വിശ്വസ്തനും സ്നേഹനിധിയായുമായ പങ്കാളി, ഗർഭധാരണം, സാമ്പത്തിക സ്ഥിരത; സാമിന്റെ രാശിഫലത്തിൽ പറഞ്ഞത് സംഭവിക്കുന്നു
2021ൽ നാഗചൈതന്യയുമായുള്ള ദാമ്പത്യം അവസാനിപ്പിച്ചശേഷം പിന്നീടുള്ള കുറച്ച് കാലം സാമന്തയ്ക്ക് വേദന നിറഞ്ഞതായിരുന്നു. വിവാഹമോചനത്തിന് കാരണക്കാരി നടിയാണെന്നത് അടക്കം കേട്ട് കേൾവി പോലുമില്ലാത്ത പല ആരോപണങ്ങളും സാമന്തയ്ക്ക് നേരെ ഉയർന്നു. ഒപ്പം പരിധിവിട്ടുള്ള സൈബർ ആക്രമണവും മയോസൈറ്റിസ് രോഗം മൂലമുള്ള ബുദ്ധിമുട്ടുകളും. നാഗചൈതന്യയും ശോഭിത ധൂലിപാലയും പ്രണയത്തിലാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നശേഷമാണ് സാമന്തയ്ക്ക് നേരെയുള്ള സോഷ്യൽമീഡിയ ബുള്ളിയിങിൽ കുറവുണ്ടായത്.
വിവാഹ ജീവിതം തകർന്നശേഷം ഫീനിക്സ് പക്ഷിയെപോലെ ഒരു ഉയർത്തെഴുന്നേൽപ്പായിരുന്നു. ബോളിവുഡിൽ അടക്കം അരങ്ങേറി. കരിയർ വീണ്ടും ശോഭിക്കാൻ വേണ്ടതെല്ലാം സാമന്ത ചെയ്തു. അതിന്റെ ഭാഗമായിരുന്നു പുഷ്പയിലെ ഐറ്റം സോങ് പോലും.

ഐറ്റം ഡാൻസിൽ പെർഫോം ചെയ്തതിന്റെ പേരിലും വിമർശനം കേൾക്കേണ്ടി വന്നിരുന്നു. എന്നാൽ പുഷ്പയ്ക്കുശേഷം ഏറ്റവും വിലപിടിപ്പുള്ള തെന്നിന്ത്യൻ നടിയായി താരം മാറി. നല്ലൊരു കുടുംബജീവിതം സാമന്തയുടെ ആഗ്രഹമായിരുന്നു. ഏഴ് വർഷത്തോളം പ്രണയിച്ചശേഷമാണ് നാഗചൈതന്യയും സാമന്തയും വിവാഹിതരായത്. പക്ഷെ പ്രതീക്ഷിച്ചതുപോലൊരു ദാമ്പത്യമായിരുന്നില്ല സാമന്തയ്ക്ക് ലഭിച്ചത്.
എന്നാൽ ഇപ്പോൾ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിലൂടെയാണ് നടി കടന്നുപോകുന്നത്. തന്നെ മനസിലാക്കുന്ന വിശ്വസ്ഥനായ പങ്കാളിയെ നടിക്ക് ലഭിച്ചു. രാജ് നിദിമോരുവുമായുള്ള നടിയുടെ വിവാഹം ഇന്ന് രാവിലെ കോയമ്പത്തൂരിൽ വെച്ചാണ് നടന്നത്. ഇന്റിമേറ്റ് വെഡ്ഡിങ് ആയിരുന്നതുകൊണ്ട് തന്നെ പങ്കെടുത്തത് മുപ്പതോളം പേർ മാത്രം.
2024 മുതലാണ് രാജുമായുള്ള സാമന്തയുടെ ബന്ധം ചർച്ചയാകുന്നത്. എന്നാൽ ഒരു റൂമറുകളോടും താരം പ്രതികരിച്ചിരുന്നില്ല. പക്ഷെ താൻ ആഗ്രഹിച്ചതുപോലൊരു പങ്കാളിയെ കിട്ടിയെന്നും വിവാഹം 2025ൽ ഉണ്ടാകുമെന്നും നടി നേരത്തെ തന്നെ ആരാധകർക്ക് സൂചന നൽകിയിരുന്നു. 2025ലെ രാശി ഫലം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചുകൊണ്ടായിരുന്നു നടി സൂചന നൽകിയത്. ഇടവരാശിയില്‍ ജനിച്ചവര്‍ക്ക് 2025ല്‍ പ്രതീക്ഷിക്കുന്നത്... വളരെ തിരക്കുള്ള വര്‍ഷമാണിത്.
സാമ്പത്തിക സ്ഥിരത വർധിക്കും. ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കും. വിശ്വസ്തനും സ്നേഹനിധിയായുമായ പങ്കാളി. മികച്ച മാനസിക ശാരീരിക ആരോഗ്യം. ഗർഭധാരണം... എന്നിവയ്ക്ക് സാധ്യതയുണ്ട് എന്നായിരുന്നു സാമന്ത പങ്കുവെച്ച സ്റ്റോറിയിൽ ഉണ്ടായിരുന്നത്. നടിയും ഇടവരാശിയിലാണ് ജനിച്ചത്. ആമേൻ എന്ന് ക്യാപ്ഷൻ നൽകിയാണ് നടി സ്റ്റോറി പങ്കിട്ടത്.

