»   » കോമഡി അവതരിപ്പിക്കാനെത്തിയ സലീം കുമാര്‍ പൊട്ടിക്കരഞ്ഞു! എല്ലാവരും ചിന്തിക്കേണ്ട കാര്യം തന്നെയാണ്...!

കോമഡി അവതരിപ്പിക്കാനെത്തിയ സലീം കുമാര്‍ പൊട്ടിക്കരഞ്ഞു! എല്ലാവരും ചിന്തിക്കേണ്ട കാര്യം തന്നെയാണ്...!

Written By:
Subscribe to Filmibeat Malayalam

മലയാളികളെ ചിരിപ്പിക്കാന്‍ വേണ്ടി മാത്രം സ്റ്റേജില്‍ കയറുന്ന താരങ്ങളില്‍ ഒരാളാണ് സലീം കുമാര്‍. നടനായും സംവിധായകനായും ഇന്നും സിനിമയില്‍ സജീവമായി തുടരുന്ന സലീം കുമാര്‍ ഏറെ നാളുകള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം സ്‌റ്റേജില്‍ കോമഡി സ്‌കിറ്റ് അവതരിപ്പിച്ചിരുന്നു. സാധാരണ കോമഡി നടത്തിയാല്‍ ചിരിക്കാന്‍ തോന്നുമെങ്കിലും സലീം കുമാര്‍ വികാരധീനനാവുകയായിരുന്നു.

ഒടിയനും മാമാങ്കത്തിനും തല്ല് കൂടുന്നവര്‍ തമിഴിലെ വിശേഷം അറിയുന്നുണ്ടോ? 5 അഡാറ് സിനിമകളാണ് വരുന്നത്!

നടന്‍ സുരാജ് വെഞ്ഞാറമൂടിനൊപ്പമായിരുന്നു സലീം കുമാര്‍ വേദിയില്‍ പരിപാടി അവതരിപ്പിച്ചത്. ശേഷം അദ്ദേഹം പറഞ്ഞ വാക്കുകള്‍ പ്രേക്ഷകരെയും സങ്കടത്തിലാക്കിയിരിക്കുകയാണ്. സലീം കുമാറിന്റെ വാക്കുകള്‍ കേട്ടപ്പോഴായിരിക്കും കേരക്കരയ്ക്ക് നഷ്ടപ്പെട്ടത് എത്ര വിലപ്പെട്ടവരായിരുന്നെന്ന് മനസിലാവുന്നത്.

സലീം കുമാറിന്റെ വാക്കുകള്‍

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സലീം കുമാര്‍ സ്റ്റേജില്‍ പരിപാടി അവതരിപ്പിക്കാനെത്തുന്നത്. സുരാജ് വെഞ്ഞാറമൂടായിരുന്നു സലീം കുമാറിനൊപ്പം പരിപാടി അവതരിപ്പിച്ചത്. ഏറെ പിന്തുണച്ച സുരാജിനാണ് നന്ദി പറയേണ്ടത്. സത്യം പറഞ്ഞാല്‍ ഈ സ്‌കീറ്റ് വതരിപ്പിക്കുമ്പോള്‍ കൈയും കാലും വിറക്കുകയായിരുന്നെന്നാണ് സലീം കുമാര്‍ പറയുന്നത്. കാരണം കലാഭവന്‍ മണി, അബി, സന്തോഷ് കുറുമശേരി, റൊണാള്‍ഡ്, ഷിയാസ് തുടങ്ങി പണ്ട് കൂടെ കളിച്ച ആരും തന്നെ എന്റെ കൂടെയില്ല. സ്‌റ്റേജില്‍ കയറണോ വേണ്ടയോ എന്താണെന്ന് ചെയ്യേണ്ടതെന്ന് പോലും അറിയാത്ത വല്ലാത്തൊരു അവസ്ഥയിലായി പോയെന്നും സലീം കുമാര്‍ പറയുന്നു...

പൊട്ടിക്കരയുകയായിരുന്നു...

