twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'വിവാഹമോചനം ​ദോഷത്തേക്കാൾ ഏറെ ​ഗുണമായി'; പ്രതിഫലം വീണ്ടും കുത്തനെ ഉയർത്തി സാമന്ത!

    |

    ചിലരുടെ ജീവിതത്തിൽ നിരവധി ടേണിങ് പോയിന്റുകൾ സംഭവിക്കാറുണ്ട്. അത്തരത്തിൽ സാമന്തയുടെ ജീവിതത്തിൽ പല മാറ്റങ്ങളും കൊണ്ടുവന്നത് ഫാമിലി മാൻ 2 വെബ് സീരിസായിരുന്നു. ബോളിവുഡിൽ ഇതുവരെ ഇറങ്ങിയ വെബ് സീരിസുകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട വെബ് സീരിസ് കൂടിയായിരുന്നു ഫാമിലി മാൻ 2. മനോജ് ബാജ്പേയ് നായകനായ സീരിസിൽ സാമന്ത രാജി എന്ന കഥപാത്രത്തെയാണ് അവതരിപ്പിച്ചത്. വെബ് സീരിസ് വലിയ വിജയമായതോടെ സാമന്തയും പാൻ ഇന്ത്യൻ താരമായി വളർന്നു. കഴിഞ്ഞ ദിവസമാണ് സിനിമയിൽ എത്തിയതിന്റെ പന്ത്രണ്ട് വർഷങ്ങൾ സാമന്ത ആഘോഷിച്ചത്.

    'കോഹ്ലിയുടെ സ്വഭാവം മാറിയിട്ടില്ല, പക്ഷെ അവൻ ഭാര്യയുടെ മുമ്പിൽ മാത്രം നല്ല കുട്ടി ചമയുകയാണ്'; പ്രദീപ് സാംഗ്വാൻ'കോഹ്ലിയുടെ സ്വഭാവം മാറിയിട്ടില്ല, പക്ഷെ അവൻ ഭാര്യയുടെ മുമ്പിൽ മാത്രം നല്ല കുട്ടി ചമയുകയാണ്'; പ്രദീപ് സാംഗ്വാൻ

    2010ൽ ഗൗതം മേനോൻ സംവിധാനം ചെയ്ത വിണ്ണൈ താണ്ടി വരുവായയുടെ തെലുങ്ക് പതിപ്പായ യേ മായ ചേസവയിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് സാമന്ത അഭിയന ജീവിതത്തിലേക്ക് കടക്കുന്നത്. വിണ്ണൈ താണ്ടി വരുവായയിൽ അതിഥി വേഷത്തിലും സാമന്ത അഭിനിയിച്ചിരുന്നു. 2010 ഫെബ്രുവരി 26നായിരുന്നു രണ്ട് സിനിമകളും റിലീസ് ചെയ്തത്. 12 വർഷം നീണ്ട സിനിമാ ജീവിതത്തിൽ അമ്പതോളം ചിത്രങ്ങളിൽ സമാന്ത അഭിനയിച്ചിട്ടുണ്ട്. കൂടുതലും തെലുങ്ക്, തമിഴ് സിനിമകളിൽ അഭിനയിച്ച താരം തെന്നിന്ത്യൻ ഏറ്റവുമധികം താരമൂല്യമുള്ള നടിമാരിൽ ഒരാളാണ്.

    'സിദ്ദിഖിന്റെ മകൻ വിവാഹിതനാകുന്നു, ഷഹീനിന് ജീവിതസഖിയാകുന്നത് അമ‍ൃത'; എൻ​ഗേജ്മെന്റ് ചിത്രങ്ങൾ കാണാം!'സിദ്ദിഖിന്റെ മകൻ വിവാഹിതനാകുന്നു, ഷഹീനിന് ജീവിതസഖിയാകുന്നത് അമ‍ൃത'; എൻ​ഗേജ്മെന്റ് ചിത്രങ്ങൾ കാണാം!

