'പാരമ്പര്യ സ്വത്തല്ല, അധ്വാനിച്ച് സമ്പാദിച്ചത്'; മുൻ ഭർത്താവിന് സമ്മാനങ്ങൾ വാങ്ങി പണം നശിപ്പിച്ചെന്ന് സാമന്ത!
അടുത്തിടെ തെന്നിന്ത്യയിലുണ്ടായ താര വിവാഹമോചനങ്ങളിൽ ഏറ്റവും കൂടുതൽ ഞെട്ടലുണ്ടാക്കിയ ഒരു വേർപിരിയൽ നടി സാമന്ത റൂത്ത് പ്രഭുവിന്റെയും നാഗചൈതന്യ അക്കിനേനിയുടേതുമാണ്. ഏഴ് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷം വിവാഹിതരായ ഇരുവരും വിവാഹ ജീവിതം നാലാം വർഷത്തിലേക്ക് കടന്നപ്പോഴാണ് വേർപിരിയാമെന്ന് തീരുമാനിച്ചത്. അതുവരെ ഏറ്റവും കൂടുതൽ ആരാധകരുണ്ടായ സെലിബ്രിറ്റി കപ്പിളായിരുന്നു സാമന്തയും നാഗചൈതന്യയും.
അത്രയേറെ പ്രണയിച്ച് വിവാഹിതരായവർ പിരിയാൻ തീരുമാനിച്ച വാർത്ത ആരാധകർക്കും ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. ഇരുവരും വിവാഹമോചനം പ്രഖ്യാപിച്ചശേഷമുള്ള ആദ്യത്തെ കുറച്ചുനാൾ ഏറ്റവും കൂടുതൽ വിമർശനം നേരിടേണ്ടി വന്നത് സാമന്തയ്ക്കായിരുന്നു. നടിയുടെ ജീവിതരീതിയും തീരുമാനങ്ങളുമാണ് വിവാഹമോചനത്തിലേക്ക് നാഗചൈതന്യയെ എത്തിച്ചതെന്ന രീതിയിലായിരുന്നു വിമർശമനം.

സാമന്ത അത് വലിയ രീതിയിൽ ബാധിക്കുകയും ചെയ്തിരുന്നു. പിന്നീട് നാഗചൈതന്യ ശോഭിത ധൂലിപാലയുമായി പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചതോടെയാണ് സാമന്തയ്ക്ക് നേരെയുള്ള സൈബർ ആക്രമണങ്ങൾക്ക് ശമനമായത്. നാഗചതൈന്യയുമായുള്ള ദാമ്പത്യ ജീവിതം അവസാനിച്ചശേഷം സിനിമ മാത്രമാണ് നടിയുടെ ലക്ഷ്യം. ബോളിവുഡിൽ വരെ തിരക്കുള്ള താരമാണിപ്പോൾ സാമന്ത റൂത്ത് പ്രഭു.
ആമസോണ്‍ പ്രൈം വീഡിയോയുടെ സിറ്റാഡല്‍ സീരിസിന്‍റെ ഇന്ത്യൻ പതിപ്പായ സിറ്റാഡൽ: ഹണി ബണ്ണിയാണ് സാമന്തയുടേതായി റിലീസ് ചെയ്ത ഏറ്റവും പുതിയ പ്രോജക്ട്. നവംബർ ആറിനാണ് ഈ സീരിസ് പ്രീമിയർ ചെയ്യാന്‍ ആരംഭിച്ചത്. ആദ്യ വാരാന്ത്യത്തിൽ തന്നെ വരുണ്‍ ധവാന്‍, സാമന്ത എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ സീരിസ് ആഗോള വ്യൂവേര്‍സ് ചാര്‍ട്ടില്‍ ഒന്നാമത് എത്തിയെന്നാണ് ആമസോണ്‍ പ്രൈം വീഡിയോ അറിയിച്ചത്.
സീരിസിന്റെ പ്രമോഷൻ പരിപാടികളിലെല്ലാം സാമന്ത സജീവമായിരുന്നു. ഇപ്പോഴിതാ സിറ്റാഡല്‍: ഹണി ബണ്ണി സീരിസിന്റെ പ്രമോഷനിടെ നടന്‍ വരുണ്‍ ധവാനുമായി താരം നടത്തിയ റാപ്പിഡ് ഫയറിന്റെ വീഡിയോയാണ് വൈറലാകുന്നത്. സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട ചില തുറന്ന് പറച്ചിലുകൾ ഈ റാപ്പിഡ് ഫയർ വീഡിയോയിൽ നടി നടത്തി. മുൻ ഭർത്താവ് നാഗചൈതന്യയ്ക്ക് വേണ്ടി ഒരുപാട് പണം പാഴാക്കി കളഞ്ഞിട്ടുണ്ട് താനെന്നാണ് സാമന്ത പറഞ്ഞത്.
ഒരു ഉപയോഗവുമില്ലാത്ത കാര്യത്തിനായി പണം പാഴാക്കി കളഞ്ഞിട്ടുണ്ടോ? എന്തിന് വേണ്ടിയായിരുന്നു അത് എന്നായിരുന്നു വരുൺ സാമന്തയോട് ചോദിച്ചത്. നടി നൽകിയ മറുപടി ഇങ്ങനെയായിരുന്നു. എന്റെ മുന്‍ ഭര്‍ത്താവിന് ചിലവേറിയ സമ്മാനങ്ങള്‍ വാങ്ങിയാണ് ഞാൻ പണം ഏറെയും പാഴാക്കി കളഞ്ഞത് എന്നാണ് സാമന്ത പറഞ്ഞത്.

