For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഐ വി ശശി എന്ന മഹാപ്രതിഭയ്ക്ക് ദൈവം കട്ട് പറഞ്ഞപ്പോള്‍ ആ ജീവിതം മനോഹരമാക്കിയാണ് കടന്ന് പോയത്; സലാം ബാപ്പു

  |

  മാസ്റ്റര്‍ സംവിധായകന്‍ എന്നറിയപ്പെട്ടിരുന്ന ഐ വി ശശിയുടെ ഓര്‍മ്മകള്‍ക്ക് നാല് വര്‍ഷം. 2017 ഒക്ടോബര്‍ ഇരുപത്തിനാലിന് ചെന്നൈയിലെ വസതിയില്‍ വെച്ചാണ് ഐ വി അന്തരിച്ചത്. സിനിമാ ലോകത്തിന് ഇത്രയധികം സംഭാവനകള്‍ നല്‍കിയ അതുല്യ പ്രതിഭയായിരുന്നു ഐ വി ശശി. മലയാള സിനിമയുടെ സമവാക്യങ്ങള്‍ തിരുത്തിയെഴുതിയ സംവിധായകനായ ഐ വി സംവിധാനം ചെയ്ത ഓരോ സിനിമകളും ഇന്നും വിസ്മയമായി തുടരുകയാണ്. ഇന്നിതാ താരത്തിന്റെ ഓര്‍മ്മദിനത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി മുതലള്ള താരങ്ങള്‍ ഓര്‍മ്മപൂക്കളുമായി എത്തിയിരിക്കുകയാണ്. സംവിധായകന്‍ സലാം ബാപ്പുവും ഐ വി ശശിയെ കുറിച്ചെഴുതി എഴുത്ത് വൈറലാവുകയാണിപ്പോള്‍.

  'മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് മേക്കര്‍ വിടപറഞ്ഞിട്ട് നാല് വര്‍ഷം കടന്നുപോയി, ഞാന്‍ പല തവണ അദ്ദേഹത്തെ കണ്ടിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട്. എപ്പോള്‍ കണ്ടാലും ഞാന്‍ പോയി പരിചയപ്പെടാന്‍ ശ്രമിക്കും. കാരണം ഇത്രയും വലിയ മനുഷ്യന്‍ ഈ എളിയവനെ ഓര്‍ക്കാന്‍ യാതൊരു സാധ്യതയുമില്ല എന്നുറപ്പുള്ളതിനാലായിരുന്നു ആ വീണ്ടും വീണ്ടുമുള്ള പരിചയപ്പെടുത്തല്‍. എന്നാല്‍ 'സലാം... ഇങ്ങനെ എപ്പോഴുമെപ്പോഴും പരിചയപ്പെടുത്തേണ്ടതില്ല... സലാമിനെ എനിക്കറിയാം' എന്ന് മന്ദഹാസത്തോടെ പറയും.

  മലയാള സിനിമയില്‍ വന്നതും വരാത്തതുമായ സംവിധാനം പഠിക്കാന്‍ ആഗ്രഹിക്കുന്ന ആരും കൊതിക്കുന്നതാണു അദ്ദേഹത്തോടൊപ്പം ഒരു സിനിമയെങ്കിലും കുടെ നില്‍ക്കുക എന്നത്, ഒരിക്കല്‍ ആ അവസരം എനിക്കും കൈവന്നതാണ് ബല്‍റാം വേഴ്സസ് താരാദാസ് എന്ന ചിത്രത്തില്‍ കൂടെ നില്‍ക്കാന്‍, എന്നാല്‍ എനിക്ക് അന്ന് ലാല്‍ ജോസ് സാറിനൊപ്പം ഷൂട്ടിലായിരുന്നതിനാല്‍ ശശി സാറില്‍ നിന്നും കഴുത കുട്ടി എന്ന വാത്സല്യത്തോടെയുള്ള വിളി കേള്‍ക്കാന്‍ അവസരം ലഭിച്ചില്ല, എന്നത് ഇന്നും ഒരു വിങ്ങലായി മനസ്സിലുണ്ട്.