സ്റ്റേജില്‍ പ്രാര്‍ത്ഥന നടക്കുമ്പോള്‍ താന്‍ പൊട്ടിക്കരഞ്ഞ് പോയിരുന്നു. തന്റെ കൂടെ ആരുമില്ലാതെ ഒറ്റയ്ക്കായി പോയ അവസ്ഥയാണ് തനിക്ക് തോന്നിയിരുന്നത്. ഈ വേദിയില്‍ പറയാന്‍ പാടില്ലെന്ന് പറഞ്ഞ് മറ്റൊരു കാര്യം കൂടി സലീം കുമാര്‍ പറഞ്ഞിരുന്നു. ആഹ്ലാദിച്ചിരിക്കുന്ന നമ്മള്‍ ഒരു നിമിഷമെങ്കിലും ആലോചിക്കണം. നമ്മളെല്ലാവരും അടുത്ത ബസ് സ്‌റ്റോപ്പില്‍ ഇറങ്ങി പോകേണ്ട ആളുകളാണെന്നാണ് താരം പറയുന്നത്. സലീം കുമാറിന്റെ വാക്കുകള്‍ എല്ലാവരെയും ചിന്തിപ്പിക്കുന്നവയായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല.. കാരണം മരണം എല്ലാവരും അഭിമുഖികരിക്കേണ്ട സത്യം തന്നെയാണ്.

താരങ്ങളുടെ വിയോഗം

അടുത്ത കാലത്തായി മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ടത് നിരവധി കലാകാരന്മാരെയാണ്. മലയാള സിനിമയില്‍ വില്ലനായി തിളങ്ങിയ കൊല്ലം അജിത്തിന്റെ മരണം കഴിഞ്ഞ ദിവസമായിരുന്നു. കലാഭവന്‍ മണി മരണത്തിന് കീഴടങ്ങിയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 30 നായിരുന്നു കലാഭവന്‍ അബിയുടെ മരണം. പ്രതീക്ഷിക്കാത്ത സമയത്ത് മരണം വരുമെന്ന് പറഞ്ഞത് പോലെ അബിയുടെ മരണം കേരളക്കരയെ ഞെട്ടിച്ചിരുന്നു. ഒരു കാലത്ത് പ്രേക്ഷകരെ ഏറെ ചിരിപ്പിച്ചാണ് സന്തോഷ് കുറുമശേരി, റൊണാള്‍ഡ്, ഷിയാസ് തുടങ്ങിയവരെല്ലാം കടന്ന് പോയിരിക്കുന്നത്.

സിനിമകള്‍

അഭിനയത്തിന് പുറമെ സംവിധാനത്തിലും സലീം കുമാര്‍ പരീക്ഷണം നടത്തിയിരുന്നു. കറുത്ത ജൂതന്‍ എന്ന പേരില്‍ ആദ്യം തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയിലെ പ്രകടനത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും സലീം കുമാര്‍ സ്വന്തമാക്കിയിരുന്നു. വ്യത്യസ്തമായൊരു കഥയുമായെത്തിയ കറുത്ത ജൂതന് ശേഷം കുടുംബചിത്രമായിരുന്നു സലീം കുമാര്‍ സംവിധാനം ചെയ്തത്. ജയറാമിനെ നായകനാക്കി സംവിധാനം ചെയ്ത ദൈവമേ കൈതൊഴം കെ.കുമാറാകേണം എന്ന ചിത്രം ഈ വര്‍ഷമായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. സിനിമയ്ക്ക് പ്രതീക്ഷിച്ച വിജയം സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നില്ല. ശ്രീനിവാസനും വിനീത് ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അരവിന്ദന്റെ അതിഥികളാണ് സലീം കുമാറിന്റെ ഇനി വരാനിരിക്കുന്ന സിനിമ.

ചെല്ലപ്പനും കണ്ണപ്പനുമല്ല, കുഞ്ഞച്ചനാണ് ഹീറോ! കുരു പൊട്ടിയവര്‍ക്ക് നല്ല നമസ്‌കാരവുമായി ട്രോളന്മാര്‍

English summary
Salim Kumar's Speech about Kalabhavan Mani and other actors

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X