ഹന്ന മോളെ പലരും എടുക്കും, അവർ മനസിലാക്കിക്കോട്ടെയെന്ന് കരുതിയാണ് വയസറിയിച്ച വീഡിയോ പങ്കുവെച്ചത്; സലീം

ഒരു കാലത്ത് മ്യൂസിക്ക് ആൽബങ്ങളിലൂടെ ജനപ്രിയനായിരുന്ന മാപ്പിളപ്പാട്ട് ​ഗായകൻ സലീം കോടത്തൂർ സോഷ്യൽമീഡിയയിൽ സജീവമാണ്. മൂന്നാമത്തെ കുഞ്ഞ് ഹന്ന മോൾ സലീമിന്റെ ജീവനാണ്. മകൾ കൂടെയില്ലാതെ സലീമിനെയും എവിടെയും ഇപ്പോൾ കാണാറില്ല. എപ്പോഴും മകളെ കൂടെ കൂട്ടുന്നത് അവളുടെ ശരീര വൈകല്യം പ്രദർശിപ്പിച്ച് മറ്റുള്ളവരുടെ സഹതാപം മുതലാക്കി പണം സമ്പാദിക്കാനാണെന്ന ആരോപണം പല ഭാഗത്ത് നിന്നും സലീം കോടത്തൂർ കഴിഞ്ഞ കുറച്ച് നാളുകളായി കേൾക്കുന്നുണ്ട്.

എന്നാൽ ഈ ഉപ്പയും മകളും തമ്മിലുള്ള നിർമ്മലമായ സ്നേഹം അടുത്തറിഞ്ഞാൽ അവരാരും പിന്നീടൊരിക്കലും ഒന്നിന്റേയും പേരിൽ സലീമിനെയും മകളേയും പരിഹസിക്കില്ല. ഇപ്പോഴിതാ മകൾക്ക് വയസറിയിച്ച വിവരവും അതുമായി ബന്ധപ്പെട്ട ചടങ്ങുകളും സോഷ്യൽമീഡിയയിൽ പങ്കുവെക്കാനുള്ള കാരണം എന്താണെന്ന് വെളിപ്പെടുത്തുകയാണ് സലീം കോടത്തൂർ.

Saleem Kodathoor

മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. മകളുടെ പ്യൂബേർട്ടി ചടങ്ങിന്റെ വീഡിയോ ഷെയർ ചെയ്തതിന്റെ പേരിൽ വലിയ രീതിയിൽ സൈബർ ആക്രമണം സലീം കോടത്തൂർ നേരിട്ടിരുന്നു. ഇത്തരം കാര്യങ്ങൾ പരസ്യപ്പെടുത്തേണ്ടതുണ്ടോ എന്നായിരുന്നു ഭൂരിഭാ​ഗം പേരും സലീമിനെ വിമർശിച്ച് ചോദിച്ചത്. തട്ടം ഇട്ട് നടക്കണമെന്നതൊക്കെ മോള് തന്നെ തീരുമാനിച്ച് ചെയ്ത് തുടങ്ങിയതാണ്.

എന്നിട്ടും പലരും മോൾ എന്തിനാണ് മുടി പുറത്ത് കാണിച്ച് നടക്കുന്നത് എന്നൊക്കെ കുറ്റപ്പെടുത്തി ചോദിക്കാറുണ്ട്. മുടിയൊന്നും പുറത്ത് കാണിക്കരുതെന്ന് അവൾക്ക് ഒരു സമയമാകുമ്പോൾ തോന്നുമല്ലോ... ആ സമയത്ത് അവൾ അങ്ങനെ നടന്നോട്ടെയെന്നാണ് കുറ്റപ്പെടുത്തുന്നവരോട് ഞാൻ പറയാറ്. പന്ത്രണ്ട് വയസായ കുട്ടിക്ക് വേണ്ട അച്ചടക്കത്തിലാണ് ഹന്ന മോൾ നടക്കുന്നത്.

എനിക്ക് മോശം കമന്റുകൾ വരാറില്ലായിരുന്നു. ആകെ ഒരിക്കൽ ഞാൻ എയറിൽ കേറിയത് മോൾ വയസറിയിച്ചപ്പോൾ ആ സന്തോഷം പാട്ടായി എഴുതിയിരുന്നു. അന്ന് നടന്ന ചടങ്ങുകൾ കാണിച്ച് കുറിപ്പും വീഡിയോയും പങ്കുവെച്ചിരുന്നു. അന്ന് ഒരുപാട് വിമർശനങ്ങൾ വന്നു. ഇത് പുറത്ത് പറയാൻ പാടില്ലാത്തതാണ് എന്നായിരുന്നു ഏറെയും കമന്റുകൾ.

