»   »  ബിക്കിനിയിൽ ക്യൂട്ട് ലുക്കിൽ സാമന്ത! ട്രോളന്മാർ വീണ്ടും രംഗത്ത്, താരത്തിന്റെ മറുപടി ചിത്രം സൂപ്പർ

ബിക്കിനിയിൽ ക്യൂട്ട് ലുക്കിൽ സാമന്ത! ട്രോളന്മാർ വീണ്ടും രംഗത്ത്, താരത്തിന്റെ മറുപടി ചിത്രം സൂപ്പർ

Written By:
Subscribe to Filmibeat Malayalam

വിവാഹം കഴിഞ്ഞെങ്കിലും തന്റെ ജോലിയിൽ സജീവമാകുകയാണ് തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ സാമന്ത അക്കിനോനി. വിവാഹ ശേഷം ഒരു ചെറിയ ഇടവേളപ്പോലും എടുക്കാതെ തന്റെ കൃത്യത്തിൽ മുഴുകുകയാണ് താരം. മറ്റുള്ള നായികമാരിൽ നിന്ന് ഏറെ വ്യത്യസ്തയാണ് സാമന്ത. വിവാഹത്തിനു മുൻപ് എങ്ങനെയാണോ? അതുപോലെ തന്നെയാണ് താരം ഇപ്പോഴും.

samatha

കണ്ടതിൽ വച്ച് ഏറ്റവും പോസിറ്റീവായ വ്യക്തിയാണ് ധന്യ! ദുൽഖർ വാനോളം പുകഴ്ത്തുന്ന യുവതിയെ അറിയാമോ?

വിവാഹ ശേഷനും കൈനിറയെ ചിത്രങ്ങളാണ് സാമന്തയ്ക്ക്. ശിവകാർത്തികേയൻ നായകനായെത്തുന്ന ചിത്രത്തിലാണ്  ഇപ്പോൾ അഭിനയിക്കുന്നത്. എന്നാൽ താരം ഇപ്പോൾ വെക്കേഷൻ ആഘോഷിക്കുകയാണ്. സാമന്ത തന്നെ ചിത്രങ്ങൾ  ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുമുണ്ട്.

ഇരുപതുകാരൻ തന്നോട് ചോദിച്ചത് ഇങ്ങനെ, എല്ലാം തുറന്നു പറഞ്ഞ് നടി പാർവതി!

ബിക്കിനി ചിത്രങ്ങൾ

ബീച്ചിനെ നോക്കി കിടക്കുന്ന ചിത്രമാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. അത് ഇപ്പോൾ ഏറെ ചർച്ച വിഷയമായിരിക്കുകയാണ്. ബിക്കിനി ആയിരുന്നു താരത്തിന്റെ വേഷം. ചിത്രം ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.

ഇൻസ്റ്റൻ ഗ്രം പോസ്റ്റ്

സാമന്ത പോസ്റ്റ് ചെയ്ത ചിത്രം

അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകർ

ഏറെ ആരാധകരുള്ള ഒരു തെന്നിന്ത്യൻ താരമാണ് സാമന്ത. താരത്തിൽ പുതിയ ചിത്രം കണ്ട് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. സാമന്തയുടെ വ്യക്തി ജീവിതത്തിൽ കടന്നു കയറുന്നില്ലെന്നും അക്കിനോ‌നി കുടുംബത്തിലെ മരുമകൾ ഇത്തരത്തിലുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് അത്ഭുതപ്പെടുത്തിയെന്നും പ്രേക്ഷകർ പറഞ്ഞു. കൂടാതെ വിവാഹത്തിനു ശേഷം ബോളിവുഡ് നടിമാർ പോലും അധികം ബിക്കിനി വേഷത്തിൽ പ്രത്യക്ഷപ്പെടാറില്ലെന്നു ഇവർ പറഞ്ഞു. മറ്റൊരു കൂട്ടർ താരത്തിന് പിന്തുണയുമായാണ് എത്തിയിരിക്കുന്നത്. സാമന്ത ചെയ്തതാണ് ശരിയെന്നാണ് ഇവരുടെ വാദം.

സാമന്തയുടെ കിടിലം മറുപടി

തന്റെ ബിക്കിനി വേഷത്തെ കുറിച്ച് ഉയർന്നു വരുന്ന വിവാദങ്ങൾ സാമന്ത തന്നെ മറുപടി മറ്റുള്ളവർ ചെയ്യാൻ മടിക്കുന്നതിനെ ചെയ്തു കാണിക്കുന്നവളാണ് ഒരു ധീര വനിത. സമാന്ത ഇൻസ്റ്റഗ്രാമിൽ പോസ്റ്റി ചെയ്തു. തന്നെ ട്രോളിയവർക്കു കിടിലം മറുപടിയാണ് താരം നൽകിയിരിക്കുന്നത്.

താരത്തിന്റെ പോസ്റ്റ്

താരത്തിന്റെ പോസ്റ്റ്

ഇതിനും മുൻപും ബിക്കിനിയിൽ

ഇതിനും മുൻപും താരത്തിന്റെ ബിക്കിനി വേഷം വിവാദമായിരുന്നു. അത് വിവാഹത്തിനു മുൻപായിരുന്നു. നിങ്ങളുടെ ജീവിതം നിങ്ങളുടേത് മാത്രമല്ലെന്നും ഒരു തലമുറ നിങ്ങളിൽ നിന്നാണ് പഠിക്കുന്നതെന്നും ഒരു ആരാധകന്‍ കമന്റ് ചെയ്‍തു. അന്ന് താരം വിമർശകന് നൽകിയ മറുപടി വൈറലായിരുന്നു.

താരത്തിന്റെ മറുപടി

പുതിയ തലമുറ അവരുടെ കാര്യങ്ങൾ കൃത്യമായി പഠിക്കുന്നുണ്ടെന്നും ഒരാളെ വിലയിരുത്തുന്നത് അവർ ധരിക്കുന്ന വസ്ത്രം നോക്കിയാകരുതെന്നുമായിരുന്നു സാമന്തയുടെ കമന്റ്. കമന്റിട്ട ആരാധകനെ സാമന്ത ബ്ലോക്ക് ചെയ്യുകയും ചെയ്‍തു. എന്നാൽ അന്ന് ഇതു കൊണ്ട് ഒന്നും പ്രശ്നം അവസാനിച്ചില്ലായിരുന്നു. താരത്തെ വിമർശിച്ച് വീണ്ടും ആരാധകൻ രംഗത്തെത്തിയിരുന്നു. അതിനുശേഷം വീണ്ടും ഇപ്പോഴാണ് താരം ബിക്കിനിയിൽ പ്രത്യക്ഷപ്പെടുന്നത്.

English summary
Samantha Akkineni shuts down trolls who criticised her for posting a bikini picture

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam