സലീമ ഇന്നും അവിവാഹിതയായി തുടരുന്നതിന് പിന്നിലെ കാരണം അറിയുമോ? താരം പറയുന്നത്? കാണൂ!

ആദ്യസിനിമയിലൂടെ തന്നെ ശ്രദ്ധേയരായി മാറിയ താരങ്ങള്‍ നിരവധിയാണ്. അവരില്‍ പലരും ഇന്ന് സിനിമയില്‍ സജീവമല്ലെങ്കിലും അവരെക്കുറിച്ചറിയാന്‍ പ്രേക്ഷകര്‍ക്ക് ആകാംക്ഷയാണ്. അന്നത്തെ ഇഷ്ടം ഇന്നും അതേ പോലെ നിലനിര്‍ത്തുന്നുണ്ട് പ്രേക്ഷകര്‍. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചുവരവില്‍ അത് വ്യക്തമായതായി പലരും പറഞ്ഞിരുന്നു. പൊതുപരിപാടികളിലും മറ്റും കാണുമ്പോള്‍ പ്രേക്ഷകര്‍ക്ക് ചോദിക്കാനുള്ളതും ഇതാണ്. ചുരുങ്ങിയ സിനിമകളിലൂടെ തന്നെ പ്രേക്ഷക മനസ്സില്‍ ഇടംനേടിയ അഭിനേത്രികളിലൊരാളാണ് സലീമ. നീണ്ട നാളത്തെ ഇടവേള അവസാനപ്പിച്ച് സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരമിപ്പോള്‍.

ഹരിഹരന്‍ സംവിധാനം ചെയ്ത നഖക്ഷതങ്ങള്‍ എന്ന സിനിമ കണ്ടവരാരും ഈ അഭിനേത്രിയെ മറക്കില്ല. മോനിഷയ്‌ക്കൊപ്പം തുല്യപ്രാധാന്യമുള്ള കഥാപാത്രമായാണ് താരമെത്തിയത്. ആരണ്യകം, വന്ദനം, മഹായാനം തുടങ്ങി നിരവധി സിനിമകളിലായിരുന്നു സലീമ അഭിനയിച്ചത്. തൊണ്ണൂറുകളോടെ താരം സിനിമയില്‍ നിന്നും അപ്രത്യക്ഷയാവുകയായിരുന്നു. തിരിച്ചുവരവില്‍ ലഭിച്ച സ്വീകാര്യത തന്നെ അത്ഭുതപ്പെടുത്തിയെന്നും അന്നത്തെ സ്‌നേഹം ഇന്നും അതേ പോലെ നിലനില്‍ക്കുന്നുണ്ടെന്ന് മനസ്സിലാക്കിയതായും താരം പറഞ്ഞിരുന്നു. ഇന്നും അവിവാഹിതയായി തുടരുകയാണ് താരം. അതിന് പിന്നിലെ കാരണത്തെക്കുറിച്ച് താരം പറയുന്നതെന്താണെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ.

വിവാഹം കഴിക്കാതിരുന്നത്

വിവാഹം കഴിക്കാതിരുന്നത്

നാളിത്രയായിട്ടും അവിവാഹിതയായി തുടരുകയാണ് സലീമ. അടുത്തിടെ നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം അതേക്കുറിച്ച് വിശദീകരിച്ചത്. പുരുഷവിദ്വേഷി ആയതുകൊണ്ടല്ല താന്‍ വിവാഹിതയാവാത്തതെന്ന് താരം പറയുന്നു. വിവാഹത്തെ എതിര്‍ക്കുന്നയാളുമല്ല താന്‍. താന്‍ ഇന്നും വിവാഹം ചെയ്യാത്തതിന് പിന്നിലെ കാരണം ഇതൊന്നുമല്ല, സാഹചര്യങ്ങളും കാര്യങ്ങളുമൊന്നും അനകൂലമായി വന്നിരുന്നില്ല. അതാണ് താന്‍ വിവാഹിതയാവാത്തതെന്ന് താരം പറയുന്നു.

