നീ അവിടെ പോകണമെന്ന് ചേട്ടൻ പറഞ്ഞതുപോലെ തോന്നി, അവിടെ എത്തിയതും കണ്ണിൽ ഇരുട്ട് നിറഞ്ഞു!
ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് നടൻ സലിം കുമാർ നമ്മളെ വിട്ടുപിരിഞ്ഞത്. നാനാഭാഗത്ത് നിന്നും നടനെ സ്നേഹിക്കുന്ന പ്രേക്ഷകരും സഹപ്രവർത്തകരുമെല്ലാം ആശുപത്രിയിലേക്കും പറവൂരിലെ ടൗൺ ഹാളിലേക്കും വീട്ടിൽ നടന്ന സംസ്കാര ശുശ്രൂഷയിലും പങ്കെടുക്കാൻ എത്തിയിരുന്നു. സലിം കുമാറിനെ ഒരു നോക്ക് കാണാൻ എത്തിയവരുടെ കൂട്ടത്തിൽ പ്രിയ നടൻ കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനും ഉണ്ടായിരുന്നു.
സിനിമാരംഗത്തെ ചടങ്ങുകൾക്കൊന്നും പൊതുവെ പോകാറില്ലാത്ത താൻ എന്തുകൊണ്ട് ചേട്ടന്റെ സുഹൃത്തിനെ കാണാൻ എത്തി എന്നതിന്റെ കാരണവും കുറിപ്പിൽ രാമകൃഷ്ണൻ പങ്കുവെച്ചു. ലാഫിങ് വില്ലയിലേക്ക് കയറി ചെന്നപ്പോൾ തന്റെ ചേട്ടൻ മരിച്ച ദിവസം നടന്ന സംഭവങ്ങളാണ് മനസിലേക്ക് ഓടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

ആർഎൽവി രാമകൃഷ്ണന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ഇന്നലെ സലിം ചേട്ടനെ കാണാൻ പോയിരുന്നു... സിനിമാരംഗത്തെ ചടങ്ങുകൾക്കൊന്നും ഞാൻ പൊതുവെ പോകാറില്ല. ഇന്നലെ എന്തോ ചേട്ടൻ വന്ന് പറയുന്നപോലെ... നീ... അവിടെ പോകണം. എന്തിനും ഏതിനും മണി ചേട്ടൻ വിളിച്ചാൽ ഓടിയെത്തുന്ന വ്യക്തിയായിരുന്നു സലീമേട്ടൻ. അങ്ങനെ പറവൂരിലെ വസതിയിലേക്ക് സലീമേട്ടനെ കാണാൻ ഒറ്റയ്ക്ക് പോയി.
അവിടെ എത്തിയതും മണി ചേട്ടൻ പോയ ദിവസം 2016 മാർച്ച് 6 വീണ്ടും ഉള്ളിലേക്ക് ഓടിയെത്തി. കണ്ണിൽ ഇരുട്ട് നിറയുന്ന പോലെതോന്നി. നിറയെ ആളുകൾ.... മാധ്യമ പ്രവർത്തകർ... അങ്ങനെ നീളുന്നു... ആരെക്കെയോ എന്നെ വിളിച്ചപോലെ തോന്നി. കുറേപേർ ഞങ്ങളുടെ മണി ചേട്ടന്റെ അനുജൻ എന്നൊക്കെ പറഞ്ഞ് കെട്ടി പിടിച്ചു. ഉമ്മവച്ചു.
അവസാനം സലീമേട്ടന്റെ അടുത്തെത്തിയപ്പോഴേക്കും കൈവിട്ടുപോയി. വയ്യ... വേർപാടിന്റെ വേദനയിൽ തളർന്നിരിക്കുന അദ്ദേഹത്തിന്റെ ഭാര്യയേയും മക്കളേയും കണ്ടപ്പോൾ നെഞ്ച് തകർന്നുപോയി. നമ്മളും അനുഭവിച്ച ഹൃദയം തകരുന്ന ദുഃഖം. വയ്യ.... ഇങ്ങനെയുള്ള കാഴ്ചകൾ കാണാൻ. ദൈവമെ എന്തൊരുവിധി. ഒരുതരം ശൂന്യത പോലെ തോന്നി.
ഒരുപാട് കലാകാരന്മാരും നടീ നടന്മാരെക്കെ അവിടെ ഉണ്ടായിരുന്നുവെങ്കിലും ആരോടും ഒന്നും മിണ്ടാൻ തോന്നിയില്ല. ആരെയുംകണ്ടില്ല. കാർമേഘം മൂടികെട്ടിയ അന്തരീക്ഷം പോലെ തന്നെ മനസും ആയതുകൊണ്ട് നിശബദ്തയോടെ തല കുനിച്ച് തിരികെ പോന്നു. അപ്പോഴും മണി ചേട്ടന്റെയും സലീമേട്ടന്റെയും മനസ് തുറന്നുള്ള ചിരി മുഖങ്ങൾ മനസിൽ നിറഞ്ഞ് നിന്നു... യാത്രാ മംഗളങ്ങൾ സലീമേട്ടാ.... എന്നായിരുന്നു രാമകൃഷ്ണന്റെ കുറിപ്പ്.

