ഈ ക്രൂരത എന്തിനാണെന്ന് മനസിലാവുന്നില്ല, ട്രോളര്‍മാരോട് കൊല്ലരുതെന്ന് സലീം കുമാര്‍!
ഇത് ട്രോളന്മാരുടെ യുഗമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ട്രോളുകളും ട്രോളന്മാരെയും ഇഷ്ട്ടപെടുന്നവരാണ് നമ്മളെല്ലാവരും. ഏതെങ്കിലും ഒരു വിഷയത്തെ കുറിച്ച് ട്രോളന്മാര്‍ ചിന്തിക്കുന്ന ലെവല്‍ അതിഭീകരമാണെന്നുള്ളതാണ് വസ്തുത. പ്രമുക താരങ്ങല്‍ മുതല്‍ എല്ലാവരും ട്രോളന്മാരുടെ ഇരയാകാറുണ്ട്.

സുരാജ് വെഞ്ഞാറമൂട്, സലീം കുമാര്‍ തുടങ്ങിയ ഹാസ്യതാരങ്ങളായിരുന്നു ട്രോളന്മാരുടെ പ്രിയപ്പെട്ടവര്‍. സലീം കുമാര്‍ ഇടക്കാലത്ത് നിന്നും സിനിമയില്‍ നിന്നും മാറി നിന്നിരുന്നെങ്കിലും ട്രോളുകളിലൂടെ അദ്ദേഹം സജീവമായിരുന്നു. ഇക്കാര്യം അദ്ദേഹം തന്നെ തുറന്ന് പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ ഈ ക്രൂരത എന്തിനാണെന്ന് മനസിലാവുന്നില്ലെന്നാണ് താരം പറയുന്നത്. മാതൃഭൂമിയ്ക്ക് കൊടുത്ത അഭിമുഖത്തിലായിരുന്നു സലീം കുമാര്‍ തുറന്ന് സംസാരിച്ചത്.

സോഷ്യല്‍ മീഡിയയിലൂടെ ട്രോളന്മാര്‍ കൊന്ന് കൊലവിളിക്കാത്ത താരങ്ങളില്ല. പലരും ഇന്നും ജീവിച്ചിരിപ്പുണ്ട്. അവരോട് എന്തിനാണീ ക്രൂരത കാണിക്കുന്നതെന്ന് മനസിലാകുന്നില്ല. ഇത്തരത്തിലുള്ള വികല ചിന്തകള്‍ എവിടെ നിന്നാണ് പൊട്ടി മുളക്കുന്നതെന്നും സലീം കുമാര്‍ ചോദിക്കുന്നു. അടുത്തിടെ ഒരു പ്രമുഖ നടനെ സോഷ്യല്‍ മീഡിയ കൊന്നിരുന്നു. അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം തന്നെ വിളിച്ച് പറയേണ്ട ഗതിക്കേട് വന്നെന്നും സലീം കുമാര്‍ പറയുന്നു. മുന്‍പ് പലപ്പോഴും സോഷ്യല്‍ മീഡിയ കൊന്ന താരങ്ങളില്‍ ഒരാളായിരുന്നു സലീം കുമാര്‍.


Click it and Unblock the Notifications