'ഒന്ന് മാത്രം മാറില്ല'; കരച്ചിലടക്കാനാവാതെ സമാന്ത; കൈയിൽ ജപമാല കരുതിയതിന് കാരണം
തെന്നിന്ത്യയിൽ ഇന്ന് ഏറ്റവും താരമൂല്യമുള്ള നായിക നടിമാരിൽ ഒരാളാണ് സമാന്ത. കരിയറിൽ നടി നേടിയെടുത്ത നേട്ടങ്ങൾ നിരവധി ആണ്. കൈനിറയെ അവസരങ്ങളുമായി കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് നിൽക്കുകയാണ് സമാന്ത. പ്രതിഫലക്കാര്യത്തിലും നടി മുന്നിൽ തന്നെ. കരിയറിൽ തിളങ്ങി നിൽക്കവെ ആണ് സമാന്തയ്ക്ക് പുതിയൊരു പ്രതിസന്ധി വന്നിരിക്കുന്നത്.
അടുത്തിടെയാണ് സമാന്തയ്ക്ക് മയോസിറ്റിസ് എന്ന അപൂർവം രോഗം ബാധിച്ചത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിലാണ് സമാന്ത തനിക്ക് വന്ന മയോസിറ്റിസ് എന്ന അസുഖത്തെക്കുറിച്ച് സംസാരിച്ചത്. ചികിത്സ നടന്നു കൊണ്ടിരിക്കുകയാണെന്നാണ് നടി വ്യക്തമാക്കിയത്.
സിനിമാ ലോകത്തും ആരാധകർക്കിടയിലും ഏറെ ചർച്ചാ വിഷയമായിരിക്കുകയാണ് സംഭവം. അപൂർവമായി ആളുകളിൽ പിടിപെടുന്ന പേശികളെ ബാധിക്കുന്ന രോഗം ആണിത്. ആരോഗ്യത്തിനും ഫിറ്റ്നസിനും പ്രഥമ പരിഗണന നൽകുന്ന സമാന്തയെ അസുഖം ബാധിച്ചത് ആരാധകരെ വിഷമത്തിലാക്കി. ബോളിവുഡിലേക്കുള്ള തന്റെ ചുവട് വെപ്പിനൊരുങ്ങവെ ആണ് സമാന്തയെ രോഗം തളർത്തിയിരിക്കുന്നത്.

എന്നാൽ ഫലപ്രദമായ ചികിത്സയിലൂടെ തന്റെ ആരോഗ്യ നില മെച്ചപ്പെടുത്തി വരികയാണിവർ. നടി സിനിമകളിൽ നിന്ന് പിൻമാറുകയാണെന്ന് അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും താരം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മാത്രമല്ല പുതിയ ചിത്രം ശാകുന്തളത്തിന്റെ പ്രൊമോഷന് സമാന്ത എത്തുകയും ചെയ്തു. ഇപ്പോഴിതാ സിനിമയുടെ ട്രെയ്ലർ ലോഞ്ചിനെത്തിയ സമാന്ത മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്.
വേദിയിൽ സംസാരിക്കെ കരച്ചിലടക്കാൻ നടി പാടു പെട്ടു. സംവിധായകൻ സമാന്തയെ പ്രശംസിച്ച് സംസാരിച്ചപ്പോഴും സമാന്ത കണ്ണീരണിഞ്ഞു. തന്റെ സിനിമാ സ്വപ്നങ്ങൾ ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് സമാന്ത ചടങ്ങിൽ വ്യക്തമാക്കി. 'എത്രയൊക്കെ പ്രതിസന്ധികൾ ഉണ്ടായാലും ഈ ഒരു കാര്യം മാത്രം മാറില്ല. അത്രയും ഞാൻ സിനിമയെ ഇഷ്ടപ്പെടുന്നു. സിനിമ എന്നെയും,' സമാന്ത പറഞ്ഞതിങ്ങനെ.

കൈയിൽ ജപമാലയുമായാണ് സമാന്ത പരിപാടിക്കെത്തിയത്. എന്ത് കൊണ്ടാണ് സമാന്ത കൈയിൽ ജപമാല കരുതിയത് എന്നാണ് പിന്നാലെ വന്ന ചോദ്യങ്ങൾ. നടിയുടെ വിശ്വാസ പ്രകാരം ആണ് ജപമാല കരുതിയതെന്നും പ്രാർത്ഥനയ്ക്കായാണ് ഇത് ഉപയോഗിക്കുന്നതെന്നുമാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ജപമാല വെച്ച് ഒരു ലക്ഷം തവണ നടി നാമം ജപിക്കാറുണ്ടത്രെ. പൊതുവെ വിശ്വാസി ആണ് സമാന്ത.
അസുഖം ബാധിച്ച ശേഷം നടി സ്പരിച്വാലിറ്റിക്ക് വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്. ശാകുന്തളം ആണ് സമാന്തയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. ചിത്രത്തിൽ മലയാളി ആയ ദേവ് മോഹനും പ്രധാന വേഷത്തിലെത്തുന്നു. ശകുന്തള-ദുഷ്യൻ പ്രണയ കഥ ആണ് സിനിമയുടെ പ്രമേയം.
ശാകുന്തളത്തിന് പുറമെ ഖുശി അറേഞ്ച്മെന്റ്സ് ഓഫ് ലൗ, സിതാഡെൽ തുടങ്ങി നിരവധി സിനിമകൾ സമാന്തയുടേതായി പുറത്തിറങ്ങാനുണ്ട്. അസുഖം ഭേദമായി നടി വീണ്ടും സിനിമയിൽ സജീവമാവും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. യശോദ ആണ് സമാന്തയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.
ചിത്രം ബോക്സ് ഓഫീസ് വിജയം ആയിരുന്നു. മലയാളി താരം ഉണ്ണി മുകുന്ദനും സിനിമയിൽ ഒരു പ്രധാന വേഷം ചെയ്തിരുന്നു. ശാകുന്തളം കൂടി ഹിറ്റ് ആയാൽ സമാന്തയുടെ കരിയർ ഗ്രാഫ് ഇനിയും മുകളിലോട്ട് കുതിക്കും എന്നാണ് സിനിമാ ലോകം പറയുന്നത്. തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും തെലുങ്കിലാണ് സമാന്ത കൂടുതൽ സജീവം.
തെലുങ്കിൽ വലിയ ആരാധക വൃന്ദം നടിക്കുണ്ട്. അഞ്ച് കോടിക്കടുത്താണ് ഒരു സിനിമയ്ക്ക് സമാന്ത കൈപറ്റുന്ന പ്രതിഫലം. നയൻതാരയ്ക്ക് തൊട്ട് പിന്നിലാണ് പ്രതിഫലക്കാര്യത്തിൽ സമാന്ത.


Click it and Unblock the Notifications