സണ്ണി ലിയോണിനെ തട്ടിയെടുത്ത് സലിം കുമാറിന്റെ മാസ്! അല്‍ മണവാളാന്‍ എഫക്ട്, ചിത്രത്തിന് അടപടലം ട്രോൾ

Recommended Video

സണ്ണി ലിയോൺ വന്നപ്പോൾ ഭവാനിയെ മറന്നോ |Sunny Leone | Oneindia Malayalam

സണ്ണി ലിയോണിനെ കുറിച്ചുള്ള ഓരോ വാര്‍ത്തയും കേരളത്തില്‍ ശ്രദ്ധിക്കപ്പെടുന്നതാണ്. അശ്ശീല സിനിമകളിലൂടെയാണ് സണ്ണി ലിയോണ്‍ പ്രശസ്ത ആയതെങ്കിലും ഇന്ന് ബോളിവുഡിന്റെ പ്രിയപ്പെട്ട നടിയാണ്. തമിഴ് സിനിമയിലേക്ക് എത്തിയതിന് പിന്നാലെ സണ്ണി മലയാളത്തിലേക്കും വന്നിരിക്കുകയാണ്. മലയാളത്തിലെ സണ്ണി ലിയോണിന്റെ അരങ്ങേറ്റ ചിത്രമായ രംഗീലയുടെ ഷൂട്ടിംഗ് ഫെബ്രുവരി ഒന്നിന് ആരംഭിക്കുകയും ചെയ്തു.

ഇപ്പോഴിതാ നടന്‍ സലിം കുമാര്‍ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട ചിത്രം തരംഗമായിരിക്കുകയാണ്. ലൊക്കേഷനില്‍ നിന്നും സണ്ണി ലിയോണിനൊപ്പമുള്ള ചിത്രമായിരുന്നു താരം ആരാധകര്‍ക്കായി പങ്കുവെച്ചത്. തൊട്ട് പിന്നാലെ സോഷ്യല്‍ മീഡിയ ഈ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്. അടപടലം ട്രോളുകളാണ് സലിം കുമാറിന്റെ ഫോട്ടോയ്ക്ക് കിട്ടി കൊണ്ടിരിക്കുന്നത്.

സലിം കുമാര്‍ പുറത്ത് വിട്ട ചിത്രം

ഇന്ത്യക്കാര്‍ ഒരുപോലെ ആരാധിക്കുന്ന സണ്ണി ലിയോണിനൊപ്പം ഒരു ചിത്രം എടുത്തത് മാത്രമേ നടന്‍ സലിം കുമാറിന് ഓര്‍മ്മയുളളു. പിന്നെ സംഭവിച്ചതെല്ലാം ഒരു മായകാഴ്ചയാണ്. രംഗീലയുടെ ചിത്രീകരണത്തിനിടെ ലൊക്കേഷനില്‍ നിന്നും സണ്ണി ലിയോണും സലിം കുമാറും കൈ ചൂണ്ടി കാണിച്ച് നില്‍ക്കുന്ന ചിത്രമായിരുന്നു പുറത്ത് വന്നത്. ചിത്രം വൈറലായതോടെ ട്രോളന്മാരും സജീവമായെത്തി. സലിം കുമാറിന്റെ പല സിനിമകളിലും പ്രസിദ്ധമായ കോമഡി ഡയലോഗുകള്‍ ചേര്‍ത്ത് ട്രോളുകളും പടച്ച് വിട്ടിരിക്കുകയാണ്.

രംഗീല

രംഗീല

സണ്ണി ലിയോണിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റ ചിത്രമായ രംഗീല കേരളപ്പിറവി ദിനത്തിലായിരുന്നു പ്രഖ്യാപിച്ചത്. മണിരത്‌നം, സച്ചിന്‍, എന്നീ സിനിമകള്‍ ഒരുക്കിയ സംവിധായകന്‍ സന്തോഷ് നായരാണ് രംഗീല സംവിധാനം ചെയ്യുന്നത്. ബ്ലാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോനാണ് രംഗീല നിര്‍മ്മിക്കുന്നത്. സനല്‍ എബ്രഹാമാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രസംയോജനം രഞ്ജന്‍ എബ്രഹാം, കലാ സംവിധാനം രാജീവ് കോവിലകം നിര്‍വഹിക്കും. മേക്കപ്പ് പ്രദീപ് രംഗന്‍.

രംഗീല പുരോഗമിച്ച് കൊണ്ടിരിക്കുന്നു

രംഗീല പുരോഗമിച്ച് കൊണ്ടിരിക്കുന്നു

ഫെബ്രുവരിയോടെ രംഗീലയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് പറഞ്ഞിരുന്നത് പോലെ തന്നെ ഫെബ്രുവരി ഒന്നിന് തന്നെ രംഗീലയുടെ പൂജ ഗോവയില്‍ നിന്നും നടന്നു. സിനിമയുടെ പൂജ ചടങ്ങുകളില്‍ സജീവ സാന്നിധ്യമായി സണ്ണിയുമെത്തിയിരുന്നു. നടിയും മറ്റ് അണിയറ പ്രവര്‍ത്തകരും ചേര്‍ന്ന് വിളക്ക് കൊളുത്തി രംഗീലയുടെ ചിത്രീകരണം ആരംഭിച്ചു. രംഗീല എന്ന ചിത്രത്തില്‍ ബോളിവുഡ് നടിയായ സാന്ദ്ര ലോപ്പസ് എന്ന കഥാപാത്രത്തെയായിരിക്കും സണ്ണി ലിയോണ്‍ അവതരിപ്പിക്കുന്നത്.

