ഭര്‍ത്താവിനെ കൊഞ്ഞനം കുത്തി കാണിക്കുന്ന സാമന്ത! സോഷ്യല്‍ മീഡിയയില്‍ നടി പങ്കുവെച്ച ചിത്രം വൈറല്‍

തെന്നിന്ത്യന്‍ സിനിമാലോകത്തെ ക്യൂട്ട് താരദമ്പതികളാണ് സാമന്ത അക്കിനേനിയും നാഗചൈതന്യയും. വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷത്തിന് മുകളില്‍ ആയെങ്കിലും ഇപ്പോഴും ഇരുവരെയും കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കാറുള്ള സാമന്ത പലപ്പോഴും ആരാധകരുമായി സംവദിക്കാറുണ്ട്.

ഇപ്പോഴിതാ നടി പങ്കുവെച്ചിരിക്കുന്നൊരു ചിത്രം വലിയ രീതിയില്‍ തരംഗമാവുകയാണ്. ക്യാമറയില്‍ നോക്കി കൊഞ്ഞനം കുത്തി കാണിക്കുന്ന ചിത്രമായിരുന്നു ഇന്‍സ്റ്റാഗ്രാമിലൂടെ നടി പുറത്ത് വിട്ടത്. പിറകില്‍ പിണങ്ങിയത് പോലെയിരിക്കുന്ന നാഗചൈതന്യയെയും കാണാം. ഞാന്‍ സൂപ്പറാണ്. അത് അദ്ദേഹത്തിനും അതറിയാമെന്നായിരുന്നു ചിത്രത്തിന് സാമന്ത നല്‍കിയ ക്യാപ്ഷന്‍.

 samantha

നടി ഹന്‍സിക അടക്കമുള്ളവര്‍ സാമന്തയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരുന്നു. പലരും ചോദിക്കുന്നത് ഭര്‍ത്താവ് സാമന്തയോട് പിണങ്ങി ഇരിക്കുകയാണോ എന്നായിരുന്നു. അത് മാത്രമല്ല ഇത് വളരെ ക്യൂട്ട് ആണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. എന്തായാലും താരദമ്പതികളുടെ ഫോട്ടോ അതിവേഗം വൈറലായി മാറിയിരിക്കുകയാണ്.

View this post on Instagram

I am awesome and he knows it ... 🤓

A post shared by Samantha Akkineni (@samantharuthprabhuoffl) on

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X