  ആള്‍ക്കൂട്ടത്തെയും കലയെയും സമന്വയിപ്പിച്ച് മലയാള സിനിമയെ ഉയരങ്ങളിലെത്തിച്ച ശശി സാറിനെ പറ്റി എന്നെ പോലെയൊരാള്‍ പറഞ്ഞ് മനസ്സിലാക്കിത്തരേണ്ട ഒന്നല്ല. ഉത്സവം എന്ന സിനിമയിലൂടെ വന്ന് ഈ വെള്ള തൊപ്പിധാരി ചെയ്ത ഓരോ സിനിമയും തിയേറ്ററുകളില്‍ ഉത്സവമാക്കി മലയാളത്തെ നിറപ്പകിട്ടുള്ളതാക്കി. ഒരു പ്രത്യേക രീതിയില്‍ തളച്ചിടാവുന്നതല്ല അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ തിരക്കഥയുടെ സ്വഭാവമനുസരിച്ച് മാറ്റിയിരുന്നു സംവിധാന ശൈലി... മലയാള സിനിമയുടെ സമവാക്യങ്ങള്‍ തിരുത്തിയെഴുതിയ സംവിധായകന്‍, അദ്ദേഹം സൃഷ്ടിച്ച ഓരോ ചിത്രങ്ങളും അന്നോളം കണ്ട സിനിമ രീതികളേയും ചിന്തകളേയും തിരുത്തിയെഴുതുന്നയിരുന്നു.

  മമ്മൂട്ടി, മോഹന്‍ലാല്‍, കമലാഹാസന്‍ തുടങ്ങി സൂപ്പര്‍സ്റ്റാറുകളുടെ കരിയര്‍ ഗ്രാഫ് ഉയര്‍ന്നത് ഐ വി ശശിയിലൂടെ

  Recommended Video

  മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ച ഐ വി ശശി ചിത്രങ്ങള്‍ | filmibeat Malayalam

  മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും ഏഴ് വീതവും തെലുങ്കില്‍ രണ്ടും സിനിമകള്‍ ചെയ്ത ഇദ്ദേഹം മൊത്തം നൂറ്റന്‍പതിലേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. എം ടി, പത്മരാജന്‍, ലോഹിതദാസ്, ദാമോദരന്‍ മാഷ്, ആലപ്പി ഷെരീഫ് എന്നി മഹാരഥന്മാരോടൊപ്പം ചേര്‍ന്ന് നല്ല സിനിമയെടുക്കുകയും ജയന്‍, രതീഷ്, സുകുമാരന്‍, രജനി, കമലഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, സീമ, ശ്രീദേവി, ഉര്‍വശി അങ്ങനെ ഒരുപാട് മഹാപ്രതിഭകളെ രാകി മിനുക്കിയ സംവിധായകനോട് നാം എത്ര കടപ്പെട്ടിരിക്കുന്നു. ദൈവം ആക്ഷനും കട്ടും പറയുന്നതിനിടയിലെ ചെറിയ അഭിനയമാണല്ലോ ജീവിതം. ഐ വി ശശി എന്ന മഹാപ്രതിഭയ്ക്ക് ദൈവം കട്ട് പറഞ്ഞപ്പോള്‍ ആ ജീവിതം ഏറ്റവും മനോഹരമായി അടയാളപ്പെടുത്തി തന്നെയാണ് കടന്ന് പോയത്, ആ ജീവിത വിസ്മയം കണ്ട് എഴുന്നേറ്റ് നിന്ന് കയ്യടിക്കുകയാണു നാമിപ്പോഴും..

  ദുൽഖർ സൽമാൻ്റെ കുറുപ്പ് നവംബർ 12ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിലേക്ക്; കാത്തിരിപ്പുക്കൾക്ക് അവസാനമാവുന്നു

  Read more about: i v sasi ഐ വി ശശി
  English summary
  Salam Bappu Opens Up About His Working Experience With Late Director I V Sasi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X