ആ ഒരു വള്‍ഗര്‍ സീന്‍ ഞാന്‍ ചെയ്യില്ലെന്ന് സംവിധായകനോട് പറഞ്ഞു, മറ്റൊരു നടനാണ് ചെയ്തത്: സലീം കുമാര്‍
ഹാസ്യനടനായി തിളങ്ങിനില്‍ക്കുന്ന സമയത്ത് സലീംകുമാര്‍ ചെയ്ത സിനിമകളിലൊന്നാണ് ബാംബൂ ബോയ്‌സ്. അലി അക്ബര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കലാഭവന്‍ മണി, കൊച്ചിന്‍ ഹനീഫ, ഹരീശ്രീ അശോകന്‍ തുടങ്ങിയ താരങ്ങളാണ് സലീംകുമാറിനൊപ്പം പ്രധാന വേഷങ്ങളിലെത്തിയത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച സിനിമ കൂടിയാണ്. തിയ്യേറ്ററര്‍ റിലീസിനേക്കാള്‍ ടെലിവിഷന്‍ ചാനലുകളില്‍ വന്നപ്പോഴായിരുന്നു സിനിമ കൂടുതല്‍ പ്രേക്ഷകര്‍ കണ്ടത്.

അതേസമയം ബാംബൂ ബോയ്‌സ് സമയത്തെ ചിത്രീകരണ അനുഭവം മാധ്യമം ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ സലീംകുമാര്‍ പങ്കുവെച്ചിരുന്നു. ഷൂട്ടിംഗിനിടെ സിനിമയിലെ ഒരു വള്‍ഗര്‍ സീനില്‍ താന്‍ അഭിനയിക്കില്ലെന്ന് സംവിധായകനോട് പറഞ്ഞിരുന്നതായി നടന്‍ പറയുന്നു. തനിക്ക് പകരം വേറൊരു നടനെ വെച്ചാണ് ആ ഷോട്ട് പിന്നീട് എടുത്തതെന്നും സലീംകുമാര്‍ പറഞ്ഞു. സത്യസന്ധമായി മറുപടി പറയാം. ആ സിനിമയില്‍ ഐസ്‌ക്രീം കഴിക്കുന്ന ഒരു സംഭവം ഉണ്ട്. അത് ഞാന്‍ ആയിരുന്നു ചെയ്യേണ്ടിയിരുന്നത്.
ബിക്കിനിയില്‍ ഹോട്ടായി നടി, പുത്തന്‍ ചിത്രങ്ങള്‍ കാണാം
അത് ഞാന്‍ ചെയ്യില്ല എന്ന് പറഞ്ഞു. ഐസ്‌ക്രീം കഴിക്കുന്നതും വെളിക്കിരിക്കുന്നതുമെല്ലാം കൂടെ ലിങ്ക് ചെയ്ത ഒരു വള്‍ഗര്‍ സീന്‍. ഞാന്‍ ചെയ്യില്ല എന്ന് പറഞ്ഞു അധിക്ഷേപം ഉണ്ട്. ഞാന്‍ അതിനെ എതിര്‍ത്തു. പക്ഷേ ആ ഷോട്ട് വേറെ ഒരു നടനെ വെച്ചു എടുത്തു ഞാന്‍ നിന്നില്ല. പക്ഷേ ഒരു നടന് ലിമിറ്റേഷന്‍സ് ഉണ്ട്. നടന്‍ വെറും ടൂള്‍ മാത്രമാണ്. നടന്‍ ഒരു കാര്യം അഭിനയിച്ചില്ലെങ്കില്‍ പൈസ വാങ്ങിച്ചുകൊണ്ട് ഷൂട്ടിംഗ് തടസപ്പെടുത്തി എന്ന് പറഞ്ഞ് നിയമപരമായി നടപടി എടുക്കാം. നടന്റെ ചെറുത്തുനില്‍പ്പുകള്‍ക്ക് ഒരു പരിധിയുണ്ട്. സലീംകുമാര്‍ പറഞ്ഞു.


Click it and Unblock the Notifications