താരങ്ങളുമായുള്ള ബന്ധം

താരങ്ങളുമായുള്ള ബന്ധം

സിനിമയില്‍ സജീവമല്ലെങ്കില്‍ക്കൂടിയും താരങ്ങളുമായി അടുത്ത ബന്ധം സൂക്ഷിക്കാറുണ്ട് പലരും. എന്നാല്‍ തന്‍രെ കാര്യത്തില്‍ അതില്ലെന്ന് സലീമ പറയുന്നു. അന്ന് ഒപ്പം അഭിനയിച്ചിരുന്നവരുമായി വലിയ ബന്ധമൊന്നുമില്ലെന്ന് താരം പറയുന്നു. അടുത്തിടെ ഒരു ഫിലിം ഡയറക്ടറിയില്‍ നിന്നുമാണ് വിനീതിന്റെ നമ്പര്‍ ലഭിച്ചത്. അന്നദ്ദേഹത്തെ വിളിച്ചിരുന്നു. അറിയുമോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു പറഞ്ഞത്. സലീമയാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് അത്ഭുതമായിരുന്നു. മോനിഷയുടെ അമ്മയേയും ഇടയ്ക്ക് വിളിച്ചിരുന്നു.

താരപുത്രിയായി സിനിമയിലേക്ക്

താരപുത്രിയായി സിനിമയിലേക്ക്

സലീമയുടെ അമ്മയായ ഗിരിജ തെലുങ്കിലെ മുന്‍നിര അഭിനേത്രികളിലൊരാളായിരുന്നു. അമ്മയ്ക്ക് പിന്നാലെയാണ് മകളും സിനിമയിലേക്കെത്തിയത്. സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ വളര്‍ന്നതിനാല്‍ ഭാവിയില്‍ ഈ താരപുത്രിയും വെള്ളിത്തിരയില്‍ ശോഭിക്കുമെന്ന് അന്നേ ആരാധകര്‍ വിധിയെഴുതിയിരുന്നു. വിടര്‍ന്ന കണ്ണുകളും ചുരുണ്ട മുടിയുമായി നഖക്ഷതങ്ങളിലൂടെ മലയാളത്തിലേക്കെത്തിയ താരപുത്രിക്ക് തുടക്കത്തില്‍ തന്നെ മികച്ച സ്വീകരണം ലഭിച്ചിരുന്നു.

മികച്ച അവസരങ്ങള്‍ ലഭിച്ചിരുന്നില്ല

മികച്ച അവസരങ്ങള്‍ ലഭിച്ചിരുന്നില്ല

സിനിമയില്‍ സജീവമായിരുന്ന സമയത്ത് പോലും മലയാള സിനിമ തന്നെ വേണ്ടത്ര പരിഗണിച്ചിരുന്നോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. തമിഴിലും തെലുങ്കിലുമൊക്കെ സജീവമായിരുന്നു താരം. നാളുകള്‍ക്ക് ശേഷം തമിഴ് സിനിമയിലൂടെയാണ് താരത്തിന്‍രെ തിരിച്ചുവരവ്. സിനിമയില്‍ നിന്നും ഇടവേളയെടുത്തതായിരുന്നില്ല, മികച്ച അവസരങ്ങള്‍ ലഭിക്കാത്തതായിരുന്നു പ്രശ്‌നമെന്നും താരം പറഞ്ഞിരുന്നു.

മലയാള സിനിമയ്ക്കായി കാത്തിരിക്കുന്നു

മലയാള സിനിമയ്ക്കായി കാത്തിരിക്കുന്നു

അധികം അഭിനയിച്ചിട്ടില്ലെങ്കിലും അന്നേ മലയാളത്തിനോട് തനിക്ക് പ്രത്യേക ആഭിമുഖ്യമാണെന്ന് താരം പറയുന്നു. രണ്ടാം വരവില്‍ മലയാള സിനിമയ്ക്കായി കാത്തിരിക്കുകയാണ് താരം. അന്ന് തനിക്കൊപ്പമുണ്ടായിരുന്നവരോടൊക്കെ തിരിച്ചുവരവിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നുവെന്നും താരം പറയുന്നു. വേണ്ടത്ര അവസരം ലഭിച്ചാല്‍ കൊച്ചിയിലേക്ക് മാറുമെന്നും നേരത്തെ താരം പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X