twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്റെ കല്യാണത്തിന് വന്ന കലാഭവൻ മണി പറഞ്ഞത്; പിറ്റേന്ന് തന്നെ അത് സംഭവിച്ചു; സലിം കുമാർ

    |

    മലയാള സിനിമയിൽ കോമഡി വേഷങ്ങളിൽ നിന്നും സീരിയസ് കഥാപാത്രങ്ങളിലേക്ക് മാറി പ്രേക്ഷകരെ അമ്പരപ്പിച്ച ഒരുപാട് നടൻമാരുണ്ട്. സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ് തുടങ്ങിയവർ ഇതിന് ഉ​ദാഹരണം ആണ്. നടൻ സലിം കുമാറാണ് ഇത്തരത്തിൽ ഉയർന്ന് വന്ന മറ്റൊരു നടൻ.

    ആദ്യ കാലത്ത് സ്ഥിരം കോമഡി വേഷങ്ങൾ ചെയ്ത സലിം കുമാർ സീരിയസ് ആയ വേഷങ്ങൾ ചെയ്ത് നിരവധി പുരസ്കാരങ്ങൾ നേടി. ആദാമിന്റെ മകൻ അബു എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും സലിം കുമാറിന് ലഭിച്ചിട്ടുണ്ട്.

    Also Read: 'എനിക്ക് അടുത്ത ലാലേട്ടനാവണം, അങ്ങനെ പറഞ്ഞതിൽ ഒരിക്കലും കുറ്റബോധം തോന്നിയിട്ടില്ല'; ആസിഫ് അലി പറയുന്നുAlso Read: 'എനിക്ക് അടുത്ത ലാലേട്ടനാവണം, അങ്ങനെ പറഞ്ഞതിൽ ഒരിക്കലും കുറ്റബോധം തോന്നിയിട്ടില്ല'; ആസിഫ് അലി പറയുന്നു

    കുറേക്കാലത്തേക്ക് കോമഡി വേഷങ്ങളിൽ കാണാതെയുമായി

    സീരിയസ് ആയ വേഷങ്ങൾ ചെയ്തതോടെ നടനെ കുറേക്കാലത്തേക്ക് കോമഡി വേഷങ്ങളിൽ കാണാതെയുമായി. അതേസമയം മുൻപ് സലിം കുമാർ ചെയ്ത വെച്ച കോമഡി വേഷങ്ങൾ ഇപ്പോഴും എവർ​ഗ്രീൻ കോമഡി രം​ഗങ്ങളായി നിലനിൽക്കുന്നു. കലാഭവൻ മിമിക്രി ട്രൂപ്പിൽ നിന്നാണ് സലിം കുമാർ സിനിമയിലേക്ക് എത്തുന്നത്.

    മണിയെ മറക്കാൻ കഴിയില്ലെന്ന് സലിം കുമാർ

    Also Read: 'ഒരു ദിവസം കുറഞ്ഞത് അഞ്ച് സംവിധായകരെങ്കിലും കഥ പറയാൻ വരാറുണ്ട്'; ഇന്ദ്രൻസ് എന്ന നടന്റെ വളർച്ച!Also Read: 'ഒരു ദിവസം കുറഞ്ഞത് അഞ്ച് സംവിധായകരെങ്കിലും കഥ പറയാൻ വരാറുണ്ട്'; ഇന്ദ്രൻസ് എന്ന നടന്റെ വളർച്ച!

    അന്തരിച്ച നടൻ കലാഭവൻ മണി സലിം കുമാറിന്റെ അടുത്ത സുഹൃത്തായിരുന്നു. ഇരുവരും ഒരേ കാലഘട്ടത്തിലാണ് സിനിമയിലേക്ക് എത്തുന്നത്. ഇപ്പോഴിതാ മണിയുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സലിം കുമാർ. മണിയെ മറക്കാൻ കഴിയില്ലെന്ന് സലിം കുമാർ പറയുന്നു. സൈന സൗത്ത് പ്ലസിനോടാണ് പ്രതികരണം.

