നടിമാർ വിവാഹത്തിന് തയ്യാറാകുന്നില്ല!! കാരണം സിനിമയിലെ ആ പ്രവണത, രഹസ്യം പരസ്യമാക്കി നടി സാമന്ത
സമര്‍ഥയായ ഒരു നടിക്ക് വിവാഹം കഴിഞ്ഞാല്‍ നായികയായി അഭിനയിക്കാനുള്ള അര്‍ഹതയില്ലാതെ വരുമോ
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള ഒരു നടിയാണ് സമാനത്. തമിഴിലും തെലുങ്കിലുമായി കൗനിറയെ ചിത്രങ്ങളാണ് താരത്തിന് ഉള്ളത്. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ തെന്നിന്ത്യൻ സിനിമയുടെ പ്രധാന ഭാഗമാകാൻ ഈ നടിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. തമിഴിലേയും തെലുങ്കിലേയും പ്രമുഖ താരങ്ങളോടൊപ്പം ഇതിനോടകം തന്നെ അഭിനയിക്കാനുള്ള അവസരവും ഇതോടകം തന്നെ സമാന്തയെ നേടിയെത്തിയിട്ടുമുണ്ട്.
സിനിമയിൽ ജ്വലിച്ചു നിൽക്കുന്ന സമയത്തായിരുന്നു സമാന്തയുടെ വിവാഹം. സാധാരണഗതിയിൽ ഇതിനു വിപരീതമാണ് നടിമാർ ചെയ്യുന്നത്. സിനിയ്ക്ക് വേണ്ടി വിവാഹ ജീവിതം വരെ മാറ്റി നിർത്തുന്നവരുണ്ട്. കൂടാതെ വിവഹം കഴിഞ്ഞാൽ സിനിമയിൽ നിന്ന് അപ്രത്യക്ഷരാകുന്നവരുമുണ്ട്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമാണ് സാമന്ത. ഇപ്പോൾ എന്തിനായിരുന്നു വിവാഹം എന്നാണ് നടിയോട് എല്ലാവരും ചോദിക്കുന്നത്. എന്തുകൊണ്ടാണ് നടിമാർ വിവാഹത്തിനെ ഭയക്കുന്നത്. ഇതിനുള്ള മറുപടി സാമന്ത തന്നെ തുറന്ന പറഞ്ഞിരിക്കുകയാണ് . ഒരു മധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.

വിവാഹം കഴിഞ്ഞാൽ കഥാപാത്രം മാറും
ഒരു നടി മൂപ്പതാം വയസ്സിലാണ് വിവാഹം കഴിക്കുന്നതെങ്കിൽ ആ വയസ്സിൽ തന്നെ അമ്മയോ അമ്മായിയായോ അഭിനയിക്കേണ്ട അവസ്ഥയാണ് വരുന്നത്. മികച്ച ഒരു നടിയ്ക്ക് വിവാഹ ശേഷം നായികയായി അഭിനയിക്കാനുള്ള അർഹതയില്ലാതെ വരുമേ? എന്നും നടി ചോദിക്കുന്നുണ്ട്. ഈ ഒരു പ്രശ്നം മൂലം നിരവധി താരങ്ങളാണ് ഇപ്പോഴും വിവാഹിതയാകാതെ ജീവിക്കുന്നത് . നടന്മാർ വിവാഹ കഴിച്ചാലും ഇല്ലെങ്കിലും അവർ നടന്മാർ തന്നെയാണ്. അതിനു ഉദാഹരണമാണ് ബോളിവുഡിലെ അമിതാഭ് ബച്ചനും ഋഷി കപൂറുമൊക്കെ. ഈയൊരു സംമ്പ്രദായമാണ് മാറേണ്ടത്.

എന്റെ വിജയം മാറ്റത്തിന് തുടക്കം
എനിയ്ക്ക് കിട്ടയ വിജയം ഒരു മാറ്റത്തിന് തുടക്കമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എങ്കിൽ തന്നെ ഞാൻ ഈ വിജയം കൊണ്ട് തൃപ്തയല്ല. ഭാവിയിൽ ഒരു 10 ഹിറ്റ് ചിത്രങ്ങളെങ്കിലും തനിയ്ക്ക് സംഭാവന ചെയ്യണമെന്നാണ് ആഗ്രഹം. അമ്മയായാലും ഞാൻ ഈ സിനിമയിൽ തന്നെ ഉണ്ടാകും. നടിയെന്ന നിലയിൽ തനിയ്ക്ക് മാർക്കറ്റ് ഉണ്ടാകുമോ എന്നതിൽ ആശങ്കയുണ്ടാകില്ല. സിനിമയിൽ തന്നെ എന്തെങ്കിലും ചെയ്യണം. സിനിമയല്ലാതെ തനിയ്ക്ക് മറ്റൊരു തൊഴിലും തനിയ്ക്ക് അറിയില്ലെന്നും താര പറഞ്ഞു.

