സിലാക്കിയിരുന്നു. പിറന്നാള്‍ ദിനത്തില്‍ എന്ത് സമ്മാനം നല്‍കുമെന്ന് ആലോചിച്ച് നില്‍ക്കുന്നതിനിടയിലായിരുന്നു ബുള്ളറ്റിനെക്കുറിച്ചോര്‍ത്തത്. ബൈക്കുകള്‍ ഓടിച്ചിട്ടുണ്ടെങ്കിലും ബുള്ളറ്റ് ഓടിച്ചിട്ടില്ല സാജു. ചെറുപ്പത്തില്‍ തന്നെ ബുള്ളറ്റ് മോഹം മനസ്സിലുണ്ടായിരുന്നു. അന്ന് മുതലുള്ള ആഗ്രഹമാണ് ഇപ്പോള്‍ ഭാര്യ സാധിച്ചുകൊടുത്തത്. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350 ആണ് പിറന്നാള്‍ സമ്മാനമായി നല്‍കിയത്.

ഞെട്ടിത്തരിച്ച് താരം

ഞെട്ടിത്തരിച്ച് താരം

ബുള്ളറ്റിനോട് ഇഷ്ടമുണ്ടെങ്കിലും ഭാര്യ അത് നല്‍കുമെന്ന് സ്വപ്‌നത്തില്‍പ്പോലും പ്രതീക്ഷിച്ചിരുന്നില്ല. ഉറങ്ങുന്നതിനിടയില്‍ വിളിച്ചുണര്‍ത്തിയാണ് ആ സമ്മാനം നല്‍കിയത്. ജീവിതത്തിലെ മറക്കാനാവാത്ത സമ്മാനമാണ് അതെന്നും താരം പറയുന്നു. സാജുവിന്റെ ഭാവവും സമ്മാനം കണ്ടപ്പോഴുള്ള സന്തോഷവുമൊക്കെ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. നിരവധി പേരാണ് താരത്തിന്റെ വീഡിയോ ഷെയര്‍ ചെയ്തിട്ടുള്ളത്. ബുള്ളറ്റില്‍ കയറുമ്പോള്‍ ഭാര്യയേയും കൂടെ കയറാനായി താരം വിളിക്കുന്നുണ്ട്. സംശയിച്ച് നില്‍ക്കുന്ന ഭാര്യയേയും വീഡിയോയില്‍ കാണാം.

 പ്രണയിച്ച് വിവാഹിതരായവര്‍

പ്രണയിച്ച് വിവാഹിതരായവര്‍

പ്രണയിച്ച് വിവാഹിതരായവരാണ് താനും ഭാര്യയുമെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. വിപ്ലവകരമായ പ്രണയമാണ് തങ്ങളുടേതെന്നും താരം വ്യക്തമാക്കിയിരുന്നു. ഡാന്‍സ് സ്‌കൂള്‍ നടത്തിയിരുന്നു ഷാജി. അവിടെ പഠിപ്പിക്കാനെത്തിയതാണ് രശ്മി. ക്ലാസിക് ഡാന്‍സ് പഠിപ്പിക്കാനായാണ് രശ്മിയെത്തിയത്. ഇതിനിടയിലാണ് താന്‍ അവരെ ശ്രദ്ധിച്ച് തുടങ്ങിയതെന്നും അത് പ്രണയമായി മാറുകയും പിന്നീട് വിവാഹത്തില്‍ എത്തുകയുമായിരുന്നു. പ്രേക്ഷകരില്‍ നിന്നും മാത്രമല്ല കുടുംബത്തില്‍ നിന്നും ശക്തമായ പിന്തുണയാണ് തനിക്ക് ലഭിക്കുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു.

തുടക്കത്തിലെ കഷ്ടപ്പാട്

തുടക്കത്തിലെ കഷ്ടപ്പാട്

പാഷാണം ഷാജിയായിരുന്നു ആദ്യം പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. മൂന്ന് മാസത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. വിവാഹത്തോടെ ആ ഡാന്‍സ് സ്‌കൂള്‍ അടപ്പിച്ചിരുന്നു. നാട്ടില്‍ ആകെ പ്രശ്‌നമായിരുന്നു ആ സമയത്ത്. വളരെ കഷ്ടപ്പെട്ടാണ് അന്ന് ജീവിച്ചത്. കരിയറില്‍ ഇന്ന് താന്‍ എന്തെങ്കിലുമായിട്ടുണ്ടെങ്കില്‍ അതിന്റെ സകല ക്രഡിറ്റും ഭാര്യയ്ക്കാണെന്നാണ് അദ്ദേഹം പറയുന്നത്. കഷ്ടപ്പാടില്‍ നിന്നും തുടങ്ങിയ ജീവിതം ഇന്നിപ്പോള്‍ കുഴപ്പമില്ലാതെ പോവുകയാണ്. സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിക്കാനുള്ള അവസരം വരെ ഈ താരത്തിന് ലഭിച്ചിരുന്നു.

മിമിക്രിയില്‍ നിന്നും സിനിമയിലേക്ക്

മിമിക്രിയില്‍ നിന്നും സിനിമയിലേക്ക്

മിമിക്രി നിര്‍ത്തി വേറെ ജോലിക്ക് പോവാനായി ശ്രമിച്ചിരുന്നുവെന്നും അന്ന് ഭാര്യയാണ് ആ തീരുമാനത്തില്‍ നിന്നും തന്നെ പിന്തിരിപ്പിച്ചതെന്നും നവോദയ ട്രൂപ്പിലേക്ക് പോയതും അങ്ങനെയാണ്. പാഷാണം ഷാജി എന്ന പേര് ലഭിച്ചതോടെ സാജുവിന്റെ ഭാഗ്യവും തെളിയുകയായിരുന്നു. ഇന്നും ആ കഥാപാത്രത്തിന്റെ പേരിലാണ് താരം അറിയപ്പെടുന്നതും. സിനിമയിലെത്തിയപ്പോഴും മികച്ച സ്വീകാര്യതയാണ് ഈ താരത്തിന് ലഭിച്ചത്.

വീഡിയോ കാണാം

സാജു നവോദയയുടെ പിറന്നാള്‍ സര്‍പ്രൈസ് വീഡിയോ കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X