'സഹതാപം കിട്ടി വളരണ്ട... പതിനൊന്ന് വയസിൽ മോൾ 11 സെന്റ് ഭൂമി വാങ്ങി, ഉപ്പയെന്ന നിലയിൽ ഇതിലും വലിയ സന്തോഷമില്ല'
ഒരു കാലത്ത് ആൽബം പാട്ടുകളിലൂടെ യുവാക്കളെ ഹരം കൊള്ളിച്ച ഗായകനായിരുന്നു സലീം കോടത്തൂർ. ഗായകൻ മാത്രമല്ല പല ആൽബങ്ങളിലും സലീം അഭിനയിച്ചിട്ടുമുണ്ട്. സലീം കോടത്തൂരിന് നൽകിയ അതേ ഇഷ്ടവും സ്നേഹവുമാണ് അദ്ദേഹത്തിന്റെ മകൾ ഹന്നയ്ക്കും സോഷ്യൽ മീഡിയയും സംഗീത പ്രേമികളും ഇപ്പോൾ നൽകുന്നത്. ഹന്നയ്ക്കൊപ്പം അവൾ പിറന്നപ്പോൾ മുതൽ കട്ടയ്ക്ക് നിൽക്കുന്നതും സലീമാണ്.
ഗാനമേളകളിലൂടെയും മറ്റ് പരിപാടികളിലൂടെയും ഹന്ന മിന്നിത്തിളങ്ങുകയാണ് ഇപ്പോൾ. കുറവുകളുള്ള മകളായി ഹന്നയെ ഒരിക്കലും സലീം വളർത്തിയിട്ടില്ല. തന്റെ ഭാഗ്യക്കുട്ടിയാണ് ഹന്നയെന്നാണ് സലീം കോടത്തൂർ പറയാറുള്ളത്. സലീം കോടത്തൂർ പതിനാറ് വർഷത്തെ കരിയറിൽ നടത്തിയ ഉദ്ഘാടനങ്ങളുടെ ഇരട്ടിയോളം ചെറിയ കാലയളവിൽ ഹന്ന ചെയ്ത് കഴിഞ്ഞു.

സലീമിനേക്കാൾ സ്നേഹമിപ്പോൾ ഹന്നയ്ക്കാണ് ആരാധകർ നൽകുന്നത്. ജനിച്ച ദിവസം മുതൽ ഈ നിമിഷം വരെയും ഹന്ന ജീവിത്തോട് ഫൈറ്റ് ചെയ്താണ് മുന്നോട്ട് പോകുന്നത്. എന്റെ മോൾക്ക് കാഴ്ചയിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടാവും. മറ്റുള്ളവർക്കെ അത് ഉണ്ടാകൂ. സ്വന്തം കുടുംബത്തിന് അവൾ രാജകുമാരിയാണ്. അവളെ പോലെ സൗന്ദര്യമുള്ള വേറാരും ഉണ്ടാവില്ല.
ഏതൊരു വാപ്പക്കായാലും അച്ഛനായാലും അമ്മയ്ക്കായാലുമൊക്കെ അങ്ങനെയാണ്. സ്വന്തം മകളാണ് രാജകുമാരി എന്നാണ് മുമ്പൊരിക്കൽ സലീം മകളെ കുറിച്ച് പറഞ്ഞത്. ഇപ്പോഴിതാ പതിനൊന്ന് വയസിൽ മോൾ 11 സെന്റ് ഭൂമി സ്വന്തമായി വാങ്ങിയ സന്തോഷം വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പങ്കിട്ടിരിക്കുകയാണ് സലീം കോടത്തൂർ.
'ഹന്ന മോൾ പതിനൊന്ന് വയസിൽ 11 സെന്റ് ഭൂമി സ്വന്തമായി വാങ്ങി. കഴിഞ്ഞ മാസമായിരുന്നു അതിന്റെ രജിസ്ട്രേഷൻ. ഹന്ന മോളുമായി ഈ രംഗത്തേക്ക് കടന്ന് വന്നപ്പോൾ പലരും ചോദിച്ചിരുന്നു സഹതാപത്തിന് വേണ്ടിയാണോയെന്ന്. അത്തരം കമന്റുകൾക്കൊന്നും ഞാൻ മറുപടി കൊടുത്തിട്ടില്ല. കാരണം മറുപടി കൊടുക്കുകയല്ല നമ്മൾ ജീവിച്ച് കാണിക്കുകയാണ് ചെയ്യേണ്ടത്.'
'സഹതാപമില്ലാതെ സഞ്ചരിക്കാനുള്ള ഊർജം ഹന്നമോൾക്ക് കിട്ടണം എന്നതായിരുന്നു എന്റെ ലക്ഷ്യം. ആരും അവളെ കുറവുകളുള്ള കുട്ടിയായി കാണരുത്. അതുകൊണ്ട് തന്നെ കഴിവുകളുള്ള മകളായിട്ടാണ് സമൂഹത്തിന് മുന്നിൽ ഹന്നയെ ഞാൻ പരിചയപ്പെടുത്തിയത്. ഹന്നമോളെ പോസിറ്റീവായി നിർത്താനാണ് എന്നും ശ്രമിച്ചിരുന്നത്. അതിലൂടെ ഹണമോളുടെ പാട്ടുകൾ ആളുകൾ ഇഷ്ടപ്പെട്ടു.'

'എല്ലാ തലങ്ങളിലേക്കും ഹന്ന മോളിലൂടെ എനിക്ക് എത്താൻ കഴിഞ്ഞിട്ടുണ്ട്. നാളേയ്ക്കുള്ള ഒരു സേഫ് സോണിൽ അവളെ എത്തിക്കണമെന്ന് എനിക്കുണ്ടായിരുന്നു. വലിയ വിലയില്ലെങ്കിലും ഞങ്ങളുടെ നാട്ടിൽ അത്യാവശ്യം വിലയുള്ള ഭൂമിയാണ് ഹന്നമോൾ വാങ്ങിയത്.'
'ഉപ്പയെന്ന നിലയിൽ ഇതിലും വലിയ സന്തോഷമില്ല. മകനിലൂടെയും ഞാൻ ഹാപ്പിയാണ്. എന്നെക്കാൾ വളരെ നന്നായി അവൻ പാടും. മൂത്തമകളും നന്നായി പഠിക്കും. അവളിലും ഞാൻ ഹാപ്പിയാണ്', എന്നാണ് സലീം കോടത്തൂർ മക്കളെ കുറിച്ച് പറഞ്ഞത്.


Click it and Unblock the Notifications