മറ്റൊരു ജീവിതം ആരംഭിച്ച് കഴിഞ്ഞു, സാമന്തയുടേത് നല്ല തീരുമാനം, അവശേഷിപ്പുകൾ എന്തിന്?; ദീപികയുടെ പാതയിൽ സാമും?

ഇന്നേറ്റവും കൂടുതൽ ട്രെന്റായി മാറിയിരിക്കുന്ന ഒന്നാണ് ടാറ്റു അതായത് പച്ച കുത്തൽ. സിംഗിൾ ടാറ്റു മുതൽ കപ്പിൾ ടാറ്റു വരെ ഇന്ന് ഏറെ പ്രചാരമായി കഴിഞ്ഞിരിക്കുന്നു. ശരീരത്തിൽ ചെറിയ രീതിയിൽ തുടങ്ങിയ ടാറ്റു ദേഹമാസകലം ചെയ്യുന്നവരും ഇന്നേറെയാണ്. ടാറ്റുവിനോടുള്ള ആരാധന കൂടി ശരീരത്തിൽ പല മാറ്റങ്ങളും വരുത്തുന്നവരും ഇന്ന് വർധിച്ച് വരുന്നതായി കാണാം. പ്രണയിക്കുന്ന വ്യക്തിയുടെ പേര് ശരീരത്തില്‍ ടാറ്റൂ ചെയ്യുന്നതും ഇപ്പോള്‍ സാധാരണ കാര്യമാണ്.

സെലിബ്രിറ്റികളിൽ നല്ലൊരു ശതമാനവും ടാറ്റു പ്രേമികളാണ്. തെന്നിന്ത്യൻ‌ താര സുന്ദരി സാമന്ത റൂത്ത് പ്രഭുവും അക്കൂട്ടത്തിലൊരാളാണ്. നടിയുടെ ശരീരത്തിന്റെ പല ഭാ​ഗങ്ങളിലായി നിരവധി ടാറ്റൂകൾ ഉണ്ട്. അവയിൽ പലതും നടിയുടെ ജീവിതത്തിൽ സംഭവിച്ച പല കാര്യങ്ങളുമായി ബന്ധപ്പെട്ടവയാണ്.‍ സാമന്ത കഴിഞ്ഞ ദിവസം അടുത്തിടെ പകർത്തിയ കുറച്ച് അധികം ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.

Samantha Matching Tattoo

അതിൽ രണ്ട് ചിത്രങ്ങൾ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. റെഡ്ഡിറ്റിൽ ചിത്രം വൈറലും ചർച്ചയുമായി. മുൻ ഭർത്താവ് നാഗ ചൈതന്യയ്ക്കൊപ്പം ചെയ്ത മാച്ചിംഗ് ടാറ്റൂ താരം നീക്കം ചെയ്യാൻ തുടങ്ങുന്നുവെന്നതിന്റെ സൂചനകൾ കാണുന്നുവെന്നതാണ് ആരാധകർ നടിയുടെ പുതിയ ഫോട്ടോകൾ വിലയിരുത്തി പറയുന്നത്. കാരണം ​മുൻ ഭർത്താവിനൊപ്പം സാമന്ത കയ്യിൽ ചെയ്ത മാച്ചിങ് ടാറ്റൂ മാഞ്ഞ് തുടങ്ങി.

പ്രണയത്തിലായിരുന്ന സമയത്താണ് ഇരുവരും കൈത്തണ്ടയിൽ രണ്ട് ആരോയുടെ സിംപൽ ടാറ്റൂ ചെയ്തത്. സാമന്ത പങ്കുവെച്ച പുതിയ ചിത്രത്തിൽ ആ ടാറ്റൂ വളരെ മങ്ങിയതായി കാണപ്പെടുന്നുണ്ട്. അതിന് കാരണം നടി ടാറ്റൂ നീക്കം ചെയ്യാൻ ആരംഭിച്ചതാകാം എന്നാണ് ആരാധകർ കുറിക്കുന്നത്. ഏറെ പ്രിയപ്പെട്ടതും പ്രത്യേകതകൾ നിറഞ്ഞതുമാണ് കയ്യിലെ മാച്ചിങ് ടാറ്റുവെന്ന് മുമ്പൊരിക്കൽ സാമന്ത പറഞ്ഞിരുന്നു.

