twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാലേട്ടനൊപ്പം തെന്നിന്ത്യന്‍ സൂപ്പര്‍ നായികയും! ബിഗ് ബ്രദറില്‍ മോഹന്‍ലാലിന്റെ സഹോദരനായി ആസിഫ് അലിയും

    |

    ലൂസിഫര്‍ മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ്. ബോക്‌സോഫീസില്‍ ഇരുന്നൂറ് കോടിയ്ക്ക് അടുത്ത് കളക്ഷന്‍ നേടിയ സിനിമ റിലീസിനെത്തി അമ്പത് ദിവസങ്ങളിലേക്ക് കടക്കുകയാണ്. ഇതിനൊപ്പം മോഹന്‍ലാലിന്റെ മറ്റ് സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്. മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദര്‍. ജിബി-ജോജു കൂട്ടുകെട്ടിലെത്തുന്ന ഇട്ടിമാണി മേഡ് ഇന്‍ ചൈന എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗ് ഒന്നിച്ചാണ് ആരംഭിച്ചത്.

    ആക്ഷനും കോമഡിയ്ക്കും പ്രധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മോഹന്‍ലാലിന്റെ സഹോദര വേഷത്തിലായിരിക്കും ആസിഫ് അഭിനയിക്കുന്നതെന്നാണ് സൂചന. നേരത്തെ റെഡ് വൈന്‍ എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ആസിഫ് അലി മാത്രമല്ല തെന്നിന്ത്യന്‍ സൂപ്പര്‍ നായിക സാമന്തയും ചിത്രത്തിലുണ്ടാവുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്.

    samantha-and-asif-ali

    കൊച്ചി പനമ്പള്ളി നഗറിലെ മൈ സ്റ്റുഡിയോയില്‍ നിന്നുമായിരുന്നു ചിത്രത്തിന്റെ പൂജ നടന്നത്. ഇതിനൊപ്പം സോംഗ് റെക്കോര്‍ഡിംഗ് ഫംഗ്ഷനും നടന്നു. സിനിമയുടെ മോഷന്‍ പോസ്റ്റര്‍ നേരത്തെ പുറത്ത് വന്നിരുന്നു. ചിത്രത്തില്‍ സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ബംഗ്ലൂരു, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്നുമായി തൊണ്ണൂറ് ദിവസത്തെ ഷൂട്ടിംഗാണ് ബിഗ് ബ്രദറിന് വേണ്ടി തീരുമാനിച്ചിരിക്കുന്നത്.

    Recommended Video

    കലാഭവന്‍ ഷാജോണിന്റെ മാസ് ചിത്രം | filmibeat Malayalam

    ബിഗ് ബജറ്റിലൊരുക്കുന്ന ഈ ചിത്രം വൈശാഖ് സിനിമാസ്, എസ് ടാക്കീസ്, നിക്ക് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. മോഹന്‍ലാല്‍-സിദ്ദിഖ് കൂട്ടുകെട്ടില്‍ പിറക്കുന്ന മൂന്നാമത്തെ ചിത്രമാണ് ബിഗ് ബ്രദര്‍. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് സിനിമയായിരുന്ന വിയറ്റ്നാം കോളനി എന്ന ചിത്രത്തിലൂടെയായിരുന്നു ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. ശേഷം ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന സിനിമയിലും ഒന്നിച്ചു. ഈ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും സിദ്ദിഖും ഒന്നിക്കുന്നത് ബിഗ് ബ്രദറിന് വേണ്ടിയാണ്.

    English summary
    Samantha and Asif Ali to star alongside Mohanlal in Big Brother?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X