ആരെയും കൂസാത്ത സൽമാൻ; വിലയ്ക്ക് വാങ്ങി മകന്റെ പിന്നിൽ നിർത്തിച്ച് അംബാനി; നടന് നേരെ പരിഹാസം

ബോളിവുഡ് സിനിമയിലെ വിലപിടിപ്പുള്ള താരമാണ് സൽമാൻ ഖാൻ. ബാ‍ഡ് ബോയ് ഇമേജുള്ള സൽമാൻ സിനിമയ്ക്ക് പുറത്ത് വിവാ​ദ പുരുഷനാണ്. ക്രിമിനൽ കേസിൽ വരെ ഉൾപ്പെട്ട സൽമാന് പക്ഷെ ആരാധകരുടെ എണ്ണത്തിൽ കുറവൊന്നുമില്ല. വർഷങ്ങൾ നീണ്ട കരിയർ പരിശോധിച്ചാൽ ബജ് രം​ഗി ഭായ് ജാൻ ഉൾപ്പെടെ ചുരുക്കം സിനിമകളിലേ സൽമാൻ ഖാൻ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുള്ളൂ.

പ്രത്യേകിച്ച് അഭിനയ മികവാെന്നുമില്ലാത്ത സൽമാൻ ബോളിവുഡിൽ എങ്ങനെ ഇത്ര വലിയ താരമായി വളർന്നു എന്ന് നടന്റെ വിമർശകർ ചോദിക്കാറുണ്ട്. ബോളിവുഡിൽ പ്രതിഫലക്കാര്യത്തിലും നടൻ മുന്നിലാണ്. സിനിമാ അഭിനയത്തിന് പുറമെ നിർമാണത്തിനും സൽമാൻ സാന്നിധ്യമറിയിക്കുന്നു. നടനും തിരക്കഥാകൃത്തുമായ സലിം ഖാനാണ് സൽമാൻ ഖാന്റെ പിതാവ്. അന്നും ഇന്നും സൽമാനെ ചുറ്റിപ്പറ്റിയുള്ള ​ഗോസിപ്പുകൾക്ക് കുറവൊന്നുമില്ല.

തനിക്കിഷ്ടമില്ലാത്തവരെ സിനിമാ രം​ഗത്ത് നിന്ന് സൽമാൻ ഒതുക്കുമെന്ന് ബോളിവുഡിൽ മുമ്പേ സംസാരമുണ്ട്. നടൻ വിവേക് ഒബ്റോയ് ഉൾപ്പെടെയുള്ളവരുടെ കരിയറിൽ സൽമാൻ ഖാനുണ്ടാക്കിയ പ്രശ്നങ്ങൾ സിനിമാ ലോകത്ത് പരസ്യമാണ്. ആരെയും കൂസാത്ത പ്രകൃതമാണ് സൽമാൻ ഖാന്. എന്നാൽ ആരെയും കൂസാത്ത സൽമാൻ പണം കണ്ടപ്പോൾ പഞ്ചപാവമായി എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വരുന്ന പരിഹാസം.

Salman Khan

2018 ൽ മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ വിവാഹ സമയത്ത് നടത്തിയ പരിപാടിയിൽ സൽമാൻ ഖാൻ ഡ‍ാൻസ് കളിക്കുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ഉദയ്പൂരിൽ വെച്ച് നടന്ന ചടങ്ങിൽ ബോളിവുഡിലെ പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്തിരുന്നു. ഷാരൂഖ് ഖാന്റെ കോയ് മിൽ ​ഗയ എന്ന ​ഗാനത്തിനാണ് സൽമാൻ ചുവട് വെച്ചത്.

പിന്നണി ഡാൻസുകാരനായാണ് സൽമാനെത്തിയതെന്നാണ് ആരാധകരെ അതിശയിപ്പിച്ചത്. മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയും പങ്കാളി രാധിക മെർച്ചെന്റുമാണ് മുന്നിൽ നിന്ന് ഡാൻസ് ചെയ്തത്. നിരവധി പേരാണ് ഡാൻസ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തിയത്. പണത്തിന് മുന്നിൽ മുട്ടുമടക്കാത്ത ഒരു താരവുമില്ലെന്നും സൽമാൻ ഇത്ര വലിയ സൂപ്പർ സ്റ്റാറായിട്ടും ഒരു ബാക്ക്​ഗ്രൗണ്ട് ഡാൻസറാവേണ്ടി വന്നെന്നും ചിലർ പരിഹസിച്ചു.

കഴിഞ്ഞ ദിവസമാണ് നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടനം മുംബൈയിൽ നടന്നത്. ബോളിവുഡിലെയും ഹോളിവുഡിലെയും താരങ്ങൾ ഒരുമിച്ചെത്തിയ ഇവന്റ് വൻ ജനശ്രദ്ധ നേടി. സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, പ്രിയങ്ക ചോപ്ര, ഐശ്വര്യ റായ് തുടങ്ങി ബോളിവുഡിലെ വൻ താരനിര ഇവന്റിനെത്തി.

Salman Khan

പൊതുവെ അംബാനി നടത്തുന്ന പരിപാടികളൊന്നും ബോളിവുഡ് താരങ്ങൾ നഷ്ടപ്പെടുത്താറില്ല. ഈ പ്രോ​ഗ്രാമിൽ പങ്കെടുത്തപ്പോഴും സൽമാൻ ചർച്ചയായി. ഇവന്റിൽ സൽമാന്റെ മുൻ കാമുകി ഐശ്വര്യ റായിയും പങ്കെടുത്തിരുന്നു. ഇരുവരും അവിചാരിതമായി ഒരു ഫ്രെയ്മിൽ കുടുങ്ങുകയും ചെയ്തു. സൽമാൻ ഫോട്ടോയ്ക്ക് പോസ് ചെയ്യവെ ഐശ്വര്യ റായ് സൈഡിലൂടെ പോവുകയായിരുന്നു.

ബ്രേക്കപ്പിന് ശേഷം ഐശ്വര്യ റായിയെയും സൽമാനെയും ഒരു വേദിയിലും ഒരുമിച്ച് കണ്ടിട്ടില്ല. അതിനാൽ തന്നെ ഐശ്വര്യയുടെ മുഖം കാണുന്നില്ലെങ്കിലും ഈ ഫോട്ടോ ആരാധകർ ആഘോഷമാക്കി. സൽമാനെതിരെ ബ്രോക്കപ്പ് സമയത്ത് ഐശ്വര്യ ഉന്നയിച്ച ആരോപണങ്ങൾ വിവാദമായിരുന്നു. സൽമാൻ കാരണം കരിയറിലും അന്ന് ഐശ്വര്യക്ക് നഷ്ടങ്ങളുണ്ടായി. നടൻ അഭിഷേക് ബച്ചനെയാണ് ഐശ്വര്യ പിന്നീട് വിവാഹം കഴിച്ചത്. ഇരുവർക്കും ആരാധ്യ എന്ന മകളും പിറന്നു. 57 കാരനായ സൽമാൻ ഇന്നും അവിവാഹിതനായി തുടരുകയാണ്.

Read more about: salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X