സല്‍മാന്‍ ഖാന്‍ കൈ മുറിയുന്നത് വരെ വാതിലില്‍ മുട്ടി; ഐശ്വര്യ വാതില്‍ തുറന്നില്ല; ചെയ്യാര്‍ ബാലു

ഐശ്വര്യ റായിക്ക് അഭിനയത്തില്‍ വലിയ നേട്ടം സമ്മാനിച്ച സിനിമയാണ് ഇരുവര്‍. മിസ് വേള്‍ഡ് പട്ടം ലഭിച്ചതിന് പിന്നാലെയാണ് മണിരത്‌നം ഐശ്വര്യറായിയെ തന്റെ പുതിയ സിനിമയിലേക്ക് വിളിക്കുന്നത്. ഐശ്വര്യയുടെ ആദ്യത്തെ ചിത്രം കൂടിയാണ് ഇത്. പിന്നീട് സിനിമയിലേക്ക് വെച്ചടി കയറ്റമായിരുന്നു.

ഒരുകാലത്ത് സല്‍മാന്‍ ഖാനും ഐശ്വര്യ റായിയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇത് മാധ്യമങ്ങള്‍ അക്കാലത്ത് കൊണ്ടാടുകയും ചെയ്തിരുന്നു. അവരുടെ പ്രണയത്തെക്കുറിച്ചും വേര്‍പിരിയലിനെക്കുറിച്ചും തുറന്നു പറയുകയാണ് തമിഴ് നിരൂപകന്‍ ചെയ്യാര്‍ ബാലു. ആകായം തമിഴ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Aishwarya

1999ല്‍ ഐശ്വര്യയും സല്‍മാനും ഒരു സിനിമ ചെയ്തു. ആ സിനിമ സൂപ്പര്‍ ഹിറ്റായി മാറി. ഇരുവരുടെയും പ്രണയം ആദ്യം ബോളിവുഡില്‍ അറിയുമായിരുന്നില്ല. പിന്നെ ബോളിവുഡ് മുഴുവന്‍ അറിഞ്ഞു. എന്നാല്‍ ആ പ്രണയത്തില്‍ ചില വിള്ളലുകള്‍ വീണു. പലരും ഐശ്വര്യയുടെ മനസ് മാറ്റുകയായിരുന്നു.

ഒപ്പം സല്‍മാന്‍ ഖാനെ പോലെ ഒരാള്‍ ഉള്ളതുകൊണ്ട് തന്നെ ആര്‍ക്കും ഐശ്വര്യയുടെ ലൈഫില്‍ അത്ര ഇടപെടാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. അങ്ങനെ ഒരു ശക്തമായ രീതിയില്‍ സല്‍മാനും നില്‍ക്കുന്നതിനാല്‍ ഐശ്വര്യയ്ക്കും സല്‍മാന്‍ ഖാനോട് പ്രണയം തോന്നുകയായിരുന്നുവെന്ന് പറയുകയാണ് ചെയ്യാര്‍ ബാലു.

എന്നാല്‍ മീഡിയ ഐശ്വര്യയോട് പ്രണയത്തെക്കുറിച്ച് ചോദിക്കാന്‍ തുടങ്ങുന്നു. ഇത് ഐശ്വര്യയ്ക്ക് ബുദ്ധിമുട്ടായി തുടങ്ങിയെന്നാണ് ചെയ്യാര്‍ ബാലു പറയുന്നത്. മാധ്യമങ്ങള്‍ സല്‍മാനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നത് ഐശ്വര്യ അദ്ദേഹത്തോട് തന്നെ ചോദിക്കാന്‍ തുടങ്ങി. നിങ്ങള്‍ തന്നെയാണോ മാധ്യമങ്ങളോട് ഇത് പറയുന്നതെന്ന് ഐശ്വര്യ ചോദിക്കുകയായിരുന്നു.

എന്നാല്‍ തനിക്ക് അതിന്റെ ആവശ്യമില്ലെന്നും താന്‍ ആദ്യമായി ഒന്നുമല്ല മാധ്യമങ്ങളെ കാണുന്നതെന്നുമൊക്കെ സല്‍മാന്‍ ഖാന്‍ പറഞ്ഞു. എന്നാല്‍ പതുക്കെ ഇത് അവര്‍ക്കുള്ളില്‍ ഒരു പ്രശ്‌നമായി മാറുകയായിരുന്നു. ഇതിനിടയില്‍ തമിഴെന്നോ തെലുങ്കെന്നോ ബോളിവുഡ് എന്നോ വ്യത്യാസമില്ലാതെ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന നടിയായി ഈ സമയം കൊണ്ട് ഐശ്വര്യ റായ് മാറുകയാിയരുന്നു.