ക്രിയേറ്റ് യുവർ ഓൺ റിയാലിറ്റി എന്നാണ് ആ ടാറ്റൂ അർത്ഥമാക്കുന്നത്. നാഗ ചൈതന്യയും സാമന്തയും ഏഴ് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷം 2017ൽ ആണ് വിവാഹിതരായത്. 2021 ഒക്ടോബറിൽ ഇരുവരും വേർപിരിഞ്ഞു. സാമന്ത ഒരിക്കൽ ഇൻസ്റ്റാഗ്രാമിൽ തന്റേയും നാ​ഗചൈതന്യയുടേയും കയ്യിലെ മാച്ചിങ് ടാറ്റുവിനെ കുറിച്ച് പങ്കുവെച്ചിരുന്നു. എന്റെ ടാറ്റൂ ക്രിയേറ്റ് യുവർ ഓൺ റിയാലിറ്റി എന്നാണ് അർത്ഥമാക്കുന്നത്. നാ​ഗചൈതന്യയും ഞാനും അത് ഒരുമിച്ച് ചെയ്തതാണ്.

Take a Poll

ഇത് ഞങ്ങൾക്ക് ശരിക്കും പ്രത്യേകതയുള്ളതാണ് എന്നാണ് നടി കുറിച്ചത്. മാച്ചിങ് ടാറ്റുവിന് പുറമെ ശരീരത്തിൽ നാ​ഗചൈതന്യയുടെ പേര് സാമന്ത പച്ച കുത്തിയിരുന്നു. വാരിയെല്ലിന്റെ ഭാഗത്തായി ചായ് എന്നായിരുന്നു സാമന്ത ടാറ്റൂ ചെയ്തിരുന്നത്. പുരുഷന്റെ വാരിയെല്ല് കൊണ്ടാണ് അവന്റെ ജീവിത പങ്കാളിയെ സൃഷ്ടിച്ചത് എന്ന സങ്കല്‍പത്തെ സൂചിപ്പിക്കുന്ന തരത്തിലായിരുന്നു ഈ ടാറ്റൂ.

Samantha Matching Tattoo

ഇതിന്റെ ചിത്രങ്ങള്‍ വിവാഹമോചനത്തിന് മുമ്പ് സാമന്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. വിവാഹമോചനത്തിനുശേഷം നടി അത് നീക്കം ചെയ്തു. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം, ഞാന്‍ ഒളിപ്പിച്ചുവെച്ചിരുന്ന ഏക ടാറ്റൂ ഇപ്പോള്‍ വെളിപ്പെടുത്തുന്നു. എന്റെ ഭര്‍ത്താവായ നാഗചൈതന്യയാണ് എന്റെ ലോകം എന്നാണ് അന്ന് ചിത്രത്തിനൊപ്പം സാമന്ത കുറിച്ചിരുന്നത്. പ്രണയത്തിന്റെ ഓര്‍മയ്ക്കായി രണ്ട് ടാറ്റൂകള്‍ കൂടി സാമന്ത ശരീരത്തില്‍ ചെയ്തിരുന്നു.

കഴുത്തിന് താഴെ പിന്‍ഭാഗത്ത് തന്റെ ആദ്യ ചിത്രമായ യേ മായാ ചെസാവെയുടെ ചുരുക്കപ്പേരായ വൈഎംസി എന്നാണ് സാമന്ത പച്ച കുത്തിയത്. ഈ ചിത്രത്തിലെ നായകനായിരുന്നു നാഗചൈതന്യ. ഇരുവരും തമ്മിലുള്ള പ്രണയത്തിന് തുടക്കമിട്ടതും ഈ സിനിമയായിരുന്നു. നടി ടാറ്റൂ നീക്കം ചെയ്യാൻ ആരംഭിച്ചത് നല്ല തീരുമാനമെന്നാണ് ആരാധകരുടെ പക്ഷം.

നാ​ഗചൈതന്യ മറ്റൊരു ജീവിതം ആരംഭിച്ച് കഴിഞ്ഞു. സാമന്തയുടേത് നല്ല തീരുമാനം. വേദന നിറഞ്ഞ ഓർമകളുടെ അവശേഷിപ്പുകൾ എന്തിന് സൂക്ഷിക്കണമെന്ന തരത്തിലാണ് കമന്റുകൾ. രൺബീർ കപൂറുമായുള്ള പ്രണയം തകർന്നശേഷം ബോളിവുഡ് സുന്ദരി ദീപിക പദുകോണും രൺബീറുമായി ബന്ധപ്പെട്ട ടാറ്റുകൾ നീക്കം ചെയ്തിരുന്നു. അതേ പാതയിലാണിപ്പോൾ സാമന്തയുടേയും സഞ്ചാരം.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X