പിണക്കം മറന്ന് മമ്മൂട്ടിയെത്തി, ഒറ്റയ്ക്ക് തിരിച്ച് പോയി; സുരേഷ് ​ഗോപിയെക്കുറിച്ച് സംവിധായകൻ

മലയാള സിനിമയിലെ രണ്ട് സൂപ്പർ താരങ്ങളാണ് സുരേഷ് ​ഗോപിയും മമ്മൂട്ടിയും‌. നിരവധി സിനിമകളിൽ തുടക്ക കാലത്ത് ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുമുണ്ട്. ന്യൂഡൽഹി, ദ കിം​ഗ്, ധ്രുവം തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്. എന്നാൽ കരിയറിൽ പിന്നീട് സൂപ്പർ താരങ്ങളായി വളർന്ന രണ്ട് പേരും ഇടക്കാലത്ത് പിണങ്ങുകയുമുണ്ടായി.

ഏറെ നാൾ ഈ പിണക്കം നീണ്ടു നിന്നെന്നാണ് സിനിമാ ലോകത്തെ സംസാരം. ഇത് സംബന്ധിച്ച് പല അഭ്യൂഹങ്ങളും അന്നുണ്ടായെങ്കിലും എന്താണ് ഇരുവർക്കുമിടയിൽ സംഭവിച്ചതെന്ന് കൃത്യമായ വിവരം ഇല്ല.

മമ്മൂട്ടിയുമായുള്ള അസ്വാരസ്യം മൂലമാണ് സുരേഷ് ​ഗോപി ഈ റോൾ വേണ്ടെന്ന് വെച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ

മമ്മൂട്ടി നായകനായെത്തിയ ചരിത്ര സിനിമ പഴശ്ശിരാജയിൽ മറ്റൊരു പ്രധാന കഥാപാത്രമായ എടച്ചേന കുങ്കന്റെ റോൾ സുരേഷ് ​ഗോപിക്കായിരുന്നു സംവിധായകൻ ഹരിഹരൻ നൽകിയത്. എന്നാൽ സുരേഷ് ​ഗോപി ഈ വേഷം ചെയ്യാൻ തയ്യാറായില്ല. പകരം ശരത് കുമാറാണ് ഈ സിനിമ ചെയ്തത്.

മമ്മൂട്ടിയുമായുള്ള അസ്വാരസ്യം മൂലമാണ് സുരേഷ് ​ഗോപി ഈ റോൾ വേണ്ടെന്ന് വെച്ചതെന്നായിരുന്നു അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ. ഇത്തരം വാർത്തകൾ പ്രചരിക്കുന്ന കാലത്ത് സുരേഷ് ​ഗോപിയുടെ കിച്ചാമണി എംബിഎ എന്ന സിനിമയുടെ പൂജയ്ക്ക് മമ്മൂട്ടി എത്തിയതിനെ പറ്റി സംസാരിക്കുകയാണ് സിനിമയുടെ നിർ‌മാതാവും സംവിധായകനുമായ സമദ് മങ്കട.

കിച്ചാമണി എംബിഎയിൽ ഫൈറ്റ് രം​ഗങ്ങളിൽ പോലും കോമഡി ആണ്

'അഴിമതിക്കായി ഒരു ഏജൻസി എന്ന ആശയം അന്ന് പുതുമയുള്ളതായിരുന്നു. അതിനാൽ തന്നെ പുതുമ തോന്നുന്ന ഒരാൾ ചെയ്യണം എന്ന് തീരുമാനിച്ചു. സുരേഷ് ​ഗോപി അന്ന് ആക്ഷൻ മൂവികൾ ചെയ്ത് ത്രസിപ്പിച്ച് നിൽക്കുന്ന സമയമാണ്. സുരേഷ് ​ഗോപിയോട് കഥ പറയാൻ തീരുമാനിച്ചു'

'അതുവരെ ​ആക്ഷൻ ചെയ്യുന്ന ​ഗാംഭീര്യമുള്ള സുരേഷ് ​ഗോപിയെ ആണ് പ്രേക്ഷകർ കണ്ടത്. പക്ഷെ കിച്ചാമണി എംബിഎയിൽ ഫൈറ്റ് രം​ഗങ്ങളിൽ പോലും കോമഡി ആണ്. അതിൽ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് ക്യാമറമാൻ സുകുമാറിനോടാണ്. കൂടെ നിന്ന് ഓരോ സീനും ചെയ്യേണ്ടതെങ്കനെയെന്ന് പറഞ്ഞത്. നല്ല ടെക്നിക്കൽ പെർഫക്ഷനോടെയാണ് ആ സിനിമ ചെയ്തത്'

ഞാനൊരു പൂജയ്ക്കും പോവാറില്ലെന്ന് പറഞ്ഞു

'സുരേഷ് ​ഗോപി സക്രിപ്റ്റ് മുഴുവനും വായിച്ചിരുന്നു. അദ്ദേഹത്തിന്റെ ലുക്ക് അതിനനുസരിച്ച് മാറ്റി. ആദ്യ സീനിന്റെ ടേക്ക് തന്നെ ഓക്കെ ആയിരുന്നു. പക്ഷെ കുറച്ച് കൂടി നന്നാവട്ടെ എന്ന് കരുതി മൂന്ന് തവണ എടുത്തു. സിനിമയുടെ പൂജയ്ക്ക് സുരേഷ് ​ഗോപി വന്നിരുന്നില്ല. പൂജയ്ക്ക് വന്നാൽ സിനിമ പരാജയപ്പെടുമെന്ന തോന്നലുണ്ട്. ഞാനൊരു പൂജയ്ക്കും പോവാറില്ലെന്ന് പറഞ്ഞു'

 എല്ലാ കാര്യങ്ങളിലും സഹായിച്ച് അദ്ദേഹം തിരിച്ച് പോയി

'ആ പൂജയ്ക്ക് വന്നത് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി ആയിരുന്നു. മമ്മൂട്ടി സ്വന്തം കാർ ഓടിച്ച് വന്ന് പൂജയിൽ പങ്കെടുത്തു. അനു​ഗ്രഹിച്ച് എല്ലാ കാര്യങ്ങളിലും സഹായിച്ച് അദ്ദേഹം തിരിച്ച് പോയി. കൊച്ചിൻ ഹനീഫ്ക്കയാണ് അതിന്റെയൊക്കെ പിറകിൽ,' സമദ് മങ്കട പറഞ്ഞു. തനിക്ക് സിനിമ ചെയ്യാൻ എല്ലാ പിന്തുണയും നൽകിയത് കൊച്ചിൻ ഹനീഫ ആണെന്നും സമദ് മങ്കട പറഞ്ഞു.

Read more about: suresh gopi mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X