രാശിഫലത്തിൽ പറഞ്ഞതെല്ലാം ഭൂരിഭാഗവും സംഭവിച്ചു. കോടികളാണ് ഓരോ മാസവും നടി സമ്പാദിക്കുന്നത്. ഇപ്പോഴിതാ മനസിൽ ആഗ്രഹിച്ചതുപോലൊരു പങ്കാളിയെ ലഭിച്ചു. ഇനിയൊരു കുഞ്ഞ് എന്ന സ്വപ്നമായിരിക്കും നടിയിൽ അവശേഷിക്കുന്നത്. തിരുപ്പതി സ്വദേശിയായ രാജ് നിദിമോരു എസ്‌വിയു എഞ്ചിനീയറിങ് കോളേജിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്. പിന്നീട് അമേരിക്കയിലേക്ക് താമസം മാറി. ടെക്കി ലൈഫ് ഉപേക്ഷിച്ചാണ് സിനിമയിലേക്ക് എത്തിയത്.
ഡികെയോടൊപ്പം ചേർന്ന് 99, ഷോർ ഇൻ ദി സിറ്റി, സിനിമാ ബണ്ടി, അൺപോസ്ഡ് തുടങ്ങിയ ചിത്രങ്ങളിലും ദി ഫാമിലി മാൻ, ഫാർസി, സിറ്റാഡൽ: ഹണി ബണ്ണി തുടങ്ങിയ വിജയകരമായ സീരിസുകളിലും പ്രവർത്തിച്ചു. രാജ് നിദിമോരുവിന്റെ ആദ്യ വിവാഹം ശ്യാമാലി ഡേയുമായിട്ടായിരുന്നു. 2022ൽ ഇരുവരും വേർപിരിഞ്ഞു. ആദ്യ വിവാഹത്തിൽ രാജിന് ഒരു കുഞ്ഞുള്ളതായും പറയപ്പെടുന്നു.
ആദ്യ വിവാഹ ജീവിതം തകർന്നശേഷം സാമന്ത തന്റെ വ്യക്തിജീവിതത്തിൽ പെട്ടെന്ന് തീരുമാനങ്ങൾ എടുക്കും വിവാഹിതയാകും എന്നൊന്നും പ്രേക്ഷകർ കരുതിയിരുന്നില്ല. രാജുമായുള്ള നടിയുടെ പ്രണയത്തിന്റെ റൂമറുകൾ പ്രചരിച്ചപ്പോൾ തന്നെ ആരാധകർക്കിടയിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടായത്. വേർപിരിയൽ ഒറ്റരാത്രികൊണ്ട് എടുത്ത തീരുമാനമല്ലെന്നും ദീർഘകാലത്തെ ആലോചനകൾക്ക് ശേഷം എടുത്ത തീരുമാനമാണെന്നുമാണ് ഒരിക്കൽ നാഗചൈതന്യ പറഞ്ഞത്.


Click it and Unblock the Notifications











