ഭര്‍ത്താവിന്റെ തോളില്‍ തലചായ്ച്ച് സാമന്ത! താരദമ്പതികള്‍ ഇപ്പോഴും പ്രണയത്തിലാണ്, ചിത്രങ്ങള്‍ കാണൂ
വിവാഹത്തിന് ശേഷവും തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന നടിയാണ് സാമന്ത. വിവാഹത്തോടെ സിനിമ ഉപേക്ഷിക്കാറുള്ള നായികമാരാണ് പൊതുവേ. എന്നാല്‍ നടന്‍ നാഗചൈതന്യയുമായിട്ടുള്ള വിവാഹത്തിന് ശേഷവും നടി സിനിമയില്‍ സജീവമാണ്. അടുത്തിടെയാണ് താരദമ്പതികള്‍ നായിക നായകന്മാരായി അഭിനയിച്ച സിനിമ തിയറ്ററുകളിലേക്ക് എത്തിയത്.
ഇപ്പോഴിതാ സാമന്ത സോഷ്യല്‍ മീഡിയ വഴി പുറത്ത് വിട്ട ചിത്രം തരംഗമായിരിക്കുകയാണ്. ഭര്‍ത്താവിന്റെ തോളില്‍ തലചായ്ച്ചിരിക്കുന്ന നടിയാണ് ചിത്രത്തിലുള്ളത്. വിവാഹം കഴിഞ്ഞ് ഒന്നര വര്‍ഷത്തിന് മുകളില്‍ ആയെങ്കിലും ഇപ്പോഴും താരങ്ങള്‍ പ്രണയിച്ച് കൊണ്ടിരിക്കുകയാണെന്ന് ഇത്തരം ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്. യാത്രകളുടെയും അവധിക്കാല ആഘോഷങ്ങളുടെയുമെല്ലാം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി സാമന്ത പുറത്ത് വിടാറുണ്ട്.

ഏറെ കാലമായി പ്രണയത്തിലായിരുന്ന സാമന്തയും നാഗചൈതന്യയും 2017 ഒക്ടോബറിലായിരുന്നു വിവാഹിതരായത്. ഹിന്ദു-ക്രിസ്ത്യന്‍ മതാചാരപ്രകാരം വലിയ ആഡംബരത്തോടെയായിരുന്നു താരവിവാഹം നടന്നത്. ഹണിമൂണ് കഴിഞ്ഞതിന് പിന്നാലെ തന്നെ ഏറ്റെടുത്ത സിനിമകള്‍ പൂര്‍ത്തിയാക്കാനുള്ള തീരുമാനമായിരുന്നു ഇരുവരുമെടുത്തത്.
വിവാഹത്തിന് ശേഷം നാഗചൈതന്യ നായകനും സാമന്ത നായികയുമായി അഭിനയിച്ച ഏറ്റവും പുതിയ സിനിമയാണ് മജ്‌ലി. തെലുങ്കില്‍ റോമാന്റിക് ഡ്രാമയായി ഒരുക്കിയ ചിത്രം ശിവ നിര്‍വാണയാണ് സംവിധാനം ചെയ്തത്. നിലവില്‍ തമിഴില്‍ വിജയ് സേതുപതിയും തൃഷയും തകര്‍ത്തഭിനയിച്ച 96 എന്ന സിനിമയുടെ തെലുങ്ക് പതിപ്പിലാണ് സാമന്ത നായികയാവുന്നത്. ഷര്‍വാനന്ദ് ആണ് ചിത്രത്തിലെ നായകന്‍. തമിഴിലൊരുക്കിയ സി പ്രേം കുമാര്‍ തന്നെയാണ് തെലുങ്കിലേക്കും 96 എത്തിക്കുന്നത്.


Click it and Unblock the Notifications