ഈ സമയത്താണ് സല്‍മാന്‍ ഖാന്‍ ഐശ്വര്യയുമായി വിവാഹം കഴിക്കാം എന്ന തീരുമാനത്തിലെത്തുന്നത്. എന്നാല്‍ ഐശ്വര്യയ്ക്ക് താത്പര്യം ഉണ്ടെങ്കിലും ചുറ്റുമുള്ളവര്‍ അവളെ ഉപദേശിക്കുകയും ചെയ്തു. കാരണം സിനിമയില്‍ ഒരു പീക്കില്‍ നില്‍ക്കുന്ന സമയത്ത് വിവാഹം കഴിക്കുന്നത് ബുദ്ധിമുട്ടാകും എന്ന് അദ്ദേഹവും പറഞ്ഞു.

പിന്നീട് ഇരുവരും തമ്മിലുള്ള പ്രശ്‌നം പതുക്കെ രൂക്ഷമാവുകയും സല്‍മാനുമായി പിരിയാന്‍ തീരുമാനിക്കുകയുമായിരുന്നു. തുടര്‍ന്ന് ഐശ്വര്യ റായുടെ ഒരു അപാര്‍ട്ട്‌മെന്റില്‍ അര്‍ധരാത്രി സല്‍മാന്‍ ഖാന്‍ പോയി വാതില്‍ മുട്ടി. ഐശ്വര്യ വാതില്‍ തുറന്നില്ല. അങ്ങനെ ചുറ്റുമുള്ള ആളുകളെല്ലാം ഒച്ചപ്പാട് ഉണ്ടാക്കിയത് സല്‍മാന്‍ ഖാന്‍ ആണെന്ന് കാണുന്നു. പക്ഷെ കയ്യില്‍ നിന്ന് രക്തം വരുന്നത് വരെ വാതിലില്‍ മുട്ടിയെന്നും എന്നിട്ടും തുറന്നില്ലെന്നും അങ്ങനെ പൊലീസ് വന്നു, മാധ്യമങ്ങള്‍ അറിഞ്ഞു എന്നെല്ലാം ചെയ്യാര്‍ ബാലു പറയുന്നു.

Aishwarya

അവസാനം സല്‍മാന്‍ ഖാന്‍ പോയി ചോദിക്കുന്നുണ്ട്, നീ എന്നെ സ്‌നേഹിക്കുന്നുണ്ടോ എന്ന്. എന്നാല്‍ താന്‍ അങ്ങനെ ഒന്നും കണ്ടിട്ടില്ലെന്നായിരുന്നു ഐശ്വര്യ പറഞ്ഞ മറുപടി. ഈ ദേഷ്യത്തില്‍ സല്‍മാന്‍ ഖാന്‍ തന്റെ പഴയ കാമുകിയുടെ അടുത്തേക്ക് പോയെന്നും പിന്നാലെ ഐശ്വര്യ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സല്‍മാന്‍ തന്നെ ഉപദ്രവിച്ചെന്നൊക്കെ പറഞ്ഞയുകയും ചെയ്തു.

എന്നാല്‍ മുന്‍ കാമുകിയെ കണ്ട് അമേരിക്കയില്‍ നിന്ന് തിരിച്ചു വരുമ്പോള്‍ മാധ്യമങ്ങള്‍ ഐശ്വര്യയെ ഉപദ്രവിച്ചതിനെക്കുറിച്ച് സല്‍മാന്‍ ഖാനോട് പറഞ്ഞു. എന്നാല്‍ സല്‍മാന്‍ ഖാന്‍ താന്‍ ദേഷ്യക്കാരനാണെങ്കിലും അത്തരം കാര്യങ്ങള്‍ ചെയ്യില്ലെന്നാണ് മീഡിയയോട് പറഞ്ഞത്. അങ്ങനെ 2001 ഓടെ ഇരുവരും പൂര്‍ണമായും രണ്ട് വഴികള്‍ തെരഞ്ഞെടുക്കുകയായിരുന്നുവെന്നും ചെയ്യാര്‍ ബാലു പറയുന്നു.

Read more about: salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X