75 രൂപ ശമ്പളത്തില്‍ നിന്നും 60കോടിയിലെത്തിയ സല്‍മാന്‍ ഖാന്റെ സിനിമാ ജീവിതം! കാണാം

By Midhun

ബോളിവുഡ് സിനിമാ പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന സൂപ്പര്‍ താരമാണ് സല്‍മാന്‍ ഖാന്‍. ഷാരൂഖിനും ആമിറിനുമൊപ്പം ബോളിവുഡിലെ ഖാന്‍ ത്രയത്തിലുള്‍പ്പെട്ട താരം കൂടിയാണ് നടന്‍. വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകള്‍ മാത്രമേ സല്‍മാന്റെതായി പുറത്തിറങ്ങാറുളളുവെങ്കിലും ഈ ചിത്രങ്ങള്‍ക്കെല്ലാം തന്നെ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്.

സല്‍മാന്‍ ചിത്രങ്ങള്‍ക്കെല്ലാം തിയ്യേറ്ററുകളില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കാറുളളത്. ആമിര്‍ ഖാന്‍ ചിത്രങ്ങള്‍ പോലെ സല്‍മാന്റെ ഏത് ചിത്രമിറങ്ങിയാലും വന്‍ കളക്ഷനാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കാറുളളത്. സിനിമയില്‍ തിളങ്ങുമ്പോഴും ഇടയ്ക്ക് വിവാദങ്ങളും താരത്തിനൊപ്പം ഉണ്ടാവുമായിരുന്നു. മോഡലിംഗ് വഴി സിനിമയിലെത്തിയ സല്‍മാന്‍ നിരവധി കഷ്പ്പാടുകളെ അതിജീവിച്ചായിരുന്നു സിനിമയിലെത്തിയിരുന്നത്.

ആരാധകരുടെ ഇഷ്ടതാരം

ആരാധകരുടെ ഇഷ്ടതാരം

സല്‍മാന്‍ ഖാന്റെ മിക്ക ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ വന്‍ കളക്ഷന്‍ നേടിയിട്ടുളളവയായിരുന്നു. ആരാധകര്‍ക്കും സിനിമാ പ്രേമികള്‍ക്കും ഇഷ്ടപ്പെടുന്ന രീതിയിലുളള മാസ് മസാല സിനിമകളിലും മികച്ച പ്രമേയം പറഞ്ഞ ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു. സല്‍മാന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയ ടൈഗര്‍ സിന്ദാ ഹേ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റുകളിലൊന്നായി മാറിയിരുന്നു. ആക്ഷന്‍ ത്രില്ലറായി പുറത്തിറങ്ങിയ ചിത്രം സല്‍മാന്റെ തന്നെ വിജയ ചിത്രമായ എക്ദ ടൈഗറിന്റെ രണ്ടാം ഭാഗമായിരുന്നു. മലയാള ചിത്രം ടേക്ക് ഓഫിന്റെ അതേ പ്രമേയം തന്നെയായിരുന്നു ചിത്രത്തിലും പറഞ്ഞിരുന്നത്. കൈനിറയെ ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുന്നത്. റേസ് 3 എന്ന ചിത്രമാണ് സല്‍മാന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം

ആദ്യ കാല ജീവിതം

ആദ്യ കാല ജീവിതം

മോഡലിംഗില്‍ നിന്നുമായിരുന്നു സല്‍മാന്‍ സിനിമാ രംഗത്തെത്തിയിരുന്നത്. ആദ്യ കാലത്ത് നിരവധി കഷ്ടപ്പാടുകളെ അതിജീവിച്ചായിരുന്നു സിനിമയില്‍ താരം പിടിച്ചുനിന്നത്. അച്ഛന്‍ സലീം ഖാനടക്കമുളളവര്‍ സല്‍മാന്‍ ഭാവി സൂപ്പര്‍ താരമാകുമെന്നോ ഇത്ര വലിയ നേട്ടത്തിലെത്തുമെന്നോ പ്രതീക്ഷിച്ചിരുന്നില്ല. പല അഭിമുഖങ്ങളിലും 1978ല്‍ പിന്നണിയിലെ നര്‍ത്തകനായി ജോലി ചെയ്ത കാര്യം സല്‍മാന്‍ വെളിപ്പെടുത്തിയിരുന്നു. തന്റെ 14ാമത്തെ വയസിലായിരുന്നു സല്‍മാന്‍ നര്‍ത്തകനായി ജോലി ചെയ്തിരുന്നത്.

