twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തെന്നിന്ത്യയില്‍ ഏറ്റവും ഭാഗ്യമുള്ള നടിയാണ് സാമന്ത! അക്കിനേനി കുടുംബത്തിലെ മരുമകള്‍ക്ക് പിറന്നാള്‍!!

    |

    തെന്നിന്ത്യന്‍ സിനിമയില്‍ ഭാഗ്യമുള്ള നടിമാരില്‍ ഒരാളാണ് സാമന്ത അക്കിനേനി. സാമന്ത നായികയായി അഭിനയിക്കുന്ന സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായി മാറുന്നതാണ് ഏറെ കാലമായി കണ്ട് വരുന്ന കാഴ്ച. വിജയത്തിനൊപ്പം ബോക്‌സോഫീസില്‍ വമ്പന്‍ സാമ്പത്തിക വരുമാനം ഉണ്ടാക്കുന്ന സിനിമകളാണെന്നുള്ളതാണ് സാമന്തയ്ക്ക് മാര്‍ക്കറ്റ് കൂടുന്നതിന് കാരണം. ഇന്ന് സാമന്തയുടെ പിറന്നാളാണ്. 1987 ഏപ്രില്‍ 28 നായിരുന്നു ആലപ്പുഴ സ്വദേശി നൈനാന്‍ പ്രഭുവിന്റെയും ആന്ധ്രാസ്വദേശിനിയുടെയും മകളായി സാമന്ത ജനിക്കുന്നത്.

    തെലുങ്ക് നടന്‍ നാഗചൈതന്യയെ വിവാഹം കഴിച്ച നടി വിവാഹത്തിന് ശേഷവും തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ്. ഏറെ കാലമായി പ്രണയത്തിലായിരുന്ന സാമന്തയും നാഗചൈതന്യയും 2017 ഒക്ടോബറിലായിരുന്നു വിവാഹിതരായത്. ഹിന്ദു-ക്രിസ്ത്യന്‍ മതാചാരപ്രകാരം വലിയ ആഡംബരത്തോടെയായിരുന്നു താരവിവാഹം നടന്നത്. ഹണിമൂണ് കഴിഞ്ഞതിന് പിന്നാലെ തന്നെ ഏറ്റെടുത്ത സിനിമകള്‍ പൂര്‍ത്തിയാക്കാനുള്ള തീരുമാനമായിരുന്നു ഇരുവരുമെടുത്തത്.

     samantha

    അക്കിനേനി കുടുംബത്തില്‍ മരുമകളായി എത്തിയ സാമന്ത സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ്. ഭര്‍ത്താവിനൊപ്പമുള്ള രസകരമായ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയ വഴി നടി തന്നെ പങ്കുവെക്കാറുണ്ട്. ദാമ്പത്യത്തിനൊപ്പം കരിയര്‍ മുന്നോട്ട് കൊണ്ട് പോവാനും നടിയ്ക്ക് കഴിയുന്നുണ്ട്. ഈ വര്‍ഷം റിലീസിനെത്തിയ റോമാന്റിക് ഡ്രാമയായി ഒരുക്കിയ മജ്‌ലി എന്ന ചിത്രത്തിലൂടെ താരദമ്പതികള്‍ നായിക നായകന്മാരായി ഒന്നിച്ച് അഭിനയിച്ചിരുന്നു.

    തിയറ്ററുകളിലും ബോക്‌സോഫീസിലും മികച്ച അഭിപ്രായം സ്വന്തമാക്കിയ ചിത്രമായിരുന്നിത്. തമിഴില്‍ വിജയ് സേതുപതിയും തൃഷയും തകര്‍ത്തഭിനയിച്ച 96 എന്ന സിനിമയുടെ തെലുങ്ക് പതിപ്പിലാണ് സാമന്ത നായികയായി ഇനി വരാനിരിക്കുന്നത്. ഷര്‍വാനന്ദ് ആണ് ചിത്രത്തിലെ നായകന്‍. തമിഴിലൊരുക്കിയ സി പ്രേം കുമാര്‍ തന്നെയാണ് തെലുങ്കിലേക്കും 96 എത്തിക്കുന്നത്.

    English summary
    Samantha Akkineni celebrate her birthday
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X