For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റിസ്‌ക്ക് എടുത്ത് ചെയ്ത റോളാണ് അത്, ഇത്രയും പേര്‍ വിളിച്ച് അഭിനന്ദിക്കുമെന്ന് പ്രതീക്ഷിച്ചില്ല: സാമന്ത

  |

  തെന്നിന്ത്യന്‍ സിനിമയില്‍ താരമൂല്യത്തിന്‌റെ കാര്യത്തില്‍ ഇപ്പോഴും മുന്നില്‍ നില്‍ക്കുന്ന താരമാണ് സാമന്ത അക്കിനേനി. അഭിനയ പ്രാധാന്യമുളള റോളുകള്‍ക്കൊപ്പം ഗ്ലാമറസ് വേഷങ്ങളും ചെയ്താണ് സാമന്ത പ്രേക്ഷകരുടെ പ്രിയങ്കരിയായത്. തെലുങ്കിന് പുറമെ തമിഴില്‍ ഇറങ്ങിയ സൂപ്പര്‍ താര ചിത്രങ്ങളിലും സാമന്ത അഭിനയിച്ചു. നാഗചൈതന്യയുമായുളള വിവാഹ ശേഷവും സിനിമയില്‍ സജീവമായ നടിക്ക് ആരാധകരും ഏറെയാണ്. നായികാ വേഷങ്ങള്‍ക്കൊപ്പം തന്നെ കേന്ദ്രകഥാപാത്രമായ സിനിമകളും സാമന്തയുടെതായി വന്നിട്ടുണ്ട്. ഗൗതം മേനോന്റെ വിണ്ണെത്താണ്ടി വരുവായ തെലുങ്ക് പതിപ്പിലൂടെയാണ് നടിയുടെ അരങ്ങേറ്റം. തുടര്‍ന്ന് തെന്നിന്ത്യയിലെ മുന്‍നിര നായികയായി സാമന്ത മാറി.

  samantha-akkineni

  സൗത്ത് ഇന്ത്യയിലെ നിരവധി സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം നടി സിനിമകള്‍ ചെയ്തിട്ടുണ്ട്. നിലവില്‍ വിജയ് സേതുപതി നായകനാവുന്ന കാത്തുവാക്കുലെ രെണ്ട് കാതല്‍, ശാകുന്തളം എന്നീ ചിത്രങ്ങളാണ് സാമന്തയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. അതേസമയം സിനിമകള്‍ക്ക് പുറമെ ഈ വര്‍ഷമാണ് വെബ് സീരിസ് രംഗത്തും നടി തുടക്കം കുറിച്ചത്. ആമസോണില്‍ വന്ന ദി ഫാമിലി മാന്‍ രണ്ടാം സീസണിലാണ് നടി പ്രധാന വേഷത്തില്‍ എത്തിയത്. ഫാമിലി മാനിലെ രാജി എന്ന കഥാപാത്രം സാമന്തയ്ക്ക് മികച്ച പ്രേക്ഷക പ്രശംസകള്‍ നേടിക്കൊടുത്തു. കരിയറില്‍ അതുവരെ നടി ചെയ്യാത്തൊരു തരം കഥാപാത്രമായിരുന്നു ഫാമിലി മാനിലേത്.

  രാജലക്ഷ്മി ശേഖരന്‍ എന്നാണ് സാമന്ത അവതരിപ്പിച്ച കഥാപാത്രത്തിന്‌റെ മുഴുവന്‍ പേര്. സാമന്തയ്ക്ക് പുറമെ മനോജ് ബജ്‌പേയ്, പ്രിയാമണി ഉള്‍പ്പെടെയുളള താരങ്ങളും പ്രധാന വേഷങ്ങളില്‍ എത്തിയ ഫാമിലി മാന്‍ 2വിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ഫാമിലി മാനിലെ കഥാപാത്രം വലിയ റിസ്‌ക് എടുത്ത് ചെയ്തതായിരുന്നു എന്ന് പറയുകയാണ് സാമന്ത. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് നടി സംസാരിച്ചത്.

