twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജലജയും മകളും മാത്രമല്ല, മാലിക്കിൽ സലിം കുമാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ച് മകൻ

    |

    സോഷ്യൽ മീഡിയയിലും സിനിമാ കോളങ്ങളിലും ഒരുപോലെ ചർച്ചയായിരിക്കുകയാണ് മാലിക്. ഫഹദ് ഫാസിൽ മഹേഷ് നാരായണൻ കൂട്ട്കെട്ടിൽ പിറന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. താരങ്ങളുടെ പ്രകടനത്തെ കുറിച്ചും കാസ്റ്റിങ്ങിനെ കുറിച്ചും മികച്ച അഭിപ്രായമാണ് ഉയരുന്നത്. മൂന്ന് കാലഘട്ടത്തിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.

    salim kumar

    ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ചിത്രത്തിലെ കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട രസകരമായ സംഭവമാണ്. മാലിക്കിൽ സലിംകുമാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ചിരിക്കുന്നത് മകൻ ചന്തുവാണ്. അതുപോലെ തന്നെ നടി ജലജയുടെ ചെറുപ്പകാലം അവതരിപ്പിച്ചിരിക്കുന്നത് മകൾ ദേവിയാണ്. ഇരുവരുടേയും കാസ്റ്റിങ്ങ് സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. നീണ്ട 21 കാലത്തിന് ശേഷമാണ് ജലജ ക്യാമറയ്ക്ക് മുന്നിൽ മടങ്ങി എത്തിയിരിക്കുന്നത്. ഫഹദ് ഫാസിലിന്റെ അമ്മയുടെ വേഷമാണ് നടി ചെയ്തത്. ചിത്രത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ജലജയുടേത്. സലിം കുമാറിന്റേയും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

    വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങൾ, ഹൃദയം തകർന്നുവെന്ന് നടൻ അക്ഷയ്, ആശങ്കയിൽ ആരാധകർവിവാഹം കഴിഞ്ഞിട്ട് ദിവസങ്ങൾ, ഹൃദയം തകർന്നുവെന്ന് നടൻ അക്ഷയ്, ആശങ്കയിൽ ആരാധകർ

    ജൂലൈ 15 നാണ് ആമസോൺ പ്രൈമിലൂടെ ചിത്രം റിലീസ് ചെയ്തത്. മലയാളി പ്രേക്ഷകർ ആകാംക്ഷയോടേയും പ്രതീക്ഷയോടേയും കാത്തിരുന്ന ചിത്രമായിരുന്നു മാലിക്. ഫഹദ് ഫാസില്‍, വിനയ് ഫോർട്ട്, നിമിഷ സജയൻ , ജോജു, സനൻ അമൻ തുടങ്ങിയവാരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒന്നിനൊന്ന് മികച്ച പ്രകടനമായിരുന്നു താരങ്ങൾ കാഴ്ചവെച്ചത്. ആന്‍റോ ജോസഫാണ് സനിമ നിർമ്മിച്ചിരിക്കുന്നത്.

    ബിഗ് ബോസ് ഫിനാലെയ്ക്ക് തയ്യാറെടുത്ത് ഡിംപൽ ഭാൽ, ഉടൻ കാണാം, ചിത്രം വൈറലാകുന്നു...ബിഗ് ബോസ് ഫിനാലെയ്ക്ക് തയ്യാറെടുത്ത് ഡിംപൽ ഭാൽ, ഉടൻ കാണാം, ചിത്രം വൈറലാകുന്നു...

    തിയേറ്റർ റിലീസ് പ്രതീക്ഷിച്ചിരുന്ന ചിത്രമായിരുന്നു മാലിക് . 22 കോടി രൂപയ്ക്കാണ് ചിത്രം ആമസോൺ വാങ്ങിയത്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ സംവിധായകൻ മഹേഷ് നാരായണനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമ തീയേറ്ററുകളിൽ എത്തിക്കുന്നതിനായി ഒന്നരവര്‍ഷത്തോളം കാത്തിരുന്നുവെന്നും പക്ഷേ അത് അനിശ്ചിതമായി നീണ്ടു പോകികയായിരുന്നു. പണം മുടക്കിയ നിർമ്മാതാവിനെ സുരക്ഷിതനാക്കുകയെന്നത് എന്‍റെ കൂടെ ബാധ്യതയാണെന്നും ലഭിച്ച തുക വെളിപ്പെടുത്തി കൊണ്ട് മഹേഷ് നാരായണൻ പറഞ്ഞു.

      പ്രണവ് മലയാള സിനിമയിൽ ഒരു മാറ്റം കൊണ്ട് വരും, ലാൽ സാറിന്റെ ആ മാജിക് മകനിലുമുണ്ട് പ്രണവ് മലയാള സിനിമയിൽ ഒരു മാറ്റം കൊണ്ട് വരും, ലാൽ സാറിന്റെ ആ മാജിക് മകനിലുമുണ്ട്

    Recommended Video

    Director Mahesh Narayan's reaction on criticism against fahadh faasil starrer malik movie

    ട്രോൾ; കടപ്പാട്, varietymedia

    Read more about: salim kumar
    English summary
    Salim Kumar's son Chandu play his Father youth in Malik Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X