പാപ്പരാസികളോട് കയർത്ത് സമാന്ത; നടിക്ക് വിമർശനവുമായി സോഷ്യൽ മീഡിയ

By Desk

സമാന്ത റൂത്ത് പ്രഭു സമൂഹ മാധ്യമങ്ങളിൽ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന നടിമാരിൽ ഒരാളാണ്. സിറ്റാഡൽ നായികയുടെ വ്യക്തിജീവിതവും, ആരോഗ്യാവസ്ഥയും എന്നും മാധ്യമങ്ങളുടെയും ഇഷ്ട വിഷയമായിരുന്നു. എന്നാൽ, അതെ അളവിൽ നടിയെ ട്രോളനും സോഷ്യൽ മീഡിയ മടിക്കാറില്ല. അടുത്തിടെ, ജിമ്മിൽ നിന്നും പുറത്തേക്ക് വരുന്ന സാമന്തയുടെ ഒരു വീഡിയോ വൈറലായതോടെ, ഇതേ രീതിയിലുള്ള ട്രോൾ ആക്രമണം നേരിടുകയാണ് നടി. പുറത്തു നിന്നിരുന്ന ഫോട്ടോഗ്രാഫർമാർക്ക് നേരെ സമാന്ത തട്ടിക്കേറിയതാണ് ഇത്തവണ സോഷ്യൽ മീഡിയയെ ചൊടിപ്പിച്ചത്.

പാപ്പരാസിയോട് ചൂടായ സമാന്തയ്ക്ക് വ്യാപക വിമർശനം

സമാന്ത റൂത്ത് പ്രഭു ജിമ്മിൽ നിന്ന് പുറത്തേക്കിറങ്ങുന്ന ഒരു പാപ്പരാസി വീഡിയോ, അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ വിഡിയോയിൽ, ജിമ്മിൽ നിന്നും വളരെ ധൃതിയിൽ പുറത്തിറങ്ങി കാറിലേക്ക് വേഗത്തിൽ നടക്കുന്ന നടിയെയാണ് കാണാനാവുന്നത്. ഗ്രെ നിറത്തിലുള്ള ഒരു ക്രോപ് ടോപ്പും, ബ്രൗൺ നിറത്തിലുള്ള ട്രാക്ക് പാന്റുമണിഞ്ഞ്, മുടി പോണിടെയിൽ ആയി കെട്ടിയാണ് സമാന്ത എത്തിയത്.

Samantha Ruth Prabhu
Photo Credit: Samantha Ruth Prabhu / Instagram

ജിമ്മിൽ നിന്ന് പുറത്തിറങ്ങിയ നടി, പാപ്പരാസികളുടെ ഇടപെടലിൽ അസ്വസ്ഥയായി എന്നത് വിഡിയോയിൽ വ്യക്താമായി കാണാം. ഫോട്ടോഗ്രാഫർമാരെ അവഗണിച്ചു കൊണ്ട് നടന്ന സമാന്ത, ഫോണിൽ ആരോടോ സംസാരിക്കുന്നുമുണ്ടായിരുന്നു. കാർ എത്തിയിട്ടില്ല എന്ന് പറഞ്ഞവരെ അവഗണിച്ചു കൊണ്ട് തിരിച്ചു ജിമ്മിലേക്ക് കയറിയ നടി തിരിച്ചെത്തിയപ്പോൾ, "ഗുഡ് മോർണിംഗ് സാമന്ത മാഡം" എന്ന് ചില പാപ്പരാസികൾ പറയുന്നുണ്ടായിരുന്നു. എന്നാൽ അവരോട്, വളരെ ദേഷ്യത്തിൽ, "സ്റ്റോപ്പ് ഇറ്റ് (ഒന്ന് നിർത്തൂ) ഗയ്‌സ്" എന്നാണ് സമാന്ത മറുപടി പറഞ്ഞത്.

