മൂന്നാം മാസം... ഡിസംബറിൽ കുഞ്ഞ് എത്തും; സാമന്ത അമ്മയാകാൻ ഒരുങ്ങുന്നു?, ബേബി ബംപ് കാണാം; ചർച്ചകൾ!
തെന്നിന്ത്യൻ സൂപ്പർതാരം സമന്ത റൂത്ത് പ്രഭുവിനെക്കുറിച്ചുള്ള ഒരു റിപ്പോർട്ടും വീഡിയോയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. സമന്ത അമ്മയാകാൻ പോകുകയാണെന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെ പുറത്തിറങ്ങിയ സാമന്ത തന്നെ നായികയും നിർമാതാവുമായ മാ ഇന്റി ബംഗാരം എന്ന ചിത്രത്തിന്റെ വിജയാഘോഷ പരിപാടിക്കിടെയുള്ള വീഡിയോയാണ് ഈ ചർച്ചകൾക്ക് തുടക്കമിട്ടത്.
ഭർത്താവ് രാജിനും സിനിമയുടെ അണിയറപ്രവർത്തകർക്കൊപ്പവും കേക്ക് മുറിച്ച് സന്തോഷം പങ്കിടുന്ന നടിയാണ് വൈറൽ വീഡിയോയിലുള്ളത്. വെള്ള നിറത്തിലുള്ള ഫിറ്റഡ് ടി-ഷർട്ടും ഡെനിം ജീൻസും ധരിച്ചാണ് താരം ചടങ്ങിൽ എത്തിയത്. ചടങ്ങിനിടെ കേക്ക് മുറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.

അൽപ്പം ഫിറ്റായ ടി ഷർട്ടാണ് താരം ധരിച്ചത്. എന്നാൽ പതിവിലും വിപരീതമായി നടിയുടെ വയർ വീർത്തിട്ടുണ്ടായിരുന്നു. ഫിറ്റ്നസിന് അത്രയേറെ പ്രധാന്യം നൽകുന്ന താരത്തിന്റെ വയർ അൽപം പുറത്തേക്ക് ഉന്തി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ആരാധകർക്കിടയിൽ ചർച്ചകൾ ആരംഭിച്ചതും ചിലർ നടി ഗർഭിണിയാണെന്നും നടിക്കുള്ളത് ബേബി ബംപാണെന്നും കുറിച്ചത്.
ഇതോടെയാണ് താരം ഗർഭിണിയാണെന്ന വാർത്തകൾ കൂടുതൽ ശക്തമായത്. വൈറലായ വീഡിയോയിൽ സമന്തയുടെ അരികിൽ ഭർത്താവ് രാജ് നിഡിമോരും ഉണ്ടായിരുന്നു. ഷർട്ടും ജീൻസും ധരിച്ച രാജ് ചടങ്ങിൽ സജീവമായി പങ്കെടുത്തു. ഇരുവരും ഒരുമിച്ചുള്ള ദൃശ്യങ്ങൾ ആരാധകർക്കിടയിൽ വലിയ ശ്രദ്ധ നേടി. നടി ഇത് ഗർഭകാലത്തിന്റെ മൂന്നാം മാസത്തിലാണെന്നും ഡിസംബറിൽ താരത്തിന് ആദ്യത്തെ കൺമണി പിറക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
സമന്തയും രാജ് നിഡിമോരും കഴിഞ്ഞ വർഷം ഡിസംബർ ഒന്നിന് തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ വെച്ച് വിവാഹിതരായി. വിവാഹദിനത്തിൽ തന്നെ സമന്ത തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ദി ഫാമിലി മാൻ 2 എന്ന വെബ് സീരീസിന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും അടുത്തതും പ്രണയത്തിലായതും. ആ സീരീസിൽ സമന്ത അവതരിപ്പിച്ച രാജി എന്ന കഥാപാത്രത്തിന് രാജ് നിഡിമോരു നൽകിയ പിന്തുണയും മാർഗനിർദേശവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
തുടർന്ന് വേൾഡ് പിക്കിൽ ബോൾ ലീഗ് മത്സരങ്ങളിൽ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതോടെ പ്രണയവാർത്തകൾ പ്രചരിക്കാൻ തുടങ്ങി. ചെന്നൈ സൂപ്പർ ചാംപ്സ് ടീമിനെ പിന്തുണയ്ക്കാൻ ഇരുവരും ഒരുമിച്ച് എത്തിയിരുന്നു. പിന്നീട് പല അവസരങ്ങളിലും ഒരുമിച്ച് കണ്ടതോടെ ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായി.

