താരദമ്പതികളുടെ വീഡിയോ പുറത്ത്! സാമന്തയുടെയും നാഗചൈതന്യയുടെയും ഹണിമൂണ്‍ ആഘോഷം ഇനിയും അവസാനിച്ചില്ല
തെന്നിന്ത്യന്‍ സിനിമാലോകത്തെ ഏറ്റവും ക്യൂട്ട് താരദമ്പതികളാണ് സാമന്ത അക്കിനേനിയും നാഗചൈതന്യയും. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 2017 ലായിരുന്നു ഇരുവരും വിവാഹിതരാവുന്നത്. വിവാഹം കഴിഞ്ഞ ഉടനെ സിനിമയിലേക്ക് തന്നെ തിരികെ എത്തി ഇരുവരും മാതൃകയായിരുന്നു.
ദാമ്പത്യ ജീവിതം രണ്ട് വര്‍ഷത്തോളമായിട്ടും ഇപ്പോഴും ഹണിമൂണ്‍ ആഘോഷത്തിലാണ് താരദമ്പതികള്‍. ഭര്‍ത്താവിനൊപ്പമുള്ള സ്പാനിഷ് അവധിക്കാലത്തെ രസകരമായ ചിത്രങ്ങളും വീഡിയോസും സാമന്ത സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്. ഭര്‍തൃപിതാവും സൂപ്പര്‍സ്റ്റാറുമായ നാഗര്‍ജനയുടെ പിറന്നാള്‍ ആഘോഷിക്കാനാണ് താരകുടുംബം ഇബിസയിലേക്ക് പോയത്.

ആഘോഷ പരിപാടിയുടെ ഭാഗമായി ഒരു നിശാപാര്‍ട്ടിയില്‍ സാമന്തയും നാഗചൈതന്യയും ഡാന്‍സ് കളിക്കുന്ന വീഡിയോ പുറത്ത് വന്ന ഉടനെ തരംഗമായിരുന്നു. വീ വില്‍ വീ വില്‍ റോക്ക് യൂ.. എന്ന ഗാനത്തിനാണ് ഇരുവരും ചുവടുവെക്കുന്നത്. 2017 ഒക്ടോബറിലായിരുന്നു സാമന്തയും നാഗചൈതന്യയും വിവാഹിതരായത്. അടുത്ത മാസം വിവാഹ വാര്‍ഷികം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് താരദമ്പതികള്‍.
യേ മായ ചെസവേ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുമായിരുന്നു സാമന്തയും നാഗചൈതന്യയും അടുത്ത് പരിചയപ്പെടുന്നത്. പിന്നീട് നിരവധി സിനിമകളിലൂടെ ഒന്നിച്ചു. ഇതിനിടെ പ്രണയത്തിലാവുകയായിരുന്നു. വിവാഹശേഷം 'മജിലി' എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിച്ചഭിനയിച്ചത്. ഈ സിനിമ ബോക്‌സോഫീസില്‍ വമ്പന്‍ സാമ്പത്തിക വരുമാനം നേടിയിരുന്നു.


Click it and Unblock the Notifications