ഹൃത്വിക്കിനെ പറ്റി ഒരാളെങ്കിലും സത്യസന്ധമായി പ്രതികരിച്ചു, സിനിമ കിട്ടാൻ ഇതൊക്കെ പയറ്റണം; ചർച്ചയായി വീഡിയോ!

സഹനടിയായി തുടങ്ങി മുൻനിര നായികയായി മാറി ഇന്ന് ബോളിവുഡിൽ വരെ തിരക്കുള്ള നായികയായി മാറി കഴിഞ്ഞു സാമന്ത റൂത്ത് പ്രഭു. വിവാഹമോചനത്തിനുശേഷം അടിമുടി മാറിയ നടി ഇന്ന് സാമന്ത 2.0 ആണ്. വേഷം, രൂപം, അഭിനയം, സിനിമ തിരഞ്ഞെടുപ്പ് തുടങ്ങി സ്വഭാവത്തിൽ അടക്കം നടിയിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു. ഇന്ന് സ്ക്രീനിൽ തിളങ്ങുന്നത് ബോൾഡായ സാമന്തയാണ്. എന്നിരുന്നാലും യേ മായു ചേസാവെയിലേയും കത്തിയിലേയും വിണ്ണയ് താണ്ടി വരുവായയിലേയും സാമന്തയെ ഒരു വിഭാ​​ഗം ഇപ്പോഴും സ്നേഹിക്കുന്നുണ്ട്.

നീളൻ മുടിയും മൃദുലമായ സംസാരവും ക്യൂട്ട്നെസ് നിറഞ്ഞ മുഖവുമെല്ലാമായിട്ടാണ് അന്ന് സാമന്ത ആരാധകരെ നേടിയത്. വിവാഹമോചനത്തിനുശേഷം നടി പ്ലാസ്റ്റിക്ക് സർജറി, ബോട്ടോക്സ് തുടങ്ങിയ ചെയ്ത് മുഖത്തിന്റെ സ്വഭാവിക സൗന്ദര്യം തന്നെ നശിപ്പിച്ചുവെന്നാണ് പ്രേക്ഷകർ പറയാറുള്ളത്.

Samantha Ruth Prabhu
Photo Credit: Samantha / instagram

ഇപ്പോഴിതാ സാമന്തയുടെ വർഷങ്ങൾ പഴക്കമുള്ള ഒരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. ഇന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങളായ ചില നടന്മാർക്ക് ലുക്കിന്റെ അടിസ്ഥാനത്തിൽ മാർക്കിടുന്ന സാമന്തയെ വീഡിയോയിൽ കാണാം. മഹേഷ് ബാബുവിനും നാഗ ചൈതന്യയ്ക്കും ലുക്കിന്റെ കാര്യത്തിൽ പത്തിൽ പത്താണ് സാമന്ത നൽകിയത്.

അതേസമയം ഹൃതിക് റോഷന് പത്തിൽ ൽ ഏഴ് മാർക്ക് മാത്രമെ നൽകിയുള്ളു. ഇത് ഞാൻ പറയുമ്പോൾ എല്ലാവരും എന്നെ കൊല്ലും. എങ്കിലും ഞാൻ പറയുകയാണ് എനിക്ക് ഹൃതിക്കിന്റെ ലുക്ക് അത്ര ഇഷ്ടമല്ല എന്നായിരുന്നു നടിയുടെ മറുപടി. രൺബീർ കപൂറിന് എട്ട് മാർക്കും കമീനേക്ക് മുമ്പുള്ള ഷാഹിദ് കപൂറിന് 4 ഉം അതിനുശേഷമുള്ള ഷാഹിദിന് ഒമ്പത് റേറ്റിങുമാണ് നടി നൽകിയത്.