 മലയാളത്തില്‍ നിന്നുമുള്ള താരങ്ങള്‍

മലയാളത്തില്‍ നിന്നുമുള്ള താരങ്ങള്‍

രംഗീലയുടെ ഇതിവൃത്തം എന്താണെന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്ത് വന്നിട്ടില്ല. അതേ സമയം സണ്ണിയ്‌ക്കൊപ്പം മലയാളത്തില്‍ നിന്നും വമ്പന്‍ താരനിരയാണ് രംഗീലയില്‍ അണിനിരക്കുന്നത്. സലിം കുമാര്‍, ധ്രുവന്‍, അജു വര്‍ഗീസ്, ഹരീഷ് കണാരന്‍, ജോണി ആന്റണി, വിജയരാഘവന്‍, രമേഷ് പിഷാരടി, തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍.

സണ്ണിയ്‌ക്കൊപ്പം

സണ്ണിയ്‌ക്കൊപ്പം

ഒരിക്കല്‍ ലേശം സ്‌നേഹം ചോദിച്ചതിന്റെ പേരില്‍ വേലക്കാരിയായിരുന്ന ഭവനിയില്‍ നിന്നും അടി കൊണ്ട പ്യാരി അല്ല. ഇന്ന് സാക്ഷാല്‍ സണ്ണി ലിയോണിനൊപ്പം അഭിനയിക്കുന്ന അല്‍ പ്യാരിയാണെന്നാണ് ട്രോളന്മാര്‍ പറയുന്നത്.

ആവശ്യക്കാര്‍ കൂടി

ആവശ്യക്കാര്‍ കൂടി

സണ്ണി ലിയോണിനൊപ്പം വരെ അഭിനയിക്കുകയും മാസ് ചിത്രം പുറത്ത് വിടുകയും ചെയ്തതോടെ സലിം കുമാറിനും ആരാധകരുടെ എണ്ണം കൂടി. ഇനി കാണുമ്പോള്‍ സണ്ണി ചേച്ചിയെ പരിചയപ്പെടുത്തി തരുമോ എന്ന് ചോദിച്ച് ആരാധകര്‍ എത്തി കൊണ്ടിരിക്കുകയാണ്.

 പുതിയ മെം കിട്ടി

പുതിയ മെം കിട്ടി

ട്രോളന്മാരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളില്‍ പലതും സലിം കുമാറിന്റെ സിനിമകളിലെ ആണ്. മണവാളനും പ്യാരിയുമെല്ലാം അതില്‍ ചിലത് മാത്രം. അക്കൂട്ടത്തിലേക്ക് പുതിയൊരു വേഷം കൂടി കിട്ടിയതിന്റെ സന്തോഷവും ട്രോളന്മാര്‍ പങ്കുവെച്ചിരിക്കുകയാണ്.

 സലിം കുമാറിന്റെ മാസ്

സലിം കുമാറിന്റെ മാസ്

സണ്ണി ലിയോണ്‍ മലയാളത്തില്‍ അഭിനയിക്കുന്ന ആദ്യ രണ്ട് പടങ്ങളിലും കൂടെ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച നടന്‍ ആരാണെന്ന് ചോദിച്ചാല്‍ അത് സലിം കുമാറാണ്. രംഗീലയില്‍ മാത്രമല്ല സണ്ണി ഐറ്റം ഡാന്‍സിലൂടെ പ്രത്യക്ഷപ്പെടുന്ന മധുരരാജിയിലും സലിം കുമാര്‍ അഭിനയിക്കുന്നുണ്ട്.

ഭവാനി പോയാല്‍ സണ്ണി

ഭവാനി പോയാല്‍ സണ്ണി

സണ്ണി ലിയോണിനൊപ്പമുള്ള ചിത്രം പങ്കുവെച്ചതോടെ ഏറ്റവുമധികം പേരും ആദ്യം ചിന്തിച്ചത് കല്യാണ രാമനിലെ ഭവാനിയെയാണ്. അന്ന് ഭവാനിയ്ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇന്ന് സണ്ണിയ്ക്ക് ഇഷ്ടപ്പെട്ടു.

കേരളത്തിലെ ഫാന്‍സ്

കേരളത്തിലെ ഫാന്‍സ്

കേരളത്തില്‍ ഏറ്റവുമധികം ഫാന്‍ പവര്‍ ഉള്ള രണ്ട് അഡാറ് മൊതലുകള്‍ ആരൊക്കെയാണെന്ന് ചോദിച്ചാല്‍ ഒന്ന് സലിം കുമാറും മറ്റൊന്ന് സണ്ണി ലിയോണുമാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X