  ക്യൂട്ട് ഗേള്‍ കഥാപാത്രങ്ങള്‍ കൂടുതല്‍ ചെയ്ത തനിക്ക് രാജലക്ഷ്മി ശേഖര്‍ എന്ന റോള്‍ വലിയ റിസ്‌ക്ക് ആയിരുന്നു എന്ന് നടി പറയുന്നു. ഈ റോള്‍ ഒന്നുകില്‍ മോശമാവുകയോ അല്ലെങ്കില്‍ നന്നായി വരികയോ ചെയ്യുമെന്ന് ഞാന്‍ കരുതി. ഈ കഥാപാത്രം നന്നാകുന്നത് പൂര്‍ണമായും എന്‌റെ പ്രകടനത്തെ ആശ്രയിച്ചിരുന്നു. ഇത് വളരെ ഭയപ്പെടുത്തുന്നതും അപകടകരവുമായിരുന്നു. എന്നാല്‍ സീരിസ് കണ്ട് ഇത്രയും ആളുകള്‍ വിളിക്കുമെന്നും മെസേജുകള്‍ അയക്കുമെന്നും താന്‍ പ്രതീക്ഷിച്ചില്ല. ഇത് വരെ വിളിക്കാത്ത ആളുകള്‍ വരെ എന്നെ വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചു, സാമന്ത പറഞ്ഞു.

  ഉര്‍വ്വശി ചേച്ചി ചെയ്യേണ്ട റോളായിരുന്നു, കോമഡി ചെയ്യാന്‍ എറ്റവും പ്രോല്‍സാഹിപ്പിച്ചത് കല്‍പ്പന ചേച്ചി

  അതേസമയം ചെന്നൈയില്‍ ഒളിവില്‍ കഴിയുന്ന ഒരു എല്‍ടിടിഇ പ്രവര്‍ത്തകയെ ആണ് നടി ഫാമിലി മാനില്‍ അവതരിപ്പിച്ചത്. ശ്രീലങ്കന്‍ അഭ്യന്തര യുദ്ധത്തിന്‌റെ ഇരയായി കൊലയാളിയായി മാറിയ കഥാപാത്രമായി ശ്രദ്ധേയ പ്രകടനമാണ് നടി കാഴ്ചവെച്ചത്. അടുത്തിടെ സീരിസിലെ പ്രകടനത്തിന് മികച്ച നടിക്കുളള ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണ്‍ പുരസ്‌കാരം നടിക്ക് ലഭിച്ചിരുന്നു. അവാര്‍ഡുകള്‍ പ്രതീക്ഷിച്ചല്ല സിനിമകളില്‍ ഒപ്പ് വെക്കാറുളളത് നടി പറയുന്നു.

  ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്ന വേഷങ്ങളില്‍ ഞാന്‍ ഒപ്പിടുന്നു. ഞാന്‍ വിശ്വസിക്കുന്ന വേഷങ്ങള്‍ എന്നെ ഒരു മികച്ച വ്യക്തിയാക്കുമെന്ന് കരുതുന്നു. പക്ഷേ അവാര്‍ഡുകള്‍ എല്ലായ്‌പ്പോഴും സ്വാഗതാര്‍ഹമാണ്. ഇനിയും നല്ല രീതിയില്‍ കഥാപാത്രങ്ങള്‍ ചെയ്യാന്‍ അത് പ്രചോദനം നല്‍കുന്നു. അവാര്‍ഡുകള്‍ക്കെല്ലാം ഞാന്‍ നന്ദി പറയുന്നു, സാമന്ത വ്യക്തമാക്കി. അതേസമയം സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ആക്ടീവാണ് സാമന്ത അക്കിനേനി. തന്‌റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം നടി പോസ്റ്റ് ചെയ്യാറുണ്ട്. സാമന്തയുടെ പുതിയ ചിത്രമായ ശാകുന്തളത്തില്‍ മലയാളി താരം ദേവ് മോഹനാണ് നായകന്‍. സൂഫിയും സുജാതയും സിനമയിലൂടെ ശ്രദ്ധേയനായ താരത്തിന്‌റെ ആദ്യ തെലുങ്ക് ചിത്രം ആണ് ശാകുന്തളം.

  The Family Man Season 2 - Official Trailer Reaction | FilmiBeat Malayalam

  രണ്ട് അപകടം പറ്റിയ ആളാണ് ശരണ്‍, ജീവിതത്തില്‍ നിരാശ വന്നത് അങ്ങനെയാണ്: മീന നെവില്‍

  Read more about: samantha ott സാമന്ത
  English summary
  samantha akkineni reveals she was taking risk to do the family man season 2 series role
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X