ദിലീപും നാദിര്‍ഷയുമാണ് നിര്‍മാതാക്കള്‍! പ്രതിഫലത്തിന്റെ കാര്യത്തിലൊരു തീരുമാനമായെന്ന് സലിം കുമാര്‍!

Recommended Video

സലിം കുമാറിന്റെ കിടിലൻ പ്രസംഗം | Filmibeat Malayalam

എന്റര്‍ടെയിനര്‍ സിനിമകള്‍ സമ്മാനിച്ച് മലയാളത്തില്‍ ഹിറ്റടിച്ച നാദിര്‍ഷയുടെ സംവിധാനത്തില്‍ പുതിയൊരു സിനിമ കൂടി വരികയാണ്. കേശു ഈ വീടിന്റെ നാഥന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ദിലീപാണ് നായകന്‍. കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ച് പൂജ നടത്തി സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചിരിക്കുകയാണ്. അണിയറ പ്രവര്‍ത്തകരെല്ലാം പങ്കെടുത്ത ചടങ്ങിന്റെ ഫോട്ടോസും വീഡിയോസും പുറത്ത് വന്നിരുന്നു. അതില്‍ രസകരമായി തോന്നിയത് നടന്‍ സലിം കുമാറിന്റെ വാക്കുകളാണ്.

'നാദിര്‍ഷയുടെ ഹിറ്റ് സിനിമകള്‍ക്ക് ഒക്കെ ക്ലാപ്പ് അടിച്ചത് ഞാനാണ്. ഈ ചിത്രത്തിനും ഞാന്‍ തന്നെ. അത് കൊണ്ട് ഇതൊരു സൂപ്പര്‍ ഹിറ്റാകുമെന്ന് പറയേണ്ട കാര്യമില്ലല്ലോ? ഷൂട്ടിങിന് പോലും ഒഴിവെടുത്ത് ഇവിടെ വന്നത് ക്ലാപ്പടിക്കാന്‍ വേണ്ടി മാത്രമാണ്. ഈ സിനിമയില്‍ ഞാനും അഭിനയിക്കുന്നുണ്ട്. ഈ പടത്തിന് വേണ്ടി എന്നെ സമീപിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു, ആരാണ് നിര്‍മാണം? അപ്പോള്‍ നാദിര്‍ഷ പറഞ്ഞു, ഞാനും ദിലീപും ചേര്‍ന്നാണ്. അപ്പോള്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ ഏകദേശ തീരുമാനമായെന്ന് ഞാനും പറഞ്ഞെന്ന്' സലിം കുമാര്‍ പറയുന്നു.

 salim-kumar

ഉര്‍വശിയാണ് ദിലീപിന്റെ നായികയായിട്ടെത്തുന്നത് എന്നുള്ളതാണ് രസകരമായ കാര്യം. കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, സ്വാസിക, കോട്ടയം നസീര്‍, അനുശ്രീ, ടിനി ടോം, രമേഷ് പിഷാരടി, അബു സലിം, ആന്റോ ജോസഫ്, അരുണ്‍ ഗോപി, ഹരിശ്രീ അശോകന്‍ എന്നിങ്ങനെയുള്ള താരങ്ങളും പൂജയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

ഫാമിലി എന്റര്‍ടെയിനറായി ഒരുക്കുന്ന ചിത്രത്തില്‍ ദിലീപ് 60 വയസുള്ള ഗെറ്റപ്പിലാണ് അഭിനയിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവ് സജീവ് പാഴൂര്‍ ആണ് ഈ ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X