ചുംബിക്കുമ്പോള്‍ പോലും ഞങ്ങള്‍ക്കിടയിലുണ്ടാവും! നാഗചൈതന്യയുടെ 'ആദ്യഭാര്യ'യെക്കുറിച്ച് സാമന്ത!

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് സാമന്തയും നാഗചൈതന്യയും. പ്രണയിച്ച് വിവാഹിതരായ ഈ ദമ്പതികള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിവാഹ ശേഷം സാമന്ത അഭിനയിക്കുമോയെന്ന തരത്തില്‍ ആരാധകര്‍ക്ക് സംശയമുണ്ടായിരുന്നു. എന്നാല്‍ വിവാഹ ശേഷവും പഴയത് പോലെ അഭിനയത്തില്‍ സജീവമാണ് താരം. ഇതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്. വിവാഹത്തിന് ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും ഇവരെത്താറുണ്ട്.

സാമന്ത സിനിമയില്‍ നിന്നും ഇടവേളയെടുത്തേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. കുഞ്ഞതിഥിയെ വരവേല്‍ക്കാനൊരുങ്ങുകയാണ് ഇരുവരുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. താന്‍ പോലുമറിയാതെയാണ് ഇത്തരത്തിലുള്ള കുപ്രചാരണങ്ങള്‍ പുറത്തുവരുന്നതെന്നായിരുന്നു സാമന്ത പറഞ്ഞത്. ഫീറ്റ് അപ്പ് വിത്ത് സ്റ്റാര്‍സിന്‍രെ കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ അതിഥിയായി പങ്കെടുക്കാനെത്തിയത് സാമന്തയായിരുന്നു. അതിനിടയിലാണ് നാഗചൈതന്യയെക്കുറിച്ചും വിവാഹ ശേഷമുള്ള ജീവിതത്തെക്കുറിച്ചുമൊക്കെ താരം തുറന്നുപറഞ്ഞത്.

സിനിമയില്‍ സജീവം

വിവാഹത്തോടെ പല താരങ്ങളും സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന പതിവാണ് കണ്ടുവരുന്നത്. കുടുംബ കാര്യങ്ങളുമായി മുന്നേറുന്നതിനിടയില്‍ അഭിനയത്തോട് വിടപറയുകയാണ് പലരും. പ്രിയപ്പെട്ട അഭിനേത്രികള്‍ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നുവെന്നറിയുമ്പോള്‍ ആരാധകരും ആദ്യം ചോദിക്കുന്നതും ഇതേക്കുറിച്ചാണ്. സാമന്തയും നാഗചൈതന്യയും വിവാഹിതരാവുകയാമെന്നറിഞ്ഞപ്പോഴും താരം സിനിമയില്‍ തുടരുമോയെന്നായിരുന്നു ആരാധകരുടെ ചോദ്യം. വിവാഹത്തിന് ശേഷവും താരം സിനിമയില്‍ സജീവമാണ്. വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളാണ് താരത്തെ ആകര്‍ഷിക്കുന്നത്.

ബെഡ്‌റൂമിലെ മാറ്റം

തെലുങ്ക് പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നായ ഹീറ്റ് അപ്പ് വിത്ത് സ്റ്റാര്‍സില്‍ പങ്കെടുക്കാനായി സാമന്തയും എത്തിയത്. സിനിമാജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് മാത്രമല്ല സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ചും അവതാരക താരത്തോട് ചോദിച്ചിരുന്നു. തന്റെ പ്രണയ ജീവിതത്തെക്കുറിച്ച് പറയാനായിരുന്നു ആദ്യം അവതാരക ആവശ്യപ്പെട്ടത്. എന്നാല്‍ ആ ചോദ്യത്തിന് കനത്ത നിശബ്ദതയായിരുന്നു സാമന്തയുടെ മറുപടി. ഇതിന് പിന്നാലെയായാണ് അടുത്ത ചോദ്യം ഉന്നയിച്ചത്.

നാഗചൈതന്യയുടെ 'ആദ്യഭാര്യ'

വിവാഹത്തിന് ശേഷം നിങ്ങളുടെ ബെഡ്‌റൂമില്‍ വന്ന മൂന്ന് മാറ്റങ്ങളെക്കുറിച്ചും അവതാരക ചോദിച്ചിരുന്നു. മൂന്ന് മാറിയ കാര്യങ്ങളെക്കുറിച്ചുള്ള ആലോചനയിലായിരുന്നു താരം. നിങ്ങള്‍ ലിവ് ഇന്‍ റിലേഷനിലായിരുന്ന കാര്യത്തെക്കുറിച്ച് തനിക്കറിയാമെന്നും ഇക്കാര്യത്തെക്കുറിച്ച് സത്യം പറയണമെന്നും അവതാരക പറഞ്ഞിരുന്നു. നാഗചൈതന്യയുടെ ആദ്യഭാര്യയാണ് തലയണയെന്നും ചുംബിക്കുമ്പോള്‍ പോലും തങ്ങള്‍ക്കിടയില്‍ ഇതുണ്ടാവുമെന്നും താരം പറഞ്ഞിരുന്നു.

 പ്രണയിച്ച് വിവാഹിതരായവര്‍

രഹസ്യമായി കൊണ്ടു നടന്നിരുന്ന പ്രണയം വീട്ടില്‍ അവതരിപ്പിക്കാന്‍ ഇട വന്ന സാഹചര്യത്തെക്കുറിച്ച് നേരത്തെ നാഗചൈതന്യ തുറന്നുപറഞ്ഞിരുന്നു. യെ മായ ചേസാവെ എന്ന ചിത്രത്തിലാണ് സാമന്തയും നാഗചൈതന്യയും ആദ്യമായി ഒരുമിക്കുന്നത്. 2009 ലായിരുന്നു ഈ സിനിമ റിലീസ് ചെയ്തത്. ഈ ചിത്രത്തില്‍ അഭിനയിച്ചതോടെ ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറി. പിന്നീട് ആ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. വീട്ടുകാരോട് പോലും പ്രണയത്തെക്കുറിച്ച് പറയാതെ രഹസ്യമായി കൊണ്ടുനടക്കുകയായിരുന്നു നാഗചൈതന്യ. പ്രണയം വീട്ടില്‍ തുറന്നു പറഞ്ഞില്ലെങ്കില്‍ രാഖി കെട്ടി സഹോദരനാക്കുമെന്ന സാമന്തയുടെ ഭീഷണി കൃത്യമായി ഏറ്റിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X