    പന്ത്രണ്ട് വർഷത്തെ സിനിമാ ജീവിതം

    പന്ത്രണ്ട് വർഷത്തെ സിനിമാ ജീവിതത്തെ കുറിച്ച് സാമന്ത കുറിച്ചത് ഇങ്ങനെയാണ്... 'രാവിലെ എഴുന്നേറ്റപ്പോഴാണ് ഞാൻ സിനിമയിൽ എത്തിയിട്ട് പന്ത്രണ്ട് വർഷം പൂർത്തിയായെന്ന കാര്യം ഓർക്കുന്നത്. ലൈറ്റുകൾ, ക്യാമറ, ആക്ഷൻ, സമാനതകളില്ലാത്ത നിമിഷങ്ങൾ എന്നിവയെ ചുറ്റിപ്പറ്റിയുള്ള ഓർമകളുടെ 12 വർഷമാണ് പൂർത്തിയായത്. ഈ അനുഗൃഹീത യാത്രയും ലോകത്തിലെ ഏറ്റവും മികച്ച, വിശ്വസ്തരായ ആരാധകരെയും നേടിയതിന് ഞാൻ നന്ദിയുള്ളവളാണ്... സിനിമയുമായുള്ള എന്റെ പ്രണയകഥ ഒരിക്കലും അവസാനിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു' സാമന്ത കുറിച്ചു. വിജയ് സേതുപതിക്കും നയൻതാരയ്ക്കുമൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കാതുവാക്കിലെ രണ്ട് കാതൽ ആണ് സമാന്തയുടേതായി പുറത്തുവരാനിരിക്കുന്ന ചിത്രം.

    വിവാഹമോചനത്തിന് ശേഷം പ്രതിഫലം കുത്തനെ ഉയർത്തി

    വിഘ്നേഷ് ശിവൻ രചനയും സംവിധാനവും നിർവഹിക്കുന്ന ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തിലെ കമിതാക്കളായാണ് മൂവരും അഭിനയിക്കുന്നത്. റാംബോ എന്ന വേഷത്തിൽ വിജയ് സേതുപതി എത്തുമ്പോൾ കൺമണിയായി നയൻതാരയും ഖദീജയായി സമാന്തയും എത്തുന്നു. സെവൻ സ്ക്രീൻ സ്റ്റുഡിയോസുമായി ചേർന്ന് റൗഡി പിക്ചേഴ്സിൻറെ ബാനറിൽ നയൻതാരയും വിഘ്‍നേഷ് ശിവനും തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഏപ്രിൽ 28ന് സിനിമ റിലീസ് ചെയ്യും. അതേസമയം ഒരോ സിനിമ കഴിയുന്തോറും പ്രതിഫലം സാമന്ത കുത്തനെ ഉയർത്തുകയാണ് എന്നാണ് സിനിമാ മേഖലയിൽ നിന്നും വരുന്ന റിപ്പോർട്ട്. സംവിധായകരായ ഹരി-ഹരീഷ്‌ ചേർന്ന് സംവിധാനം ചെയ്യുന്ന യശോദ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിന് മൂന്ന് കോടി രൂപയാണ് സാമന്ത പ്രതിഫലമായി ചോദിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. സാമന്തയ്ക്ക് പുറമേ ഉണ്ണിമുകുന്ദനും വരലക്ഷ്മി ശരത്കുമാറും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളാവുന്നുണ്ട്.

    Recommended Video

    സാമന്ത ഹാപ്പിയെങ്കിൽ താനും ഹാപ്പിയെന്ന് നാഗ ചൈന്യ | FilmiBeat Malayalam
    നായിക വേഷം ചെയ്യാൻ വാങ്ങുന്നത് മൂന്ന് കോടി

    അല്ലു അർജുൻ സിനിമയായ പുഷ്പയിൽ ഐറ്റം ഡാൻസ് ചെയ്യുന്നതിന് വേണ്ടി മാത്രം സാമന്ത ഒന്നര കോടി രൂപ പ്രതിഫലം കൈപ്പറ്റിയതായി റിപ്പോർട്ടുണ്ടായിരുന്നു. മൂന്ന് മിനിറ്റ് മാത്രം ദൈർഘ്യം വരുന്ന പാട്ടായിരുന്നു അത്. സാമന്ത നായികാ വേഷം ചെയ്യാൻ പ്രതിഫലം ഉർത്തിയതോടെ വിവാഹമോചനത്തിന് ശേഷം സാമന്ത സിനിമയിൽ കൂടുതൽ ശോഭിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ഫാമിലി മാൻ 2വിന് ശേഷം സാമന്തയ്ക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. തുടരെ തുടരെ സിനിമകളാണ് സാമന്തയെ തേടി എത്തുന്നത്. രുദ്രമാദേവിയുടെ സംവിധായകൻ ഗുണശേഖർ സംവിധാനം ചെയ്യുന്ന ശാകുന്തളമാണ് സമാന്തയുടെ പുറത്തിറങ്ങാൻ ഒരുങ്ങുന്ന മറ്റൊരു ചിത്രം. കാളിദാസൻറെ രചനയിലെ ഇതിഹാസ പ്രണയകഥ പറയുന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തെത്തിയിരുന്നു. തെലുങ്കിന് പുറമെ മലയാളം, കന്നഡ, ഹിന്ദി, തമിഴ് ഉൾപ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. ദേവ് മോഹനാണ് ചിത്രത്തിൽ ദുഷ്യന്തനായി എത്തുക.

    Read more about: samantha
    English summary
    Samantha's Remuneration In Yashoda Is 10 Percent Of Total Budget Of The Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X