നടി സാമന്ത അക്കിനേനിയെ കുടുക്കിയ ചോദ്യം! പ്രഭാസിന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞ് സാമന്ത!

ബോളിവുഡ് നായകന്മാരെക്കാള്‍ തെലുങ്ക് നടന്‍ പ്രഭാസിന് ആരാധികമാരുടെ എണ്ണം കൂടുതലാണ്. ബാഹുബലി എന്ന ഒറ്റ സിനിമയിലൂടെയായിരുന്നു പ്രഭാസിന്റെ വളര്‍ച്ച. രണ്ട് ഭാഗങ്ങളിലായി നിര്‍മ്മിച്ച ബാഹുബലി തിയറ്ററുകളിലേക്ക് എത്തിയതിന് പിന്നാലെ പ്രഭാസിന്റെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകളും വന്ന് തുടങ്ങി. ബാഹുബലിയില്‍ ഒപ്പമുണ്ടായിരുന്ന അനുഷ്‌കയുടെ പേരില്‍ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നെങ്കിലും അതിലൊന്നും സത്യമില്ലെന്ന് താരങ്ങള്‍ തന്നെ വെളിപ്പെടുത്തി.

പിന്നീട് വ്യവാസ പ്രമുഖന്റെ മകളുമായി പ്രഭാസിന്റെ വിവാഹം ഉറപ്പിച്ചതായിട്ടും വാര്‍ത്തകള്‍ വന്നെങ്കിലും ഒടുവില്‍ അതും എങ്ങുമെത്തിയില്ല. ഇപ്പോഴിതാ പ്രഭാസിന്റെ വിവാഹവുമായി ബന്ധപ്പെട്ട് തെന്നിന്ത്യന്‍ നായിക സാമന്ത ചില കാര്യങ്ങള്‍ പറഞ്ഞിരിക്കുകയാണ്. ഒരു ടെലിവിഷന്‍ ഷോ യ്ക്കിടെയാണ് സാമന്തയ്ക്ക് ഇത്തമൊരു ചോദ്യത്തിന് ഉത്തരം പറയേണ്ടി വന്നത്. പരിപാടിയുടെ പ്രമോ വീഡിയോ വൈറലായി കൊണ്ടിരിക്കുകയാണ്.

 സാമന്ത തിരക്കുകളിലാണ്..

സാമന്ത തിരക്കുകളിലാണ്..

വിവാഹശേഷവും സിനിമയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന സാമന്തയുടെ ഏറ്റവും പുതിയ ചിത്രമാണ് 'ഓ ബേബി'. ഫാന്റസി കോമഡി ഗണത്തിലൊരുക്കുന്ന ചിത്രം ബിവി നന്ദിനി റെഡ്ഡിയാണ് സംവിധാനം ചെയ്യുന്നത്. സാമന്ത, ലക്ഷ്മി, നാഗ ശൗര്യ, രാജേന്ദ്രപ്രസാദ്, ജഗപതി ബാബു, റാവു രമേഷ് എന്നിങ്ങനെ വമ്പന്‍ താരങ്ങള്‍ അണിനിരക്കുന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. ജൂലൈ അഞ്ചിന് തിയറ്ററുകളിലേക്ക് എത്തുന്ന ചിത്രത്തിന്റെ പ്രമോഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് കാഷ് എന്ന ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ സാമന്തയും എത്തിയത്.

 കുഴപ്പിക്കുന്ന ചോദ്യങ്ങള്‍..

കുഴപ്പിക്കുന്ന ചോദ്യങ്ങള്‍..

പരിപാടിയിലെത്തിയ സാമന്തയ്ക്ക് നേരിടേണ്ടി വന്നത് കുഴപ്പിക്കുന്ന ചോദ്യങ്ങളായിരുന്നു. ഭര്‍ത്താവായ നാഗചൈതന്യയെയും സഹോദരന്‍ അഖിലിനെയും കാണിച്ച് കൊണ്ടുള്ള ചോദ്യമായിരുന്നു ആദ്യം. ഇതില്‍ ആര്‍ക്കാണ് ഏറ്റവുമധികം ആരാധികമാരുള്ളതെന്നായിരുന്നു അവതാരക ചോദിച്ചത്. നാഗചൈതന്യ ഓള്‍ റെഡി ബുക്ക് ആയി പോയതിനാല്‍ അഖില്‍ എന്നാണ് സാമന്ത ഉത്തരം പറഞ്ഞത്. മറുപടി കേട്ടതോടെ ഇതൊരു ബ്രേക്കിംഗ് ന്യൂസ് ആണെന്നാണ് അവതാരക പറഞ്ഞത്. പിന്നാലെ റാണ ദഗ്ഗുപതിയുടെയും പ്രഭാസിന്റെയും ചിത്രം കാണിച്ച് കൊണ്ടുള്ള ചോദ്യമാണ് വന്നത്.

പ്രഭാസ് ബ്രഹ്മചാരി ആയിരിക്കട്ടെ!

പ്രഭാസ് ബ്രഹ്മചാരി ആയിരിക്കട്ടെ!

ജീവിതകാലം മുഴുവന്‍ ബ്രഹ്മചാരി ആയിരിക്കുന്നത് ആരായിരിക്കുമെന്നായിരുന്നു ചോദ്യം. റാണ വിവാഹം കഴിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നാണ് സാമന്ത പറഞ്ഞത്. അതിനര്‍ഥം പ്രഭാസ് വിവാഹം കഴിക്കാതെ ജീവിക്കണമെന്നാണോ എന്നും അവതാരക ചോദിച്ചിരുന്നു. ചോദ്യത്തിന് പിന്നാലെ മറുചോദ്യങ്ങള്‍ കൂടി വന്നതോടെ തന്റെ കിളി പോയ സ്ഥിതിയിലായി സാമന്ത. പരിപാടിയുടെ പ്രമോ മാത്രമേ ഇതുവരെ പുറത്ത് വന്നിട്ടുള്ളു. അതിനാല്‍ തന്നെ പ്രഭാസ് ബ്രഹ്മാചാരി ആയിരിക്കട്ടെ എന്ന് പറഞ്ഞതിന് വിശദീകരണമായി നടി എന്താണ് പറഞ്ഞതെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ആരധകര്‍.

പ്രഭാസിന്റെ വിവാഹം എപ്പോള്‍?

പ്രഭാസിന്റെ വിവാഹം എപ്പോള്‍?

സൗത്ത് ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രിയിലെ 'ദി മോസ്റ്റ് എലിജിബിള്‍ ബാച്ചലര്‍' എന്നറിയപ്പെടുന്ന പ്രഭാസിന്റെ വിവാഹം എപ്പോള്‍? എന്ന ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ല. പലപ്പോഴായി ഗോസിപ്പുകള്‍ വരാറുണ്ടെങ്കിലും അതൊന്നും സത്യമായിരിക്കാറില്ല. പ്രഭാസിന്റെ വധുവിനെ വീട്ടുകാര്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഈ വര്‍ഷം വിവാഹം ഉണ്ടാവുമെന്നുമാണ് അവസാനം വന്ന വാര്‍ത്ത. നിലവില്‍ സാഹോ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് താരം. രണ്ട് വര്‍ഷത്തോളമായി ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന സാഹോ ഈ വര്‍ഷം തിയറ്ററുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത സിനിമ ഏറ്റെടുക്കുന്നതിന് മുന്‍പായി വിവാഹം നടത്തുമെന്നും കരുതുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X