എത്ര പണമാണ് ചിലവാക്കിയതെന്ന് ചോദിച്ചപ്പോൾ കുറച്ചധികം ചിലവാക്കി എന്നായിരുന്നു നടിയുടെ മറുപടി. വീഡിയോ വൈറലായതോടെ നിരവധി കമന്റുകളും നടിയെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം എത്തി. കൊള്ളാം... നല്ല മറുപടി. നാഗചൈതന്യ ഇത് അർഹിക്കുന്നു, നാഗചചൈന്യ സാമന്തയുടെ വിലയേറിയ സമ്മാനങ്ങൾക്ക് അർഹിക്കുന്നില്ല, പാരമ്പര്യമായി കൈമാറിയ സ്വത്തിൽ നിന്നും സാമന്ത വാങ്ങിക്കൊടുത്തതല്ല.
എല്ലാം അധ്വാനിച്ച് സമ്പാദിച്ചത്. അവര്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പൈസയാണ് പാഴായി പോയത് എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. റിലേഷൻഷിപ്പിൽ ആയിരിക്കുമ്പോൾ സമ്മാനങ്ങൾ കൈമാറുന്നത് സാധാരണമാണെന്നും അത് പറഞ്ഞ് നടക്കേണ്ടതില്ലെന്ന തരത്തിൽ നടിയെ വിമർശിച്ചും ചില കമന്റുകൾ വീഡിയോയ്ക്ക് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
അതേസമയം ഏത് എക്സിനെ കുറിച്ചാണ് നടി പറയുന്നതെന്ന സംശയവും ചിലർക്കുണ്ട്. കാരണം നാഗചൈതന്യയുമായി പ്രണയത്തിലാകും മുമ്പ് സാമന്ത ഏറെക്കാലം സിദ്ധാർത്ഥുമായി പ്രണയത്തിലായിരുന്നു. വിവാഹത്തിനുശേഷം സാമന്ത നാഗചൈതന്യയ്ക്ക് ആഡംബര ബൈക്ക് സമ്മാനിച്ചിരുന്നു. അന്ന് അത് വലിയ വാർത്തയുമായിരുന്നു. ശോഭിതയുമായുള്ള നാഗചൈതന്യയുടെ വിവാഹം ഈ ഡിസംബറിലാണ്. അടുത്തിടെയായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.


Click it and Unblock the Notifications