മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രങ്ങളിലെ അതിഥി, നഖക്ഷതങ്ങളിലെ ഊമ, എവിടെയായിരുന്നു ഈ നായിക? കാണൂ

ആദ്യസിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട പല താരങ്ങളും ഇടയ്ക്ക് വെച്ച് സിനിമയില്‍ നിന്നും അപ്രത്യക്ഷരാവാറുണ്ട്. ഒരുകാലത്ത് നിറഞ്ഞുനിന്നവരും ഇടക്കാലത്ത് സിനിമയില്‍ നിന്നും ഇടവേളയെടുക്കാറുണ്ട്. ഇവരില്‍ ചിലര്‍ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരാറുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാം വരവിലും മികച്ച സ്വീകാര്യതയാണ് ഇവര്‍ക്ക് ലഭിക്കാറുള്ളത്. അത്തരത്തില്‍ ഇന്നും സിനിമാപ്രേമികള്‍ നിരവധി പേരുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നുണ്ട്. ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകഹൃദയത്തില്‍ ഇടം നേടിയെടുത്ത അഭിനേത്രിയാണ് സലീമ.

ഹരിഹരന്‍ സംവിധാനം ചെയ്ത നഖക്ഷതങ്ങളില്‍ മോനിഷയ്‌ക്കൊപ്പം മികച്ച പ്രകടനം തന്നെയായിരുന്നു ഈ അഭിനേത്രിയും കാഴ്ച വെച്ചത്. ആരണ്യകം, വന്ദനം, മഹായാനം തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിരുന്നു. തൊണ്ണൂറുകളോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ച് വരാനുള്ള തയ്യാറെടുപ്പിലാണ്. തിരിച്ചുവരവിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നുവെങ്കിലും അടുത്തിടെയാണ് താരം ഇതേക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

അമ്മയ്ക്ക് പിന്നാലെ സിനിമയിലേക്ക്

അമ്മയ്ക്ക് പിന്നാലെ സിനിമയിലേക്ക്

ഹരിഹരന്‍ സംവിധാനം ചെയ്ത നഖക്ഷതങ്ങളില്‍ ലക്ഷ്മി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. വിടര്‍ന്ന കണ്ണുകളും ചുരുണ്ട മുടിയുമായി സിനിമയിലേക്കെത്തിയ താരപുത്രിയെ വളരെ പെട്ടെന്ന് തന്നെ മലയാള സിനിമ സ്വീകരിക്കുകയായിരുന്നു. തെലുങ്കിലെ മുന്‍നിര അഭിനേത്രികളിലൊരാളായ ഗിരിജയുടെ മകളാണ് സലീമ. സിനിമാപരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച് വളര്‍ന്നതിനാല്‍ ഈ താരപുത്രി സിനിമയിലേക്കെത്തുമെന്ന് അന്നേ ആരാധകര്‍ വിധിയെഴുതിയിരുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചുവരവ്

വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചുവരവ്

വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം താരം സിനിമയില്‍ സജീവമാവാനുള്ള തയ്യാറെടുപ്പിലാണ്. സിനിമയിലേക്ക് തിരിച്ച് വരണമെന്ന് മുന്‍പൊക്കെ തോന്നിയിരുന്നുവെങ്കിലും മികച്ച അവസരങ്ങള്‍ ലഭിച്ചിരുന്നില്ലെന്ന് താരം പറയുന്നു. നവംബര്‍ 16 എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം തിരിച്ചെത്തുന്നത്. ആദ്യ സിനിമയ്ക്ക് ശേഷം മലയാളത്തില്‍ നിന്നും നിരവധി ഓഫറുകള്‍ താരത്തിന് ലഭിച്ചിരുന്നുവെങ്കിലും സ്വീകരിച്ചിരുന്നില്ല. രണ്ടാം വരവില്‍ ആ കുറന് നികത്താനും കൂടി താരം ശ്രമിക്കുന്നുണ്ട്.

മലയാളത്തോട് പ്രത്യേക താല്‍പര്യം

മലയാളത്തോട് പ്രത്യേക താല്‍പര്യം

വിരലിലെണ്ണാവുന്ന മലയാള ചിത്രങ്ങളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാള സിനിമയോട് തനിക്ക് പ്രത്യേക താല്‍പര്യമാണെന്ന് താരം പറയുന്നു. അതിനാല്‍ത്തന്നെ രണ്ടാംവരവില്‍ താന്‍ കാത്തിരിക്കുന്നത് മലയാള ചിത്രങ്ങള്‍ക്കായാണ്. അന്ന് ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകരോടൊക്കെ രണ്ടാംവരവിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ശക്തമായ പിന്തുണയാണ് അവര്‍ നല്‍കിയത്.

വിനീതിനെ വിളിച്ചിരുന്നു

വിനീതിനെ വിളിച്ചിരുന്നു

ആദ്യ മലയാള ചിത്രത്തില്‍ നായകനായി അഭിനയിച്ച വിനീത്, സംവിധായകനായ ഹരിഹരന്‍, മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണി എന്നിവരെ താന്‍ ബന്ധപ്പെട്ടിരുന്നു. മലയാളത്തില്‍ അഭിനയിക്കാനുള്ള ആഗ്രഹത്തെക്കുറിച്ചും തുറന്നുപറഞ്ഞിരുന്നു. വളരെ പോസിറ്റീവായാണ് ഇവര്‍ സംസാരിച്ചത്. വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചാല്‍ കൊച്ചിയിലേക്ക് താമസം മാറുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

മമ്മൂട്ടി ചിത്രത്തിലെ അതിഥി വേഷം

മമ്മൂട്ടി ചിത്രത്തിലെ അതിഥി വേഷം

ജോഷി മമ്മൂട്ടി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മഹായാനത്തില്‍ അതിഥിയായി സലീമ അഭിനയിച്ചിരുന്നു. 1989 ലായിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്. പിന്നീട് താരം സിനിമയില്‍ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു. മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന സിനിമകളുടെ ഭാഗമായി അഭിനയിച്ചതിന് ശേഷമുള്ള അപ്രത്യക്ഷമാവലിനെക്കുറിച്ച് ആരാധകര്‍ ചോദിച്ചിരുന്നു. സിനിമാപ്രേമികളെ സംബന്ധിച്ച് താരത്തിന്റെ തിരിച്ചുവരവ് വലിയൊരു സന്തോഷമാണ് നല്‍കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X