For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നീരുവെച്ച മുഖവും തടിച്ച ചുണ്ടുകളും വീർത്ത കണ്ണുകളും'; തന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് ശ്രുതി ഹാസൻ പറഞ്ഞത്!

  |

  താരപുത്രി എന്ന മേൽവിലാസത്തിൽ നിന്നും ഇന്ത്യൻ സിനിമയിൽ തൻ്റേതായ ഇടം കണ്ടെത്തിയ നായികയാണ് ശ്രുതി ഹാസൻ. കമൽഹാസൻ്റേയും ബോളിവുഡ് നായികയായിരുന്ന സരികയുടേയും മകൾ എന്നതിനപ്പുറം അഭിനേത്രി, ഗായിക, സംഗീത സംവിധായിക തുടങ്ങിയ വിവിധ നിലയിൽ ഇതിനോടകം പേരെടുത്ത് കഴിഞ്ഞു.

  അച്ഛനെപ്പോലെ തന്നെ സകലകലാവല്ലഭയാണ് ശ്രുതി ഹാസൻ. ബാലതാരമായിട്ടാണ് ശ്രുതി ഹാസൻ അഭിനയം ആരംഭിച്ചത്. കമൽഹാസൻ തന്നെ നായകനായ ഹേ റാമായിരുന്നു ആ സിനിമ. ‌‌‌

  Also Read: 'കള്ളങ്ങൾ പറയുന്നതിൽ സങ്കടമില്ലാതെ ഇരയാണെന്ന് അഭിനയിക്കുന്ന ആളുകളെ ഒഴിവാക്കി വിടൂ'; ​ഗോപിയെ ചുംബിച്ച് അമൃത

  പിന്നീട് ശ്രുതി സിനിമകളിലൊന്നും അഭിനയിച്ചിട്ടില്ല. വർഷങ്ങൾക്ക് ശേഷം 2009ൽ ലക്ക് എന്ന ഹിന്ദി ചിത്രത്തിൽ നായികയായിട്ടാണ് ശ്രുതി ഹാസൻ തിരികെ എത്തിയത്. ഹിന്ദി സിനിമയിൽ അഭിനയിച്ച ശേഷം ശ്രുതിക്ക് തെലുങ്ക് സിനിമയിൽ നിന്നാണ് അവസരം വന്നത്.

  തമിഴിൽ ശ്രുതി ഹാസൻ നായികയായി അരങ്ങേറിയത് ഏഴാം അറിവ് എന്ന സിനിമയിലൂടെയാണ്. ചിത്രത്തിൽ സൂര്യയായിരുന്നു നായകൻ. സിനിമ വലിയ വിജയമായിരുന്നു. ശേഷം നിരവധി സിനിമകളിൽ ശ്രുതി ഹാസന് അവസരം ലഭിച്ചു.

  സോഷ്യൽമീഡിയയിലും സജീവമാണ് ശ്രുതി ഹാസൻ. തന്റെ വിശേഷങ്ങൾ ഏറെയും ശ്രുതി ഹാസൻ പങ്കുവെക്കുന്നത് സോഷ്യൽമീഡിയ വഴിയാണ്. ഇപ്പോഴിത താരം പങ്കുവെച്ച ഏറ്റവും പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് വൈറലാകുന്നത്.

  നീരുവെച്ച മുഖവും തടിച്ച ചുണ്ടുകളും വീർത്ത കണ്ണുകളുമായി ഇരിക്കുന്ന സെൽഫി ചിത്രങ്ങളാണ് ശ്രുതി ഹാസൻ പങ്കുവെച്ചത്. താൻ കടന്നുപോകുന്ന ചില അവസ്ഥകളുടെ അടയാളമാണ് ഈ ചിത്രങ്ങളെന്നാണ് ശ്രുതി ഹാസൻ പറയുന്നത്.

  'മികച്ച സെൽഫികളുടേയും പോസ്റ്റുകളുടേയും ലോകത്ത്... ഫൈനൽ കട്ടിൽ എത്താത്തവ ഇതാ... ബാഡ് ഹെയർ ഡെ, പനി, സൈനസ് മൂലം മുഖം വീർത്ത ദിവസം, ആർത്തവ വിരാമ ദിവസം... ഇവയും നിങ്ങൾ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു' എന്നാണ് ചിത്രങ്ങൾ പങ്കുവെച്ച് ശ്രുതി ഹാസൻ കുറിച്ചത്.

  ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ ആരാധകരിൽ ചിലർ ശ്രുതിയുടെ ആരോ​ഗ്യത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചു. മറ്റ് ചിലർ പുതിയ ചിത്രങ്ങൾ പരിശോധിക്കുമ്പോൾ ശ്രുതിയാണെന്ന് പോലും തിരിച്ചറിയാൻ കഴിയുന്നില്ലെന്നാണ് കമന്റായി കുറിച്ചത്.

  Also Read: 'ഇത്തരം ശ്രമങ്ങൾ മതി മനസ് നിറയാൻ'; റീൽസിൽ പ്രണയിച്ച് ജിഷിൻ, വരദ ഒലക്കയ്ക്ക് ഓഡർ ചെയ്തിട്ടുണ്ടെന്ന് ആരാധകർ!

  കമലഹാസന്റെ രണ്ട് പെൺമക്കളിൽ മൂത്തവളാണ് ശ്രുതി ഹാസൻ. രണ്ടാമത്തെ മകൾ അക്ഷര ഹാസനും അഭിനയത്തിൽ സജീവമാണ്. അതേസമയം സലാറാണ് ശ്രുതി ഹാസന്റെ റിലിസീന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ.

  ബാഹുബലി താരം പ്രഭാസിന്റെ ബി​ഗ് ബജറ്റ് സിനിമയാണ് സലാർ. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സിനിമയിൽ‌ മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. കൂടാതെ ഒരു ഹോളിവുഡ് സിനിമയും ശ്രുതിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

  ശ്രുതി ഹാസൻ്റെ ആദ്യ ഹോളിവുഡ് ചിത്രം ദി ഐയാണ്. ഡാഫിൻ ഷമോൻ സംവിധാനം ചെയ്യുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണിത്. ദി ലാസ്റ്റ് കിഗ്ഡം എന്ന സീരിയിലൂടെ ശ്രദ്ധ നേടിയ മാർക്ക് റൗളിയാണ് ശ്രുതിയ്ക്കൊപ്പം പ്രധാന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

  ഭർത്താവ് മരിച്ച ഒരു യുവതി അദ്ദേഹത്തിൻ്റെ ചിതാഭസ്മം ഗ്രീക്ക് ഐലൻ്റിൽ ഒഴുക്കുന്നതിന് എത്തുന്നത് കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥാ പശ്ചാത്തലം.

  അവിടെവെച്ച് ഭർ‌ത്താവിൻ്റെ ജീവൻ അപഹരിച്ചതിൻ്റെ യാഥാർത്ഥ്യം മനസിലാക്കുന്നു. തുടർന്ന് ഭർത്താവിനെ തിരികെ കൊണ്ടുവരാൻ അവൾ തെരഞ്ഞെടുക്കുന്ന ആതീന്ദ്രിയമായ സംഭവങ്ങളാണ് ചിത്രം പറയുക. ഏദെൽസിൽ ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രം ഗ്രീസിനെ വലിയ നിർമാണ കമ്പനിയാണ് ഒരുക്കുന്നത്.

  Read more about: shruti haasan
  English summary
  Salaar Actress Shruti Haasan Shared Her Weird Photos On Internet, Fans Are Shocked-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X