രണ്ടാം വിവാഹ വാർഷികം ആഘോഷിച്ച് സാമന്തയും നഗചൈതന്യയും! റാണയുടെ ആശംസ വൈറലാകുന്നു
ടോളിവുഡിലെ ക്യൂട്ട് ദമ്പതിമാരാണ് നടൻ നാഗചൈതന്യ അക്കിനോനിയും നടി സാമന്തയും. വിവാഹ ജീവിതത്തിലെ രണ്ടാം വർഷത്തിലേയ്ക്ക് കടക്കുകയാണ് താരങ്ങൾ. താരങ്ങൾ ആശംസ നേർന്ന് നടൻ റാണ ദഗുബട്ടി രംഗത്തെത്തിയിട്ടുണ്ട്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു 2017 ഒക്ടോബർ 6 ന് ഇരുവരും വിവാഹിതരായത്.

തന്റെ ഏറ്റവും പ്രിയപ്പെട്ടവർക്ക് വിവാഹ വാർഷിക ആശംസ നേരുന്നു. നല്ലൊരു വർഷ ഉണ്ടാകട്ടെ എന്നും റാണ കുറിച്ചു. നാഗ ചൈതന്യയുടേയു സാമന്തയുടേയു വിവാഹ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു റാണയുടെ ആശംസ. താരങ്ങൾക്ക് വിവാഹ ആശംസകൾ നേർന്ന് കോളിവുഡും പ്രേക്ഷകരും രംഗത്തെത്തിയിട്ടുണ്ട്. വിവാഹത്തിനു ശേഷവും അഭിനയത്തിൽ സമാന്ത സജീവമായിരുന്നു.
2009 ൽ പുറത്തു വന്ന യേ മായ ചെസവേ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുമായിരുന്നു സാമന്തയും നാഗചൈതന്യയും അടുത്ത് പരിചയപ്പെടുന്നത്. പിന്നീട് നിരവധി സിനിമകളിലൂടെ ഒന്നിച്ചു. ഇതിനിടെ പ്രണയത്തിലാവുകയായിരുന്നു. വിവാഹശേഷം 'മജിലി' എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിച്ചെത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്.


Click it and Unblock the Notifications