സൂപ്പര്‍ താരങ്ങളുടെ നായികയായിരുന്നു; തന്റെ കൂടെ മത്തിക്കറി കഴിക്കാന്‍ വന്ന നടി സെറിന വഹാബിനെ പറ്റി സലിം കുമാർ

ബോളിവുഡില്‍ അടക്കം നിറസാന്നിധ്യമായി നിന്നിരുന്ന നടിയാണ് സെറീന വഹാബ്. സൂപ്പര്‍താരങ്ങളുടെയടക്കം നായികയായി തിളങ്ങി നിന്ന നടി ആദാമിന്റെ മകന്‍ അബു എന്ന സിനിമയിലൂടെ സലിം കുമാറിന്റെ നായികയായിട്ടും അഭിനയിച്ചു. സിനിമയുടെ ലൊക്കേഷനില്‍ നടന്നൊരു രസകരമായ കാര്യത്തെ പറ്റി പറയുന്ന സലിം കുമാറിന്റെ വീഡിയോ ആണിപ്പോള്‍ വൈറലാവുന്നത്. അത്ര വലിയ സൂപ്പര്‍ നായിക ആണെങ്കിലും മത്തിക്കറി കഴിക്കാന്‍ ഉണ്ടായ പൂതിയെ കുറിച്ചും വര്‍ഷങ്ങള്‍ക്ക് ശേഷം ഇതേ കാര്യം ചോദിച്ചതിനെ പറ്റിയുമാണ് കൈരളിയ്ക്ക് നല്‍കിയൊരു അഭിമുഖത്തില്‍ നടന്‍ വെളിപ്പെടുത്തുന്നത്.

'രണ്ട് സിനിമയില്‍ സെറിന വഹാബിന്റെ നായികയായി അഭിനയിച്ചിരുന്നു. എന്റെ ഒക്കെ ചെറുപ്പക്കാലത്ത് അവര്‍ അമിതാഭ് ബച്ചന്റെയും കമല്‍ ഹാസന്റെയുമൊക്കെ നായികയായി അഭിനയിക്കുകയായിരുന്നു. അവരുടെയൊക്കെ കൂടെ അഭിനയിച്ച ആള് എന്റെ കൂടെ അഭിനയിക്കേണ്ട ഗതിക്കേട് വന്നു. അങ്ങനെ ഞാനും ചേച്ചിയോട് പറഞ്ഞിരുന്നു. പക്ഷേ അത് കേട്ട് പുള്ളിക്കാരി എന്നെ തല്ലാന്‍ വരികയാണ് ചെയ്തത്. ഒരു പാവമാണ് അവര്‍.

 zerina-wahab

എനിക്ക് മത്തി കറി വേണം ഭക്ഷണത്തിന്. ഇവരുടെ മുന്നില്‍ ഇരുന്നെങ്ങനെയാണ് അത് കൂട്ടി ഭക്ഷണം കഴിക്കുന്നത് എന്ന് വിചാരിച്ച് ഞാന്‍ കുറച്ച് നീങ്ങി ഇരിക്കും. പ്രൊഡക്ഷനിലെ പിള്ളേര് എനിക്ക് മാത്രമായിട്ട് ഈ മത്തിക്കറി കൊണ്ട് വന്ന് തരും. പക്ഷേ എനിക്കിങ്ങനെ ഫുഡ് തരുന്നത് അവര് കണ്ടു. പിന്നാലെ എനിക്ക് സലീം കഴിക്കണ സാധാനം വേണമെന്ന് അവര്‍ പറഞ്ഞു. ചേച്ചി എന്നോട് ഒരു വാക്ക് പറഞ്ഞാല്‍ പോരെ. എത്ര കിലോ വേണമെങ്കിലും കൊണ്ട് വന്ന് തരില്ലേ എന്ന് പറഞ്ഞിരുന്നു.

കാരണം എനിക്ക് വേണ്ടി മാത്രമായത് കൊണ്ട് സെറ്റിലേക്ക് ഞാനാണ് അത് വാങ്ങി കൊടുക്കുന്നത്. അങ്ങനെ രണ്ടാമത് അവര്‍ എന്റെ കൂടെ അഭിനയിക്കാന്‍ വന്നു. അതും വര്‍ഷങ്ങള്‍ക്ക് ശേഷം. ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു എന്ന സിനിമയില്‍ അവര്‍ അഭിയിച്ചിരുന്നു. അവിടെ വന്ന് ആദ്യം ചോദിച്ചത് പണ്ട് സലീം കഴിച്ച കറി വേണമെന്ന് പറഞ്ഞാണ്. പത്ത് വര്‍ഷം കഴിഞ്ഞിട്ട് വന്നപ്പോഴും നമ്മളുടെ മത്തിയെ കുറിച്ചാണ് പറഞ്ഞത്. ഞാന്‍ വളരെ ഒളിച്ച് കൊണ്ട് നടന്ന കാര്യമാണതെന്നും സലിം കുമാര്‍ പറയുന്നു.

വീഡിയോ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X