Reddit post  Samantha Ruth Prabhu
Photo Credit: Reddit / Samantha, Instagram

എന്തായാലും, സമാന്ത റൂത്ത് പ്രഭുവിന്റെ ഫോട്ടോഗ്രാഫർമാരോടുള്ള പെരുമാറ്റം സോഷ്യൽ മീഡിയക്ക് ഒട്ടും രസിച്ചിട്ടില്ല. പാപ്പരാസികൾ ജിമ്മിൽ വരുന്നത് ഇഷ്ടമല്ലെങ്കിൽ, നടി തന്റെ പി.ആർ ടീമിനോട് അവരെ ക്ഷണിക്കരുതെന്ന് പറയണം എന്നാണ് റെഡിറ്റ് പ്രേക്ഷകരുടെ അഭിപ്രായം. സാധാരണയായി, താരങ്ങൾ പുറത്തിറങ്ങുമ്പോൾ അവരുടെ മാനേജർമാരോ, പി.ആർ ടീം അംഗങ്ങളോ തന്നെയാണ് അത് പാപ്പരാസികൾ അറിയിക്കാറുള്ളത് എന്നത് പരസ്യമായ രഹസ്യമാണ്. പക്ഷെ പിന്നീട് പാപ്പരാസികൾ മുന്നിലെത്തിയത്, സമാന്ത ചെയ്തത് പോലെ താരങ്ങൾ ഇഷ്ടക്കേട് കാണിക്കുകയും, ചൂടാവുകയും ചെയ്യും. ഇത് അങ്ങേയറ്റം മോശം പ്രവണതയാണെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നു.

എന്നാൽ, സമാന്തയ്ക്ക് സപ്പോർട്ടുമായി എത്തിയ ആരാധകർ, പാപ്പരാസി ഫോട്ടോഗ്രാഫർമാർ ഇപ്പോഴും എത്തുന്നത് ക്ഷണിച്ചിട്ടല്ല എന്നാണ് പറയുന്നത്. ഒപ്പം തന്നെ, വിഡിയോയിൽ സമാന്ത എന്തോ ടെൻഷനിൽ ആണെന്ന് വ്യക്തമാണെന്നും, ആ സമയത്ത് ഔചിത്യമില്ലാത്ത പെരുമാറ്റമാണ് ഫോട്ടോഗ്രാഫർമാരുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്നും നടിയെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാണിച്ചു. നടിയാണെങ്കിലും അവർക്കും സ്വകാര്യത ആവശ്യമാണെന്നും, എല്ലായ്പ്പോഴും ഫോട്ടോയ്ക്ക് പോസ് ചെയ്യാനുള്ള മാനസികാവസ്ഥ ഉണ്ടാവണമെന്നില്ലെന്നും സാമന്തയുടെ ഫാൻസ് കൂട്ടിച്ചേർത്തു.

സാമന്തയുടെ കരിയർ

രണ്ടു വർഷം നീണ്ട ബ്രേക്കിന് ശേഷം, സിനിമയിൽ വീണ്ടും സജീവമാവാൻ ഒരുങ്ങുകയാണ് സമാന്ത റൂത്ത് പ്രഭു. ദി ഫാമിലി മാൻ സീസൺ 2, സിറ്റാഡൽ, എന്നീ സീരീസുകൾക്ക് ശേഷം, രാജ് നിദിമോരുവും കൃഷ്ണ ഡി.കെ.യും ചേർന്ന് സംവിധാനം ചെയ്യുന്ന രക്ത ബ്രഹ്മാണ്ഡ: ദി ബ്ലഡി കിങ്ഡം എന്ന ഹൊറർ സീരിസിലാണ് നടി അടുത്തതായി പ്രത്യക്ഷപ്പെടുക. ആദിത്യ റോയ് കപൂർ, അലി ഫസൽ, വാമിഖ ഗബ്ബി, തുടങ്ങിയവർ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്ന സീരീസ് 2026ൽ പ്രമുഖ ഒ.ടി.ടി. പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്ലിസിൽ റിലീസാകുമെന്ന് ഉറപ്പായി കഴിഞ്ഞു.

More from Filmibeat

Read more about: samantha kushi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X