ഒരു കുഞ്ഞിനെ വേണമെന്ന് എനിക്കുണ്ടായിരുന്നു! ഭാര്യ സമ്മതിക്കാത്തത് കൊണ്ടാണെന്ന് നടന്‍ സലിം കുമാര്‍

ഹാസ്യ നടനായി മലയാളികളുടെ ഇഷ്ടം നേടിയെടുത്ത താരമാണ് സലിം കുമാര്‍. നിരവധി സിനിമകളില്‍ സഹതരാമായിട്ടും നായകനായിട്ടും വില്ലനായിട്ടുമൊക്കെ താരം അഭിനയിച്ചിട്ടുണ്ട്. സിനിമയിലേത് പോലെ ജീവിതത്തിലും വളരെ രസകരമായ രീതിയില്‍ സംസാരിക്കുന്ന ആളാണ് താരം. മക്കളെ കുറിച്ചും ഭാര്യയെ കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് സലിം കുമാറിന്റെ മറുപടി സോഷ്യല്‍ മീഡിയയില്‍ തരംഗമാവാറുണ്ട്.

അത്തരത്തില്‍ തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ പറ്റിയും നടന്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. ആദ്യമായി ജീവിതത്തില്‍ പ്രണയിച്ച ആളെ തന്നെ ഭാര്യയാക്കാന്‍ പറ്റി എന്നത് ഭാഗ്യമാണ്. എന്നാല്‍ ഒരു പെണ്‍കുഞ്ഞിനെ വേണമെന്ന ആഗ്രഹം ഒരിക്കലും നടക്കാതെ പോയി.

salim-kumar

ശരിക്കും മൂന്നാമതും ഒരു കുഞ്ഞിനെ വേണമെന്ന് തനിക്കുണ്ടായിരുന്നു. പക്ഷേ ഭാര്യ സമ്മതിക്കാത്തത് കൊണ്ടാണെന്നാണ് നടന്‍ പറയുന്നത്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഭാര്യ സുനിതയുടെ കൂടെ പങ്കെടുക്കുകയായിരുന്നു താരം.

'ഇന്നത്തെ തലമുറയിലെ പിള്ളേരില്‍ വിവാഹം വേണ്ടെന്ന് ഒക്കെ പറയുന്നവരുണ്ട്. പക്ഷേ ഇണ എന്ന് പറയുന്നത് എല്ലാവര്‍ക്കും വേണ്ടതാണ്. അത് സമയമാവുമ്പോള്‍ തേടി എത്തുക തന്നെ ചെയ്യും. തന്റേത് പ്രണയവിവാഹമായിരുന്നു. ഭാര്യയോട് പ്രണയമങ്ങനെ സിനിമയിലേത് പോലെ തുറന്ന് പറഞ്ഞതല്ല. അങ്ങ് ഇഷ്ടത്തിലായതാണ്. ആദ്യം സുനിതയെ ഇഷ്ടമാണെന്ന് പറഞ്ഞത് ഞാന്‍ തന്നെയാണ്. പ്രണയം പ്രകടിപ്പിക്കുന്ന കാര്യത്തില്‍ താന്‍ മോശമൊന്നുമല്ല. കത്തുകളൊക്കെ കൊടുത്തിട്ടുണ്ട്. അതൊക്കെ ഇപ്പോഴും സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്നാണ് സുനിത പറയുന്നത്.

ജീവിതത്തില്‍ എത്ര പേരെ പ്രണയിച്ചിട്ടുണ്ടെന്ന് ചോദിച്ചാല്‍ പ്രണയമെന്ന രീതിയില്‍ ആദ്യത്തേത് സുനിത തന്നെയായിരുന്നു. അല്ലാത്തതൊക്കെ താമശക്കളികളാണ്. സുനിതയ്ക്ക് ആദ്യമായി വാങ്ങി കൊടുത്ത സമ്മാനം വാച്ചാണ്. ഒരു പ്രോഗ്രാമിന് വേണ്ടി ദുബായില്‍ പോയപ്പോള്‍ വാങ്ങിയതാണ് ആ വാച്ച്. അന്ന് ഞങ്ങളുടെ കല്യാണം ഉറപ്പിച്ച് വെച്ചിരിക്കുകയാണ്.

salim-kumar

പ്രണയം വീട്ടില്‍ അറിഞ്ഞപ്പോള്‍ എങ്ങനെയായിരുന്നു എന്ന ചോദ്യത്തിന് അവളുടെ വീട്ടുകാര്‍ക്ക് ലോട്ടറി അടിച്ചതല്ലേ എന്നായിരുന്നു തമാശരൂപേണ സലിം കുമാര്‍ പറഞ്ഞത്. എന്നാല്‍ അന്ന് അദ്ദേഹം സിനിമയിലേക്ക് ഒന്നും കയറിയിട്ടില്ലെന്നാണ് ഭാര്യ സുനിത പറയുന്നത്.

സുനിതയുടെ വീട്ടിലേക്ക് കല്യാണം ആലോചിച്ച് പോയത് എന്റെ വീട്ടുകാരാണ്. പ്രണയിച്ച ആളെ തന്നെ കൂടെ കൂട്ടുന്നത് വലിയൊരു ഭാഗ്യമാണ്. ഓര്‍മ്മകളെ എങ്ങും മാറ്റി നിര്‍ത്താതെ നമ്മുടെ കൂടെ കൂട്ടുകയാണ്.

ഒരു പെണ്‍കുട്ടി വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. അതുകൊണ്ടാണ് ആര്‍ച്ച എന്ന് പേരിട്ടത്. എന്നാല്‍ പിന്നീട് രണ്ട് ആണ്‍മക്കളാണ് ജനിച്ചത്. എങ്കിലും ഒരു പെണ്‍കുട്ടി കൂടി വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഞാനതിന് തയ്യാറായിരുന്നു. പക്ഷേ അവള്‍ പറ്റില്ലെന്നാണ് പറഞ്ഞത്. കാരണം ആര്‍ച്ച എന്നുള്ള പേര് പിന്നെ എന്ത് ചെയ്യാനാണെന്ന്,' തമാശരൂപേണ സലിം കുമാര്‍ പറയുന്നു.

Read more about: salim kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X