സാരി ഉടുത്തപ്പാൾ ആ രഹസ്യം പരസ്യമായി! സാമന്തയുടെ ടാറ്റു ചിത്രം പുറത്ത്...
തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടി സാമന്ത അക്കിനോനി. തമിഴിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരം , വളരെ പെട്ടന്ന് തന്നെ തെന്നിന്ത്യൻ സിനിമയുടെ പ്രിയ നായികയായി മാറുകയായിരുന്നു.. നാഗ ചൈതന്യ ചിത്രത്തിലൂടെയാണ സാമന്ത വെളളിത്തിരയിൽ എത്തിയത്. പിന്നീട് ഇതേ നാഗചൈതന്യയുടെ നല്ലപാതിയാകുകയായിരുന്നു.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സാമന്തയുടെ ടാറ്റു ചിത്രമാണ്. നടി തന്നെയാണ് ഇൻസ്റ്റഗ്രാമിൽ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സീ പുരസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴുളള ഫോട്ടോ ഷൂട്ടിലാണ് ആരും കാണതെ രഹസ്യമായി സൂക്ഷിച്ച ടാറ്റു ക്യാമറ കണ്ണുകളിൽ പതിഞ്ഞത്. പുരസ്കാര നിശയിൽ സാരിയിലായിരുന്നു താരം എത്തിയത്. എന്തായാലും നടിയുടെ ടാറ്റു സിനിമ കോളങ്ങളില് ചർച്ചയായിട്ടുണ്ട്.
സൂപ്പര്‍ ഡീലക്‌സിലെ മികച്ച പ്രകടനമാണ് സാമന്ത മികച്ച നടിയ്ക്കുളള പുരസ്കാരത്തിന് അർഹയാക്കിയത്. മലയാള താരം ഫഹദ് പാസിൽ, വിജയ് സേതുപതി, രമ്യ കൃഷ്ണൻ എന്നിവരായിരുന്നു മാറ്റുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തമിഴ് ചിത്രമായ സൂപ്പർ ഡീലക്സ് തെന്നിൻ സിനിമ ലോകത്ത് മികച്ച ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ വിജയ് സേതുപതിയുടെ അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു.



Click it and Unblock the Notifications











