രവി വർമയുടെ സുന്ദരികളായി താരറാണിമാർ! സാമന്ത, ശ്രുതി, ശോഭന, ലിസി, രമ്യകൃഷ്ണ, ചിത്രങ്ങൾ വൈറൽ
സമൂഹമാധ്യമങ്ങളിൽ താരങ്ങളുടെ പലതരത്തിലുളള ചിത്രങ്ങളും ഫോട്ടോ ഷൂട്ടും വൈറലാകാറുണ്ട്. അതീവ ഗ്ലാമറസ്സായ വേഷങ്ങൾ മുതൽ ക്ലാസിക് ലുക്കിൽ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങൾ വരെ ഈ കൂട്ടത്തിൽ ഉണ്ട്. ചില അവസരങ്ങളിൽ താരങ്ങൾ ഒരേ പ്രമേയത്തെ പ്രതിനിധികരിച്ചുളള ഫോട്ടോ ഷൂട്ടിൽ പ്രതൃക്ഷപ്പെടാറുണ്ട്. ഇപ്പോഴിത അത്തരത്തിലുള്ള ഒരു ഫോട്ടോ ഷൂട്ട് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

രാജാ രവി വർമ്മയുടെ ചിത്രങ്ങളിലെ സുന്ദരികളായി പ്രത്യക്ഷപ്പെടുകയാണ് തെന്നിന്ത്യൻ താര റാണിമാർ. 2020 ലെ കലണ്ടറിനു വേണ്ടിയാണ് പ്രശസ്ത ഫോട്ടോഗ്രാഫറായ ജി വെങ്കിട്ട റാം രവി വർമയുടെ പ്രസിദ്ധമായ ചിത്രങ്ങൾ നടിമാരിലൂടെ വീണ്ടും പുനരാവിഷ്കരിച്ചത്. സാമാന്ത അക്കിനോനി, ശ്രുതി ഹാസൻ, രമ്യ കൃഷ്ണ, ഐശ്വര്യ രാജേഷ്, ഖുശ്ബു, നദിയ മൊയ്തു, ലക്ഷ്മി മഞ്ജു, ലിസി, ശോഭന എന്നിവരാണ് രവി വർമ്മയുടെ പ്രശസ്ത പെയിന്റിങ്ങുകളി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

സുഹാസിനി മണിരത്നത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നാം ഫൗണ്ടേഷന്റെ 2020 ലെ കലണ്ടറിന് വേണ്ടിയാണ് രാജാ രവിവർമയുടെ പ്രശസ്തമായ പെയിന്റിങ്ങുകൾ തെന്നിന്ത്യന് താരറാണിമാരിലൂടെ പുനഃസൃഷ്ടിച്ചിരിക്കുന്നത്. ലോക പ്രശസ്തമായ പെയിന്റിങ്ങുകളിൽ പ്രത്യക്ഷപ്പെടാൻ കഴിഞ്ഞതിലുളള സന്തോഷവും താരങ്ങൾ പങ്കുവെയ്ക്കുന്നുണ്ട്.

നടിമാർ തന്നെയാണ് തങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.യഥാർഥ പെയിന്റിങ്ങിനൊപ്പമാണ് ചിത്രങ്ങളും പങ്കുവെച്ചിരിക്കുന്നത്. സാരിയിൽ ഫലവും പിടിച്ചു നിൽക്കുന്ന സ്ത്രീയായിട്ടാണ് സമാന്ത പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതുപോലെ രണ്ട് ഗെറ്റപ്പിൽ ശ്രുതി ഹാസനും തിളങ്ങിയിട്ടുണ്ട്. ശകുന്തളയായി രമ്യ കൃഷ്ണനും പ്രേക്ഷകുടെ മനം മനം കവർന്നു.

രണ്ട് ജനറേഷനിലെ താരങ്ങളാണ് കലണ്ടിറിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ന്യൂജനറേഷൻ താരങ്ങൾക്കൊപ്പം 90കളിലെ പ്രേക്ഷകരുടെ പ്രിയതാരങ്ങളും കലണ്ടറിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ശോഭന, ലിസി, നദിയ മൊയ്തു, ഖുശ്ബു എന്നിവരും പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന മേക്കോവറിൽ പ്രത്യക്ഷപ്പെടുന്നത്. കലണ്ടറിലെ ശോഭനയുടേയും ലിസിയുടേയും ചിത്രം ഏറെ ചർച്ച വിഷയമായിട്ടുണ്ട്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ഇവർ ഫോട്ടോ ഷൂട്ടിൽ എത്തുന്നത്. 90 കളിലെ തങ്ങളുടെ മനം കവർവന്ന നായികമാരെ ക്ലാസിക്കൽ ഗെറ്റപ്പിൽ കണ്ടതിന്റെ സന്തോഷം പ്രേക്ഷകർ പങ്കുവെയ്ക്കുന്നുണ്ട്.

സോഷ്യൽമീഡിയയിൽ വൻ ചർച്ച വിഷയമായിരിക്കുകയാണ് നടിമാരുടെ പുതിയ ഗെറ്റപ്പ്. സാമന്തയുടെ ചിത്രം കണ്ട് അത്ഭുതപ്പെട്ട് നിൽക്കുകയാണ് പ്രേക്ഷകർ. ചിത്രത്തിനോട് നൂറ് ശതമാനം നീതി പുലർത്തിയെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെട്ടുന്നത്. സാരിയുടുത്ത് കേരളീയ ലുക്കിൽ അധികം സാമന്ത പ്രത്യക്ഷപ്പെട്ടിട്ടില്ല. അതു പോലെ തന്നെയാണ് നടി ശ്രുതി ഹസനും. അന്യഭാഷ ചിത്രങ്ങളിലാണ് ഇവർ സജീമെങ്കിലും മോളിവുഡിലും ഇവർക്ക് കൈ നിറയെ ആരാധകരുണ്ട്. ദുൽഖർ സൽമാൻ ചിത്രമായ ജോമോന്റെ സുവിശേഷം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ ഐശ്വര്യ രാജേഷും ചിത്രത്തിൽ രവ വർമയുടെ പെയിന്റിങ്ങായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.





Click it and Unblock the Notifications