വിവാഹ ശേഷം ചുംബിച്ചാൽ
വിവാഹ ശേഷം ചുംബന രംഗങ്ങളിൽ അഭിനയിക്കുന്നതിനെ കുറിച്ച് പലരും തന്നോട് ചോദിച്ചിരുന്നു. കല്യാണത്തിനു മുൻപ് ചുംബിച്ചപ്പോൾ ആർക്കും കുഴപ്പമില്ലായിരുന്നു. ഞാനൊരു നടിയാണ്. എന്നെ നടിയായി മാത്രം കാണുക. വിവാഹിതയായ നടിയാണോ എന്നൊക്കെ കഥാപാത്രത്തെ ബാധിക്കാത്ത വിഷയങ്ങളാണ്. എനിയ്ക്ക് മുൻപും എന്റേതായ പരിമിധികളുണ്ട്. അത് ലംഘിക്കാറില്ല.

നേരത്തെ വിവാഹം കഴിച്ചത്
എനിയ്ക്ക് നേരത്തെ സിനിമ മേഖലയിൽ എത്തിയ നടിമാർ ഇപ്പോഴും അവിവാഹിതകളാണ്. അവർ സജീവമായി ഇപ്പോഴും സിനിമയിൽ അഭിനയിക്കുന്നുണ്ട്. എനിയ്ക്കെന്തായിരുന്നു ഇത്രയും ധൃതിയെന്നാണ് എല്ലാവരും ചോദിക്കുന്നത്. വിവാഹ ശേഷവു ഞാന സിനിമയിൽ സജീവമാണ്. സിനിമയിൽ വിജയങ്ങൾ സമ്മാനിക്കുന്നുമുണ്ട്. പിന്നെ എന്തിനാണ് ഇത്തരം ചോദിക്കങ്ങളെന്നും സാമന്ത ചോദിക്കുന്നുണ്ട്. എന്നാൽ നാഗ ചൈതന്യയെ കണ്ടിരുന്നില്ലെങ്കിലോ പ്രണയിച്ചിരുന്നില്ലെങ്കിലോ ഇത്ര വേഗം വിവാഹം കഴിക്കുമോ എന്ന് തനിയ്ക്ക് അറിയില്ലായിരുന്നെന്നും താരം പറയുന്നുണ്ട്.

ജീവിതത്തിൽ ഉപേക്ഷിക്കാൻ പറ്റാത്തത്
തന്റെ ജീവിതത്തിൽ തനിയ്ക്ക ഏറ്റവും ഉപേക്ഷിക്കാൻ പറ്റാത്തത് നാഗചൈത്യന്യയെയാണ്. അത് ഞാൻ മനസ്സിലാക്കിയ കാര്യമാണ്. വിവാഹത്തിലൂടെ എന്റെ ഭാവി അത്യന്തം ശോഭനമാകുമെന്ന് ഞാൻ വിചാരിച്ചു. ഒടുവിൽ ഞാൻ വിവാഹം കഴിക്കുകയും ചെയ്തിവെന്നും സാമന്ത പറഞ്ഞു.

ജോലിയ്ക്കിടയിലെ കുടുംബ ജീവിതം
കൈ നിറയെ ചിത്രങ്ങളാണ് സാമന്തയ്ക്ക്. അതിനാൽ തന്നെ പുതിയ കുടുംബത്തോടൊപ്പം കഴിയാൻ സമയം ലഭിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് വളറെ കൃത്യമായി തന്നെ താരം മരഉപടി പറഞഞു. ഈ ചോദ്യം ഇന്നത്തെ സമൂഹത്തിൽ ജോലിയ്ക്ക് പോകുന്ന എല്ലാ സ്ത്രീകളും നേരിടുന്ന ഒരു ചോദ്യമാണ്. ഇത് ഒരു നടിയോട് മാത്രം ചോദിക്കുന്നതിൽ ന്യാമില്ലെന്നും താരം മറുപടി നൽകി

വീട്ടിലെ സിനിമ ചർച്ച
ഞങ്ങൾ വീട്ടിൽ സിനിമയെ കുറിച്ചുള്ള ഒരു കാര്യവും സംസാരിക്കാരില്ല. ആരുടെ ചിത്രമാണെന്നോ ആരോടൊപ്പമാണ് അഭിനയിക്കുന്നതെന്നോ, ഷൂട്ടിങ് ലൊക്കേഷനിലെ വിശേഷമോ ഒന്നും എന്റെ ഭർത്താവ് എന്നോട് പറയാറില്ല. ഞാനും അങ്ങനെ തന്നെയാണ്. ആറു മണിയ്ക്ക് ശേഷമാണ് ഞങ്ങൾ ഒരുമിച്ച് എത്തുന്നത്. ആ സമയം തൊഴിലിനെ കുറിച്ച് സംസാരിച്ച് സമയം കളയാറില്ല. അദ്ദേഹം എന്റെ നല്ല ഭർത്താവായും ഞാൻ നല്ല ഭാര്യയായും ജീവിക്കുന്ന പ്രിയപ്പെട്ട നിമിഷങ്ങളായിരിക്കും അത്.


Click it and Unblock the Notifications