കലാഭവൻ മണി, നാദിർഷ, ദിലീപ്, സലിം കുമാർ എന്നിവരെല്ലാം ഉറ്റ ചങ്ങാതിമാരായിരുന്നു. ദിലീപിന്റെ ഒട്ടുമിക്ക സിനിമകളിലും ഇവരുടെ സാന്നിധ്യമുണ്ടാകുമായിരുന്നു. കലാഭവൻ മണി മരിച്ചപ്പോൾ തകർന്ന ഹൃദയവുമായി നിൽക്കുന്ന ദിലീപിനെ മലയാളികൾ കണ്ടതാണ്. സമാനമായ അവസ്ഥയിലായിരുന്നു കഴിഞ്ഞ ദിവസം സലിം കുമാർ മരിച്ചപ്പോഴും ദിലീപ്.
സലിം കുമാറിന് ദേശീയ പുരസ്കാരം ലഭിച്ചപ്പോൾ ആദ്യ സ്വീകരണം നൽകിയത് മണിയുടെ നാടായ ചാലക്കുടിയാണത്രെ. മണിയായിരുന്നു അന്ന് എല്ലാത്തിനും നേതൃത്വം വഹിച്ചത്. 2011ൽ ചാലക്കുടിക്കൊരു പീലിക്കുട എന്ന പേരിൽ ഒരുക്കിയ പരിപാടിയിലാണ് സലിംകുമാറിന് ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് എന്ന നിലയിൽ മണി ആദരം ഒരുക്കിയത്. ചടങ്ങ് ഉദ്ഘാടനം ചെയ്തത് നടനും അന്ന് അമ്മ സംഘടനയുടെ പ്രസിഡന്റുമായിരുന്ന ഇന്നസെന്റായിരുന്നു.
ടൗൺ ഹാൾ മൈതാനിയിൽ ഒരുക്കിയ പരിപാടിയിൽ അന്നത്തെ എംഎൽഎ ബി.ഡി ദേവസി, നഗരസഭാധ്യക്ഷനായിരുന്ന വി.ഒ പൈലപ്പൻ, നഗരസഭാ ഉപാധ്യക്ഷയായിരുന്ന മേരി നളൻ ഉൾപെടെയുള്ളവർ അതിഥികളായിരുന്നു. മണിയുടെ നാടൻപാട്ടും ഗാനമേളയും അടക്കമുള്ള പരിപാടികളും ചടങ്ങിനോട് അനുബന്ധിച്ച് ഉണ്ടായിരുന്നു.


Click it and Unblock the Notifications