ആദ്യ ശമ്പളം

ആദ്യ ശമ്പളം

ഇന്ന് ബോളിവുഡില്‍ കോടികള്‍ ഒരു സിനിമയ്ക്കു വേണ്ടി വാങ്ങുന്ന താരത്തിന്റെ ആദ്യ കാല ശമ്പളം കേട്ടാല്‍ ആരുമൊന്നു ഞെട്ടും. വെറും 75 രൂപയായിരുന്നു സല്‍മാന് ആദ്യമായി ശമ്പളം ലഭിച്ചിരുന്നത്. മുംബൈയില്‍ നര്‍ത്തകനായി ജോലി ചെയ്ത സമയത്തായിരുന്നു സല്‍മാന്‍ ഈ ശമ്പളം വാങ്ങിയിരുന്നത്. പിന്നീട് പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെയാണ് ശമ്പളം കുറച്ചെങ്കിലും കൂടിയിരുന്നത്. മൂന്നക്ക ശമ്പളമായിരുന്നു പരസ്യ രംഗത്ത് നിന്ന് താരത്തിന് ലഭിച്ചിരുന്നത്.

മേനെ പ്യാര്‍ കിയാ എന്ന ചിത്രം

മേനെ പ്യാര്‍ കിയാ എന്ന ചിത്രം

ആദ്യമായി നായക വേഷത്തിലെത്തിയ മേനെ പ്യാര്‍ കിയാ എന്ന ചിത്രമായിരുന്നു സല്‍മാന്റെ ജീവിതം മാറ്റി മറിച്ചിരുന്നത്. ഒരു പ്രണയ സിനിമയായി പുറത്തിറങ്ങിയ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റുകളിലൊന്നായി മാറിയിരുന്നു. മേനെ പ്യാര്‍ കിയാ എന്ന ചിത്രത്തില അഭിനയത്തിന് മുപ്പത്തിയൊന്നായിരം രൂപ സല്‍മാന് ശമ്പളമായി ലഭിച്ചിരുന്നു. പിന്നീടത് എഴുപത്തയ്യായിരമായി വളരുകയും കോടികളായി മാറുകയുമാണ് ചെയ്തത്.

75 രൂപയില്‍ നിന്നും 60 കോടിയിലേക്ക്

75 രൂപയില്‍ നിന്നും 60 കോടിയിലേക്ക്

60 കോടിയിലധികം രൂപയാണ് ഇന്ന് ഒരു
സിനിമയ്ക്ക് സല്‍മാന്‍ വാങ്ങുന്നത്. മുതല്‍ മുടക്കിനേക്കാള്‍ കൂടുതല്‍ തുക ഒരു സല്‍മാന്‍ ചിത്രത്തിന് ലഭിക്കുമെന്നതിനാലാണ് താരത്തിന് ഇത്രയും തുക നിര്‍മ്മാതാക്കള്‍ നല്‍കാറുളളത്. സൂപ്പര്‍ താരത്തിന്റെതായി പുറത്തിറങ്ങുന്ന പല ചിത്രങ്ങളും തിയ്യേറ്ററുകളിലെ പണം വാരി ചിത്രമായി മാറാറുണ്ട്. 75 രൂപയില്‍ നിന്നും 60 കോടിയിലെക്കേത്തിയ സല്‍മാന്റെ സിനിമാ ജീവിതം അത്ഭുതത്തോടെയാണ് എല്ലാവരും നോക്കികാണുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X