സല്‍മാന്‍ ഖാന്‍ മലയാളത്തില്‍ അഭിനയിക്കുമെന്ന് തോന്നുന്നില്ല, അതിന് കാരണമുണ്ട്; മമ്മൂട്ടി അന്ന് പറഞ്ഞത്

കഥയിലും കഥാപാത്രങ്ങളിലും തെരഞ്ഞെടുക്കുന്ന വൈവിധ്യങ്ങളാല്‍ മലയാളികളെ വിസ്മയിപ്പിക്കുന്ന നടനാണ് മമ്മൂട്ടി. ഏറ്റവും അവസാനം റിലീസ് ആയ ഭ്രമയുഗം അടക്കം അഭിനയിക്കുന്ന സിനിമകളും കഥാപാത്രങ്ങളും അത്രയും ശ്രദ്ധിക്കപ്പെടുന്നുണ്ട്. തമിഴിലും ഹിന്ദിയിലും അഭിനയിച്ചിട്ടുള്ള മമ്മൂട്ടി മലയാളികളെ അനുനിമിഷം വിസ്മയിപ്പിക്കുന്ന നടനാണ്.

മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് സല്‍മാന്‍ ഖാന്‍ പറഞ്ഞുവെന്ന് അദ്ദേഹത്തെ അറിയിക്കുന്ന പഴയ ഒരു അഭിമുഖത്തിലെ വാക്കുകളാണ് വൈറല്‍ ആകുന്നത്. നാല് വര്‍ഷം മുമ്പ് പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അവതാരകന്‍ സല്‍മാന്‍ ഖാന് മമ്മൂട്ടിയോടൊപ്പം മലയാള സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞത്. ഇതിന് മമ്മൂട്ടി നല്‍കിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.

Mammootty

സല്‍മാന്‍ ഖാന്‍ ഒരു മലയാളം സിനിമ ചെയ്യുന്നുണ്ടെങ്കില്‍ അത് താങ്കള്‍ക്കൊപ്പമായിരിക്കും എന്നാണ് സല്‍മാന്‍ ഖാന്‍ പറഞ്ഞതെന്നായിരുന്നു ആങ്കര്‍ മമ്മൂട്ടിയോട് പറഞ്ഞത്. എന്നാല്‍ ഇതിന് അദ്ദേഹം നല്‍കുന്ന മറുപടിയാണ് രസകരം. അദ്ദേഹം ഒരിക്കലെങ്കിലും ഒരു മലയാളം ചിത്രം ചെയ്യും എന്ന് തനിക്ക് തോന്നുന്നില്ലെന്നാണ് മമ്മൂട്ടി പറഞ്ഞത്. എന്നാല്‍ അതെന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നാണ് ആങ്കര്‍ തിരിച്ചു ചോദിച്ചത്.

'അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇതൊരു ബുദ്ധിമുട്ടുള്ള ഭാഷയാണ്. മാത്രമല്ല അദ്ദേഹത്തെ പോലെ വ്യക്തിപ്രഭാവമുള്ള ഒരു സ്റ്റാറിനെ മലയാള സിനിമയ്ക്ക് സാമ്പത്തികമായി താങ്ങാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അദ്ദേഹം ചെയ്യുന്ന പോലെയുള്ള വലിയ സിനിമകള്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. ഞാന്‍ അദ്ദേഹത്തിന്റെ കൂടെ ഹിന്ദി സിനിമയില്‍ അഭിനയിച്ചോളാം. എനിക്കതൊന്നും കുഴപ്പമില്ല. അതാണ് എളുപ്പം. അതും ഇതുവരെ സംഭവിച്ചിട്ടില്ലല്ലോ,' എന്നാണ് മമ്മൂട്ടി അതിന് മറുപടിയായി പറഞ്ഞത്.