ഒടുവിൽ വിവാഹത്തിലേക്ക് എത്തുകയായിരുന്നു. നിരവധി പേരാണ് സാമന്തയ്ക്കും രാജിനും ആശംകൾ നേർന്ന് എത്തുന്നത്. അതേസമയം ഒരു ന്യൂസ് വെബ് സൈറ്റിൽ വന്ന സാമന്തയുടെ പ്രഗ്ൻസി വാർത്ത നടിയുടെ സുഹൃത്തും നടിയുമായ കാജൾ അഗർവാൾ ലൈക്ക് ചെയ്തിരുന്നു. കാജളിനും സത്യം അറിയാവുന്നതുകൊണ്ടാകും ലൈക്ക് ചെയ്തതെന്നും ചില ആരാധകർ കുറിച്ചു.
ആദ്യ ഭർത്താവ് നാഗചൈതന്യയുമായുള്ള ദാമ്പത്യം അവസാനിപ്പിച്ചശേഷം നടി ഏറ്റവും കൂടുതൽ കേട്ട വിമർശനം ഗർഭച്ഛിദ്രം നടത്തി എന്നതായിരുന്നു. ഒരിക്കൽ ഇതിന് എതിരെ താരം ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു. പല തരത്തിലുള്ള ഗോസിപ്പുകൾ കേട്ടുവെങ്കിലും നടിയെ തളർത്തിയത് ഗർഭച്ഛിദ്രം നടത്തിയെന്ന അഭ്യൂഹമായിരുന്നു.
വ്യക്തിപരമായ പ്രതിസന്ധിയിൽ നിങ്ങളുടെ വൈകാരികമായ സംഭാവനകൾ എന്നെ മൂടിക്കളഞ്ഞിരുന്നു. അഗാധമായ സഹാനുഭൂതിയും ഉത്കണ്ഠയും കാണിക്കുന്നതിനും പ്രചരിപ്പിക്കുന്ന തെറ്റായ കിംവദന്തികൾക്കും കഥകൾക്കുമെതിരെ എന്നെ പ്രതിരോധിച്ചതിനും എല്ലാവർക്കും നന്ദി.
എനിക്ക് വേറെ ബന്ധമുണ്ടായിരുന്നെന്നും ഒരിക്കലും കുട്ടികളെ ആഗ്രഹിച്ചിട്ടില്ലെന്നും ഞാൻ ഒരു അവസരവാദിയാണെന്നും എല്ലാം അവർ പറയുന്നു. ഇപ്പോൾ എനിക്ക് ഗർഭച്ഛിദ്രം നടന്നിട്ടുണ്ടെന്നും. ഒരു വിവാഹമോചനം അങ്ങേയറ്റം വേദനാജനകമായ ഒരു പ്രക്രിയയാണ്.
സുഖപ്പെടുത്താൻ എനിക്ക് സമയം എടുക്കാൻ അനുവദിക്കുക. വ്യക്തിപരമായി എനിക്കെതിരെ നിർത്താതെയുള്ള ആക്രമണമാണ്. എന്നാൽ ഞാൻ സത്യം ചെയ്യുന്നു. ഇതോ അല്ലെങ്കിൽ അവർ പറയുന്ന മറ്റെന്തെങ്കിലുമോ എന്നെ തകർക്കാൻ ഞാൻ ഒരിക്കലും അനുവദിക്കില്ല എന്നാണ് അന്ന് നടി പ്രതികരിച്ച് കുറിച്ചത്.


Click it and Unblock the Notifications


