സലീമയ്ക്ക് ഓറല്‍ കാന്‍സര്‍! സിനിമയിലെ ചിലര്‍ സഹായിച്ചു! ഇനി വേണ്ടത് അവസരങ്ങളെന്ന് സീമ

പഴയകാല നായികമാരിലൊരാളായ സലീമയുടെ ഇപ്പോഴത്തെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സീമ ജി നായര്‍. ആരണ്യകത്തിലെയും, നഖക്ഷതങ്ങളിലെയും അഭിനയം ഇപ്പോഴും ഓര്‍ത്തിരിക്കുന്നുണ്ടെന്നായിരുന്നു കമന്റുകള്‍. സലീമയ്ക്ക് കുറച്ചുനാളുകള്‍ക്ക് മുന്‍പ് ഓറല്‍ കാന്‍സര്‍ വവന്നിരുന്നു. ട്രീറ്റ്‌മെന്റിലൂടെ അത് മാറി. ഇപ്പോള്‍ അവര്‍ അഭിനയ മേഖലയില്‍ സജീവമാണ്. തമിഴിലാണ് അഭിനയിക്കുന്നത്. മലയാളത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞിരുന്നു. സിനിമയില്‍ ആയാലും സീരിയലുകളിലായാലും അവസരമാണ് അവര്‍ക്ക് ഇപ്പോള്‍ വേണ്ടതെന്നും സീമ പറയുന്നു.

ഇപ്പോൾ ഞാൻ ചെന്നൈയിൽ ആണ്. ഷൂട്ടിന് വന്നതാണ്, കുറെ നാളുകൾക്കു മുന്നേ സലീമ എന്നെ വിളിച്ചിരുന്നു. മുൻ പരിചയമില്ല, കണ്ടിട്ടുമില്ല. ചെന്നൈയിലേക്കുള്ള വരവിൽ എനിക്കു കഴിഞ്ഞ രണ്ടു പ്രാവശ്യവും കാണാൻ പറ്റിയിരുന്നില്ല. ഇന്നലെയാണ് ആദ്യമായി കണ്ടത്. എന്റെ കൂടെയുള്ളത് ആരാണെന്നു നിങ്ങൾക്ക് മനസ്സിലായോ എന്ന് അറിയില്ല. ഇത് നഖക്ഷതങ്ങളിലെയും ആരണ്യകത്തിലേയുമൊക്കെ നായികയായിരുന്ന സലീമ. ഒളിച്ചിരിക്കാൻ വള്ളികുടിലൊന്നൊരുക്കി വെച്ചില്ലേ. ആ പാട്ടൊക്കെ ഓർമ്മ വരുന്നില്ലേ.

Seema G Nair about Saleema
Photo Credit: Seema G Nair / Facebook

കുറച്ചു നാളുകൾക്കു മുന്നേ സലീമക്ക് ഓറൽ കാൻസർ വന്നു. ഇപ്പോൾ ട്രീറ്റ്മെന്റിൽ അതെല്ലാം മാറി. ഇപ്പോൾ തമിഴിൽ അഭിനയിക്കുന്നുണ്ട്. അവരുടെ മനസ്സ് നിറയെ മലയാളികളും മലയാള സിനിമകളും ഇവിടുത്തെ ഓർമകളും ആണ്. ഇവിടെ വർക്ക് ചെയ്യണമെന്ന് ആഗ്രഹവും ഉണ്ട്. അവർക്കു അസുഖം ആണെന്നറിഞ്ഞപ്പോൾ കുറച്ചു പേരോട് ഞാൻ സഹായം ചോദിച്ചിരുന്നു. തിരക്കുകൾ കൊണ്ടാവാം പലർക്കും സഹായിക്കാൻ കഴിഞ്ഞിരുന്നില്ല.