    അവന്റേതായ രീതിയിലുള്ള പേരും പ്രശസ്തിയും നേടിയാണ് പോയത്

    'മണിയെക്കുറിച്ച് ഓർക്കാനേ സമയം ഉള്ളൂ. സിനിമാ ബന്ധം അല്ലല്ലോ. കലാഭവന്റെ ബെഞ്ചുകൾ കൂട്ടിയിട്ട് അതിൽ കിടന്ന് ഉറങ്ങി, എത്രയോ കാലങ്ങൾ ഒരു വണ്ടിയിൽ സഞ്ചരിച്ച് സിനിമാ സ്വപ്നങ്ങളുമായി നടന്ന ആളുകളാണ്. അവനും അവന്റേതായ രീതിയിലുള്ള പേരും പ്രശസ്തിയും നേടിയാണ് പോയത്. കലാഭവൻ മണിയെന്നാൽ ഇന്നും ആളുകൾ ആരാധനയോടെ നോക്കിക്കാണുന്ന ആളാണ്. അന്നും ഇന്നും എനിക്ക് മണിയോട് ആരാധനയുണ്ട്. കൂട്ടുകാരനാണെങ്കിൽ പോലും'

    അന്ന് മണി കത്തി നിൽക്കുന്ന സമയമായിരുന്നെന്നും സലിം കുമാർ

    'മണി എന്റെ കല്യാണത്തിന് വന്ന് മണി പറഞ്ഞത്, ഞാൻ സിനിമയിൽ വന്നു, ഇനി അടുത്തത് സലിം ആണ് വരാനുള്ളത് എന്ന് എല്ലാവരും പറയുന്നുണ്ട്, സുനിതയ്ക്ക് (സലിം കുമാറിന്റെ ഭാര്യ) ഭാ​ഗ്യം ഉണ്ടങ്കിൽ വരുമെന്നാണ്. അതേപോലെ പിറ്റേ ദിവസം ഞാൻ സിനിമയിൽ വന്നു,' സലിം കുമാർ പറഞ്ഞു.

    അന്ന് മണി കത്തി നിൽക്കുന്ന സമയമായിരുന്നെന്നും സലിം കുമാർ പറഞ്ഞു. മലയാള സിനിമയിൽ നികത്താനാവാത്ത വിടവായാണ് കലാഭവൻ മണിയുടെ മരണത്തെ മലയാളികൾ കാണുന്നത്. മികച്ച നടൻ, ഗായകൻ, കൊമേഡിയൻ തുടങ്ങി എല്ലാ മേഖലകളിലും പ്രശസ്തനായിരുന്നു മണി. നടന്റെ വേർപാട് ഇന്നും സിനിമാ ലോകത്ത് ചർച്ച ആവാറുണ്ട്.

    നായക വേഷങ്ങളിലും വില്ലൻ വേഷങ്ങളിലും പിന്നീട് മണി തിളങ്ങി

    സലിം കുമാറിനെ പോലെ തന്നെ കോമഡി വേഷങ്ങളിലൂടെ ആയിരുന്നു മണിയുടെയും തുടക്കം. നായക വേഷങ്ങളിലും വില്ലൻ വേഷങ്ങളിലും പിന്നീട് മണി തിളങ്ങി. കരുമാടിക്കുട്ടൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, അനന്തഭദ്രം തുടങ്ങിയ സിനിമകളിൽ മികച്ച പ്രകടനം ആയിരുന്നു കലാഭവൻ മണി കാഴ്ച വെച്ചത്.

    2016 മാർച്ചിലാണ് കലാഭവൻ മണി മരണപ്പെടുന്നത്. കരൾ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. നടൻ മരിച്ചിട്ട് ആറ് വർഷം ആയെങ്കിലും അന്നും പഴയ സിനിമകളിലൂടെ മണി പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു.

    Read more about: kalabhavan mani salim kumar
    English summary
    Salim Kumar Recalls Memories With Late Actor Kalabhavan Mani; Shares Mani's Words On His Wedding Days
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X