മുക്ത എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കള്ളം പറഞ്ഞാണ് സിനിമയില്‍ അഭിനയിച്ചത്; സലിം കുമാര്‍

കോമഡി സിനിമകള്‍ മാത്രം ചെയ്തിരുന്ന സലിം കുമാര്‍ എന്ന നടന്‍ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ അഭിനയത്തിലുടെ മലയാളികളെയാകെ ഞെട്ടിച്ചിരുന്നു. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തില്‍ സലീം കുമാറിനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് നടി മുക്തയായിരുന്നു.

ഇപ്പോഴിതാ നടി മുക്തയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് നടന്‍ സലിം കുമാര്‍. മുക്ത അച്ഛനുറങ്ങാത്ത വീട്ടില്‍ അഭിനയിക്കുമ്പോള്‍ എട്ടാം ക്ലാസിലാണ് പഠിക്കുന്നതെന്നും ആദ്യത്തെ സിനിമയായിരുന്നുവെന്നുമാണ് സലിം കുമാര്‍ പറഞ്ഞത്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് സലിം കുമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

salim

മുക്തയുടെ ആദ്യത്തെ സിനിമയായിരുന്നു അച്ഛനുറങ്ങാത്ത വീട്. അന്ന് എട്ടാം ക്ലാസിലോ മറ്റോ പഠിക്കുന്ന കാലത്താണ് ആ സിനിമയില്‍ അഭിനയിക്കുന്നത്. അവള്‍ പത്തില്‍ പഠിക്കുകയാണെന്ന് കള്ളം പറഞ്ഞാണ് അവള്‍ അഭിനയിക്കാന്‍ വരുന്നത്. മുക്ത മകളെ പോലെയാണെന്നും സലിം കുമാര്‍ പറഞ്ഞു.

സലീമേട്ടന്‍ തനിക്ക് അച്ഛന്‍ തന്നെയാണ്. എപ്പോഴും അച്ഛന്റെ സ്ഥാനം തന്നെയാണ് കൊടുത്തിരിക്കുന്നത്. ഒത്തിരി സിനിമകളിലൂടെ ഇനിയും ഒത്തിരി കഥാപാത്രങ്ങള്‍ അഭിനയിക്കണം. ഇപ്പോള്‍ ചില ശാരീരിക അസ്വസ്ഥതകള്‍ ഒക്കെയുണ്ട്. പക്ഷെ പപ്പ ആരോഗ്യത്തോട് കൂടി തിരിച്ചു വരണം എന്നാണ് മുക്ത പറയുന്നത്.

തനിക്ക് മോദിയെയും രാഹുല്‍ ഗാന്ധിയെയും കാണണം എന്ന് ആഗ്രഹമുണ്ട്. കമല്‍ ഹാസനെയാണ് ഏറ്റവും ഇഷ്ടം. അദ്ദേഹത്തിന്റെ സിനിമകള്‍ കാണാന്‍ ഒത്തിരി ഇഷ്ടമാണെന്നും സലിം കുമാര്‍ പറഞ്ഞു.

കല്‍പ്പനയുടെ കയ്യില്‍ നിന്നൊക്കെ അഭിനയിക്കുന്ന സമയത്തെ എല്ലാ തല്ലും തനിക്ക് കിട്ടിയിട്ടുണ്ടെന്നും സലിം കുമാര്‍ അഭിമുഖത്തില്‍ ഓര്‍ത്തെടുത്തു. താന്‍ ദൈവ വിശ്വാസി അല്ലെന്നും കുട്ടി ഗായിക മേഥയുടെ ചോദ്യത്തിന് ഉത്തരമായി സലിം കുമാര്‍ പറഞ്ഞു.

സന്ദേശം എന്ന സിനിമയിലൂടെയാണ് സലിം കുമാര്‍ സിനിമ രംഗത്തേക്ക് എത്തുന്നത്. തുടര്‍ന്ന് ഇഷ്ടമാണ് നൂറുവട്ടം, മന്നാടിയാര്‍ പെണ്ണിന് ചെങ്കോട്ട ചെക്കന്‍, ഗുരു ശിഷ്യന്‍, ന്യൂസ് പേപ്പര്‍ ബോയ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. പാണ്ടിപ്പട, പുലിവാല്‍ കല്യാണം, കല്യാണ രാമന്‍, ബാംബൂ ബോയ്‌സ്, കുഞ്ഞിക്കൂനന്‍, ഗ്രാമഫോണ്‍, വെള്ളിത്തിര തുടങ്ങിയ ചിത്രങ്ങളെല്ലാം മലയാളികളെ ഒരു പോലെ പൊട്ടിച്ചിരിപ്പിച്ചവയായിരുന്നു.

അതേസമയം ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലെ സലിം കുമാറിന്റെ വേഷം അദ്ദേഹത്തിന് നാഷണല്‍ അവാര്‍ഡ് നേടിക്കൊടുത്തു. ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രം കൂടിയായിരുന്നു സലിം കുമാറിന്റെ അബു എന്ന കഥാപാത്രം. തുടര്‍ന്ന് പത്തേമാരിയിലും മാലിക്കിലും വളരെ ഗൗരവമുള്ള കാരക്ടര്‍ റോളുകള്‍ തന്നെയാണ് സലിം കുമാര്‍ അഭിനയിച്ചത്.

salim

തന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും സലിം കുമാര്‍ തുറന്നു സംസാരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് രാഷ്ട്രീയമാണ് താന്‍ എന്ന് സമ്മതിച്ചിട്ടുള്ള സലിം കുമാര്‍ എല്ലാവര്‍ക്കും രാഷ്ട്രീയം ഉണ്ടാകണം എന്നും പറഞ്ഞു.

അച്ഛനുറങ്ങാത്ത വീട്, ആദാമിന്റെ മകന്‍ അബു, അയാളും ഞാനും തമ്മില്‍, കറുത്ത ജൂതന്‍ എന്നീ ചിത്രങ്ങള്‍ക്ക് സലിം കുമാറിന് സംസ്ഥാന പുരസ്‌കരാവും ലഭിച്ചിട്ടുണ്ട്.

Read more about: salim kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X