ശേഷം ഞാൻ ഒരു വിശദീകരണ വീഡിയോ ഇട്ടിരുന്നു. കാരണം പുറത്ത് പറയാൻ പാടില്ലാത്ത കാര്യമൊന്നുമല്ലല്ലോ ഇത്. പ്രത്യേകിച്ചു ഹന്ന മോൾ പ്രോ​ഗ്രോംസിന് പോകുമ്പോൾ പല ആളുകളും അവളെ എടുക്കാറുണ്ട്. അവരും കൂടി ഇത് മനസിലാക്കിക്കോട്ടെയെന്ന് കരുതി അത് ഉദ്ദേശിച്ചാണ് ഞാൻ വീഡിയോ പങ്കുവെച്ചത്. പക്ഷെ അതൊരു വലിയ വിഷയമായിരുന്നു. അതുമായി ബന്ധപ്പെട്ട് വന്ന കമന്റുകൾ ഞാൻ ഡിലീറ്റാക്കി. എല്ലാത്തിനും റിപ്ലൈ കൊടുക്കാതെ ഒരു മറുപടി പോസ്റ്റ് ചെയ്യുകയാണ് ചെയ്തത്.

Saleem Kodathoor

എനിക്ക് കമന്റിട്ടവരിൽ പലരും മറ്റ് നടിമാരുടെ വീഡിയോയ്ക്ക് താഴെ മാഷഅള്ള​യും മറ്റുമൊക്കെ കമന്റിട്ടവരാണ്. അവരാണ് നമ്മളെ സങ്കടപ്പെടുത്താൻ കുറ്റപ്പെടുത്തി കമന്റിട്ടത്. ഒരാളെ വിമർശിക്കുമ്പോൾ നമ്മൾ അതിന് അർഹനാണോയെന്ന് ചിന്തിക്കണം എന്നുമാണ് സലീം കോടത്തൂർ പറഞ്ഞത്. ഒരു മണവാട്ടിയെ പോലെ ഹന്ന മോളെ സുന്ദരിയാക്കി... ഒപ്പനയുടെ അകമ്പടിയോട് കൂടി ആനയിച്ച് കൊണ്ടുവന്നാണ് മകളുടെ പ്യുബർട്ടി ചടങ്ങ് സലീം കോടത്തൂർ നടത്തിയത്.

ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ മധരും കൊടുത്തും സമ്മാനങ്ങളുമൊക്കെ നല്‍കി ചടങ്ങ് മനോഹരമാക്കി. ഞങ്ങളുടെ മനസില്‍ ഹനമോള്‍ ചെറിയ കുട്ടി തന്നെയാണ്. അല്ലാതെ വലിയ കുട്ടിയൊന്നുമല്ല. പ്രോഗ്രാമിന് പോകുമ്പോഴും എല്ലാവരും ഹന്ന മോളെ കുറിച്ച് ചോദിക്കാറുണ്ട്.

അവരോടും ഈ വിശേഷം പറയുമ്പോള്‍ ഹന്നമോള്‍ ചെറിയ കുട്ടി തന്നെ ആണെന്നാണ് അവരുടെ അഭിപ്രായം. ഇനി ഇത് കഴിഞ്ഞിട്ട് വേണം ഹന്ന മോളുടെ കല്യാണം നടത്താന്‍. പക്ഷെ അതിനോട് താല്പര്യം ഇല്ലെന്നാണ് അവള്‍ പറയുന്നത്. അതിന്റെ കാരണം എന്താണെന്ന് ചോദിച്ചാല്‍ ഉപ്പാനെ നോക്കാന്‍ വേണ്ടി കല്യാണം കഴിക്കില്ലെന്നാണ് അവള്‍ പറയുന്നത്. എങ്കിലും ആ സമയമാകുമ്പോള്‍ അടിപൊളി ഒരു ചെക്കനെ കണ്ടെത്തി കല്യാണം കഴിപ്പിക്കുമെന്നുമാണ് മുമ്പൊരു വീഡിയോയിൽ സലീം പറഞ്ഞത്.

More from Filmibeat

Read more about: plyaback singer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X