എപ്പോഴെങ്കിലും ബോളിവുഡിലേക്ക് കടന്നുവരണമെന്ന് ചിന്തിച്ചിട്ടുണ്ടോ എന്നും ആങ്കര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ ഞാന്‍ അല്ലല്ലോ, ബോളിവുഡ് അല്ലേ ചിന്തിക്കേണ്ടത് എന്നാണ് മമ്മൂട്ടി തിരിച്ച് ചോദിച്ചത്. എന്നാല്‍ എപ്പോഴെങ്കിലും ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മുമ്പ് ഓഫറുകള്‍ വന്നിട്ടുണ്ട്. ഇപ്പോള്‍ അങ്ങനെ ഒന്നും വന്നിട്ടില്ല. വന്നാല്‍ ഉറപ്പായും നോക്കുമെന്നും മമ്മൂട്ടി പറയുന്നുണ്ട്.

താരങ്ങള്‍ ജനങ്ങളാണ് ഉണ്ടാക്കുന്നത് ആരും താരങ്ങളായി ജനിക്കുന്നില്ലെന്നും മമ്മൂട്ടി അഭിമുഖത്തില്‍ പറഞ്ഞു. എല്ലാ മേഖലയിലും താരങ്ങളുണ്ട്. രാഷ്ട്രീയം, സ്‌പോര്‍ട്‌സ്, സാഹിത്യം, സംഗീതം ഇങ്ങനെ എല്ലായിടത്തും താരങ്ങളുണ്ട്. അതുപോലെ സിനിമയിലുമുണ്ട്. കഴിവുണ്ടെങ്കില്‍ എനിക്കൊരു നല്ല നടനാകാം. സ്റ്റാര്‍ഡം വരുന്നത് പിന്നെയാണ്. ഞാന്‍ രണ്ടിലേക്കും ഇല്ല.

Mammootty

മോഹന്‍ലാലും താനും ഏകദേശം ഒരേ കാലത്താണ് സിനിമയില്‍ വന്നത്. ഒരുപാട് കാലം ഒന്നിച്ചുണ്ടായിരുന്നു. ഒന്നിച്ച് സിനിമകള്‍ ചെയ്തിരുന്നു. താരങ്ങള്‍ എന്നൊക്കെ ഞങ്ങളെ വിളിക്കുന്നതിന് മുന്നെ തന്നെ ഞങ്ങള്‍ സുഹൃത്തുക്കളാണ്. ഇത് ഇപ്പോഴും ഉണ്ട്. സിനിമകള്‍ തെരഞ്ഞെടുക്കുന്നതിലും കഥാപാത്രം അവതരിപ്പിക്കുന്നതിലുമൊക്കെ ഞങ്ങള്‍ തമ്മില്‍ ഒരു മത്സരം ഉണ്ടാകാം. അത് പക്ഷെ സിനിമയില്‍ മാത്രമാണ്. ജീവിതത്തിലല്ല എന്നും മമ്മൂട്ടി പറഞ്ഞു.

താന്‍ ആദ്യം സിനിമയില്‍ എത്തിയത് 1971ല്‍ ഒരു ചെറിയ വേഷത്തിലായിരുന്നു. അത് കഴിഞ്ഞ് പത്ത് വര്‍ഷമെടുത്തു ഒരു നല്ല കഥാപാത്രം കിട്ടാന്‍. ഇന്നത്തെ പോലെ ടീനേജേഴ്‌സിനെ കേന്ദ്രമാക്കി ആരും സിനിമകള്‍ എടുക്കുന്നൊന്നുമില്ലല്ലോ. അത് കഴിഞ്ഞ് വീണ്ടും പത്ത് വര്‍ഷം എടുത്തു അടുത്ത നല്ല അവസരം ലഭിക്കാന്‍. പിന്നീട് ഇടക്ക് ഓരോ സിനിമകള്‍ ഒക്കെ ലഭിക്കും ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയതിന് പിന്നാലെ വല്ലാതെ ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ലെന്നും മമ്മൂട്ടി പറയുന്നു.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X