നടൻ വിനീത് അവരെ പോയികൊണ്ടിരുന്നു, ശ്വേത മേനോൻ വിളിച്ചിരുന്നു, അങ്ങനെ ചിലർ മാത്രം. ലൈംലൈറ്റിന്റെ വെള്ളി വെളിച്ചത്തിൽ നിൽക്കുമ്പോൾ എല്ലാർക്കും എല്ലാരേയും അറിയാം, അത് കഴിഞ്ഞാൽ ആർക്കും ആരെയും അറിയില്ല. മലയാളത്തെയും മലയാളിയെയും സ്നേഹിക്കുന്ന സലീമക്ക് മലയാളത്തിലേക്ക് തിരിച്ചു വരാൻ കഴിയട്ടെയെന്നു പ്രാർത്ഥിക്കുന്നു. അവർ കിടപ്പിലായി പോയിയെന്നു പ്രചാരണം ഉണ്ട്, ഇപ്പോൾ അങ്ങനെ അല്ല. മുന്നോട്ടുള്ള യാത്രയിൽ അവർക്ക് കാശിനു അത്യാവശ്യം ഉണ്ട്, അവർക്കു വർക്കാണ് ഇപ്പോൾ വേണ്ടത്, അത് സിനിമയിലായാലും, സീരിയലിൽ ആയാലും എന്നായിരുന്നു സീമയുടെ കുറിപ്പ്.

എന്ത് ഭംഗിയായിരുന്നു കാണാൻ. ഇപ്പോഴും ചിരി അതുപോലെ തന്നെ. ഒരുപാട് അവസരങ്ങൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആയുരാരോഗ്യ സൗഖ്യത്തോടെ ഇരിക്കാനും, ഇനിയും ഒരുപാട് നല്ല നല്ല കഥാപാത്രങ്ങൾ ചെയ്യാനും, സർവ്വശക്തൻ സലീനയെ അനുഗ്രഹിക്കട്ടെ. നഖക്ഷതങ്ങളിലെ ആ സങ്കടം ഉള്ളിലൊതുക്കി നടന്ന കൗമാരക്കാരിയെ. ആരണ്യകവും നഖക്ഷതങ്ങളും സലീമ എന്ന നടിയുടെ കഴിവുകൾ തെളിയിച്ചവയാണ്. അവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടട്ടെ. ഇനിയും വെള്ളിത്തിരയിൽ കാണാൻ കഴിയട്ടെ. സീമകളില്ലാത്ത സ്‌നേഹത്തോടെ ചേർത്ത് നിർത്തുന്ന സീമ ജി നായരോടും ഇഷ്ടം മാത്രം.

ഒരു വീഴ്ച്ച വരുമ്പോൾ താങ്ങായി കൂടെ നിൽക്കുന്നവരാണ് ശരിക്കും നമ്മുടെ സുഹൃത്ത്. പണവും പദവിയും വരും, പോകും. പക്ഷേ, ഈ ചേർത്ത് പിടിക്കൽ എന്നും ഉണ്ടാവും. ആ പേരാണ് സീമാജി. എന്നും നന്മകൾ ഉണ്ടാവട്ടെ. ഒരിക്കലും മറക്കാൻ കഴിയാത്ത ആളാണ്, ഒളിച്ചിരിക്കാൻ എന്ന പാട്ടും, ഒരുപാട് അവസരങ്ങൾ കിട്ടാൻ പ്രാർത്ഥിക്കുന്നു. ഒരു പക്ഷെ അവാർഡിനൊപ്പം നിന്ന മികച്ച പെർഫോമൻസ് ആയിരുന്നു നഖക്ഷതങ്ങളിൽ സലീമയുടേത്. അവർ നന്നായിരിക്കട്ടെ എന്ന് ആശംസിക്കുന്നു. നിരവധി പേരായിരുന്നു സലീമയ്ക്ക് കൂടുതൽ അവസരം കിട്ടാനും, ആരോ​ഗ്യത്തോടെയിരിക്കട്ടെയെന്നും ആശംസിച്ചത്.

Read more about: seema g nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X