സല്‍മാന്റെ ഭാരതിന് സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണം! ബ്ലോക്ക് ബസ്റ്ററാകുമെന്ന് ട്വിറ്റര്‍ ലോകം
സല്‍മാന്‍ ഖാന്റെ ഈദ് റിലീസായി ഇന്ന് തിയ്യേറ്ററുകളിലേക്ക് എത്തിയ ചിത്രമാണ് ഭാരത്. ലോകമമ്പൊടുമുളള തിയ്യേറ്ററുകളിലായി വലിയ റീലിസായി തന്നെയാണ് ചിത്രം എത്തിയിരിക്കുന്നത്. ആദ്യ ഷോകള്‍ അവസാനിച്ചപ്പോള്‍ തന്നെ സൂപ്പര്‍താര ചിത്രത്തെക്കുറിച്ചുളള പ്രതികരണങ്ങള്‍ വന്നിരുന്നു. സിനിമ കണ്ടവരെല്ലാം മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തെക്കുറിച്ച് പങ്കുവെക്കുന്നത്.
പൃഥ്വിരാജിനൊപ്പം ഐശ്യര്യ ലക്ഷ്മിയും മഡോണയും! ബ്രദേഴ്‌സ് ഡേയുടെ ഈദ് സ്‌പെഷ്യല്‍ കിടിലന്‍ പോസ്റ്റര്‍
ട്വിറ്റര്‍ ഉപയോക്താക്കളെല്ലാം സിനിമ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റാകുമെന്ന് തന്നെ അഭിപ്രായപ്പെടുന്നു. ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് അടക്കമുളളവര്‍ ഭാരതിന് അഞ്ചില്‍ നാല് റേറ്റിങ് കൊടുക്കുന്നുണ്ട്. സല്‍മാന്റെയും കത്രീനയുടെതും മികച്ച പ്രകടനമാണെന്നും അലി അബ്ബാസ് സഫറിന്റെ സംവിധാനം മികച്ചതാണെന്നും അദ്ദേഹം ട്വിറ്ററില്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. തരണ്‍ അദര്‍ശിനെ പോലെ തന്നെ മറ്റുളളവരും ചിത്രത്തെക്കുറിച്ച് നല്ല അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നുണ്ട്.

റേസ് 3യുടെ പരാജയത്തിന് ശേഷമായിരുന്നു സല്‍മാന്റെ പുതിയ ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. ഇനി വരുംദിവസങ്ങളിലുളള പ്രേക്ഷകരുടെ പ്രതികരണവും ഭാരതിന്റെ ബോക്‌സ് ഓഫീസ് കളക്ഷനില്‍ നിര്‍ണായകമാവും. ചിത്രത്തില്‍ തബു, ദിഷ പഠാണി, സുനില്‍ ഗ്രോവര്‍, ജാക്കി ഷ്റോഫ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. റീല്‍ ലൈഫ് പ്രൊഡക്ഷന്‍സ്, സല്‍മാന്‍ ഖാന്‍ ഫിലിംസ്, ടി സിരീസ് തുടങ്ങിയവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിച്ചിരിക്കുന്നു.


Click it and Unblock the Notifications