ഒന്നിച്ചഭിനയിച്ച നടന്മാരുമായി പ്രണയത്തിലായി; വൈകാതെ വേര്‍പിരിയേണ്ടി വന്ന തെന്നിന്ത്യന്‍ നടിമാര്‍ ഇവരാണ്
തെന്നിന്ത്യന്‍ സിനിമാലോകത്ത് താരങ്ങള്‍ തമ്മില്‍ വിവാഹിതരാവുകയും വൈകാതെ വേര്‍പിരിയുകയും ചെയ്യുന്നത് സര്‍വ്വ സാധാരണമായി കൊണ്ടിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ സാമന്തയും നാഗചൈതന്യയും വേര്‍പിരിഞ്ഞതാണ് വലിയ ചര്‍ച്ച വിഷയമായത്. ഒരുമിച്ച് അഭിനയിച്ച് തുടങ്ങിയപ്പോള്‍ മുതല്‍ സൗഹൃദത്തിലായവരാണ് സാമന്തയും നാഗയും. വൈകാതെ പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. നാല് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതമാണ് ഇക്കഴിഞ്ഞ മാസത്തില്‍ രണ്ടാളും അവസാനിപ്പിച്ചത്. സാമന്തയെയും നാഗചൈതന്യയെയും പോലെ തെന്നിന്ത്യയില്‍ നിരവധി താരദമ്പതിമാരും ഇതുപോലെ വിവാഹം കഴിച്ച് പെട്ടെന്ന് വേര്‍പിരിഞ്ഞിട്ടുണ്ട്. അത്തരത്തില്‍ ചിലരുടെ വിശേഷങ്ങള്‍ വായിക്കാം...

നടി രാധിക
തമിഴിലിലും തെലുങ്കിലും മലയാളത്തിലും സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുന്ന നടിയാണ് രാധിക. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന കാലത്താണ് രാധിക നടന്‍ പ്രതാപ് പോത്തനുമായി വിവാഹം കഴിക്കുന്നത്. 1985 ല്‍ വിവാഹിതരായ ഇരുവരും ഒരു വര്‍ഷം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിച്ചു. പിന്നാലെ ബ്രിട്ടീഷുകാരനായ റിച്ചാര്‍ഡ് ഹാര്‍ഡിയുമായി രാധിക വിവാഹിതയായി. അതും രണ്ട് വര്‍ഷത്തിനുള്ളില്‍ അവസാനിപ്പിച്ചു. ശേഷം നടന്‍ ശരത് കുമാറിനെയാണ് രാധിക വിവാഹം കഴിച്ചത്. ഒരുമിച്ച് അഭിനയിച്ചപ്പോള്‍ മുതലുള്ള സൗഹൃദത്തിലാണ് ശരത്തുമായി രാധിക വിവാഹിതയായത്.

പുതിയ മുഖം എന്ന സിനിമയില്‍ അഭിനയിച്ചപ്പോഴായിരുന്നു സംവിധായകന്‍ സുരേഷ് ചന്ദ്ര മേനോനും രേവതിയും തമ്മില്‍ അടുപ്പത്തിലാവുന്നത്. സുരേഷ് അഭിനയിച്ചതും ആദ്യമായി സംവിധാനം ചെയ്ത സിനിമയുമായിരുന്നു പുതിയ മുഖം. 1986 ലാണ് രണ്ടാളും വിവാഹിതരാവുന്നത്. ആറ് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ബന്ധം 2002 ല്‍ അവസാനിപ്പിക്കുകയും ചെയ്തു. ഇപ്പോഴും നല്ല സുഹൃത്തുക്കളായി തുടരുകയാണ് താരങ്ങള്‍.

മലയാള സിനിമയിലൂടെ കരിയര്‍ തുടങ്ങി പിന്നീട് തെന്നിന്ത്യയിലൊട്ടാകെ നിറസാന്നിധ്യമായി മാറിയ നടിയാണ് രോഹിണി. കക്ക എന്ന മലയാള ചിത്രത്തില്‍ നായികയായി അഭിനയിച്ച് കൊണ്ടാണ് രോഹിണി അഭിനയ രംഗത്തേക്ക് എത്തുന്നത്. ആദ്യ സിനിമയില്‍ നായകനായത് രഘുവരന്‍ ആയിരുന്നു. ആ സൗഹൃദം പിന്നീട് പ്രണയമായതോടെ ഇരുവരും വിവാഹം കഴിച്ചു. ഒരു മകനും ജനിച്ചു. മകന്‍ റിഷിവരന് ആറ് വയസ് ആയപ്പോള്‍ രണ്ടാളും വേര്‍പിരിയുകയായിരുന്നു. പില്‍ക്കാലത്ത് രഘുവരന്‍ അന്തരിച്ചെങ്കിലും ബന്ധം വേര്‍പിരിയാനുണ്ടായ കാരണത്തെ കുറിച്ച് നടി തുറന്ന് പറഞ്ഞിരുന്നു.
Recommended Video

മറ്റ് നടിമാരുടെ വിവാഹബന്ധങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ക്കെല്ലാം കാരണമായത് സാമന്ത-നാഗചൈതന്യ വേര്‍പിരിയലായിരുന്നു. 2010 'യെ മായ ചെസാവേ' എന്ന സിനിമയിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. 2017 ല്‍ രണ്ടാളും വിവാഹിതരായി. നാല് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതമാണ് ഇപ്പോള്‍ അവസാനിപ്പിച്ചിരിക്കുന്നത്. പതിനൊന്ന് വര്‍ഷത്തോളം നീണ്ട സൗഹൃദം ഇനിയും കാത്തു സൂക്ഷിക്കുമെന്ന് രണ്ടാളും അറിയിച്ചിരുന്നു. എന്തായാലും വേര്‍പിരിയാന്‍ തീരുമാനിച്ചത് വലിയ വേദനയുണ്ടാക്കിയെന്ന് സാമന്ത തന്നെ അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