ബോളിവു‍ഡിന്റെ ​ഗ്രീക്ക് ദേവൻ എന്നാണ് ഒരു കാലത്ത് പെൺകുട്ടികളുടെ ഹരമായിരുന്ന ഹൃത്വിക്ക് റോഷൻ അറിയപ്പെടുന്നത്. 2025ലെ ലോക സുന്ദരന്മാരുടെ പട്ടികയിലും അമ്പത്തൊന്നുകാരനായ ഹൃത്വിക്ക് റോഷൻ ഇടം പിടിച്ചിട്ടുണ്ട്. ആദ്യമായാണ് ഹൃത്വിക്ക് റോഷന്റെ ലുക്ക് തനിക്ക് ഇഷ്ടമല്ലെന്ന് ഒരു താരം പരസ്യമായി പറയുന്നത്. അതുകൊണ്ട് തന്നെ നെ​ഗറ്റീവും പോസിറ്റീവുമായ കമന്റുകൾ വീഡിയോയ്ക്ക് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സാമന്തയെ തെറ്റ് പറയാനോ കുറ്റപ്പെടുത്താനോ കഴിയില്ല.

സൗന്ദര്യത്തിന്റെ കാര്യത്തിൽ ആരാധകരുടെ കാഴ്ചപ്പാടുകൾ വ്യത്യസ്തമായിരിക്കും. ഹൃത്വിക്കിന് അതിശയിപ്പിക്കുന്ന ഭം​ഗിയുണ്ടെന്ന് തോന്നിയിട്ടില്ലെന്നായിരുന്നു ഒരു കമന്റ്. ഹൃത്വിക്കിനെ പറ്റി ഒരാളെങ്കിലും സത്യസന്ധമായി പ്രതികരിച്ചു. നടൻ ഓവറേറ്റഡായി പലപ്പോഴും തോന്നിയിട്ടുണ്ട് എന്നിങ്ങനെയാണ് അനുകൂലിച്ച് വന്ന കമന്റുകൾ.

Samantha Ruth Prabhu
Photo Credit: Samantha / instagram

ലോക്കൽ നടിയായ സാമന്തയുടെ സർട്ടിഫിക്കറ്റ് ഹൃത്വിക്കിന് ആവശ്യമില്ല. കഴിഞ്ഞ 25 വർഷമായി അദ്ദേഹത്തെ ഭ്രാന്തമായി ആരാധിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുണ്ട്, ജന്മന കിട്ടിയ രൂപവും സൗന്ദര്യം ഇഷ്ടമല്ലാത്തതുകൊണ്ട് ശസ്ത്രക്രിയകൾ നടത്തിയ വ്യക്തിയല്ലേ സാമന്ത. അതുമായി താരതമ്യപ്പെടുത്തുമ്പോൾ ഹൃത്വിക്കിനുള്ളത് നാച്വറൽ ബ്യൂട്ടിയാണ്, എല്ലാം സഹിക്കാം പക്ഷെ ഷാഹിദിനും രൺബീറിനും ലുക്കിന്റെ കാര്യത്തിൽ കുറഞ്ഞ റേറ്റിങ് നൽകി നാ​ഗചൈതന്യയ്ക്ക് പത്തിൽ പത്ത് കൊടുത്തതിലെ ഔന്നിത്യം മനസിലാകുന്നില്ല,

തെലുങ്ക് നടന്മാരോടൊപ്പം അഭിനയിക്കേണ്ടി വരുമെന്ന് ബോധ്യമുള്ളതുകൊണ്ടാണ് അവർക്കെല്ലാം പത്തിൽ പത്ത് കൊടുത്തത്. അന്ന് പാൻ ഇന്ത്യ എന്ന ആശയം ഇല്ലായിരുന്നു എന്നിങ്ങനെയായിരുന്നു കമന്റുകൾ. തെന്നിന്ത്യയേക്കാൾ സാമന്തയിപ്പോൾ ബോളിവുഡിലാണ് സജീവം.

ശാകുന്തളം, ഖുഷി, ശുഭം തുടങ്ങിയവയാണ് അവസാനം സാമന്ത അഭിനയിച്ച തെലുങ്ക് സിനിമകൾ. സിറ്റാ‍ഡൽ ഹണി ബണ്ണി എന്ന വെബ് സീരിസാണ് അവസാനമായി ബോളിവുഡിൽ സാമന്ത ചെയ്തത്. അഭിനയത്തിന് പുറമെ നിർമ്മാണത്തിലും സജീവമാണ് താരമിപ്പോൾ.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X